HOME
DETAILS
MAL
മന്ത്രിയുടെ ഭർത്താവ് തടഞ്ഞെന്ന ആശവർക്കർ സമരസമിതി കോർഡിനേറ്ററുടെ ആരോപണം തള്ളി ആരോഗ്യമന്ത്രി
February 20, 2025 | 4:48 PM
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെ കാണാനായി ഔദ്യോഗിക വസതിയിലെത്തിയപ്പോൾ മന്ത്രിയുടെ ഭർത്താവ് തടഞ്ഞെന്ന ആശവർക്കർ സമരസമിതി കോർഡിനേറ്ററുടെ ആരോപണം തള്ളി മന്ത്രി രംഗത്ത്. ആരോപണത്തിന് പിന്നിലുള്ള ദുരുദ്ദേശ്യം എന്താണ് എന്നറിയില്ല. തന്റെ ഭർത്താവ് താമസിക്കുന്നത് ഔദ്യോഗിക വസതിയിലല്ലെന്ന് വീണാ ജോർജ് പറഞ്ഞു. പത്തനംതിട്ടയിലെ വീട്ടിലേക്കും സമരക്കാർ വന്നതായി അറിയില്ല. സംശയമുണ്ടെങ്കിൽ സിസിടിവി പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു. നിയമസഭയ്ക്ക് പുറത്ത് വെച്ച് ആശവർക്കർമാരെ കണ്ടിരുന്നു, അപ്പോൾ ആശവർക്കർമാർ നിവേദനം നൽകിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."