HOME
DETAILS

മടിച്ചു നിൽക്കാതെ ചുമ്മാ ഒരു ഫോട്ടോയെടുക്കെന്നേ; 2000 റിയാലാണ് സമ്മാനം; പ്രവാസികളെ നിങ്ങൾക്കും അവസരമുണ്ട്

  
Web Desk
February 21, 2025 | 4:40 PM

Win 2000 Riyals Share Your Photos and Get Rewarded

റിയാദ്: സഊദി അറേബ്യയുടെ സ്ഥാപക ദിനവുമായി ബന്ധപ്പെട്ട് ഫോട്ടോ മത്സരം സംഘടിപ്പിക്കാനൊരുങ്ങി സഊദി സാംസ്കാരിക മന്ത്രാലയം. സഊദി പരമ്പരാഗത രീതിയിൽ മികച്ച വസ്ത്രങ്ങളണിഞ്ഞ ഫോട്ടോകൾക്കാണ് സമ്മാനം ലഭിക്കുക. ഇത്തരത്തിൽ തിരഞ്ഞെടുക്കുന്ന മികച്ച ചിത്രങ്ങൾക്ക് രണ്ടായിരം റിയാൽ സമ്മാനമായി ലഭിക്കും. അമ്പത് മികച്ച ചിത്രങ്ങൾക്കാണ് സമ്മാനം ലഭിക്കുക. അതേസമയം, പ്രവാസികൾക്കും മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കും.

സ്ഥാപക ദിനവുമായി ബന്ധപ്പെട്ട് നടക്കുന്ന മത്സരത്തിൽ പരമ്പരാഗത രീതിയിൽ വസ്ത്രം ധരിച്ചാണ് ഫോട്ടോകൾ അയക്കേണ്ടത്. ചിത്രങ്ങളിൽ നിന്ന് 50 മികച്ച വസ്ത്രങ്ങളണിഞ്ഞ ഫോട്ടോകളാണ് തിരഞ്ഞെടുക്കുക. തിരഞ്ഞെടുത്ത ഓരോ ചിത്രത്തിനും രണ്ടായിരം റിയാൽ സമ്മാനമായി ലഭിക്കും. ഇത്തരത്തിൽ 50 മികച്ച വസ്ത്രങ്ങളണിഞ്ഞ ഫോട്ടോകൾക്കായി ആകെ 100,000 റിയാലാണ് സമ്മാനം.

സഊദി സാംസ്കാരിക മന്ത്രാലയത്തിൻ്റെ കീഴിൽ സംഘടിപ്പിക്കുന്ന മത്സരത്തിലേക്ക് ഫെബ്രുവരി 22 മുതൽ 28 വരെ ഫോട്ടോകൾ അയക്കാം. സാംസ്‌കാരിക മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ഫോട്ടോകൾ അയക്കേണ്ടത്. കൂടാതെ ഫോട്ടോകൾ Founding Day എന്ന ഹാഷ് ടാഗോടെ വേണം അപ്ലോഡ് ചെയ്യാൻ. പരമ്പരാഗത സഊദി വസ്ത്രങ്ങളണിഞ്ഞ ഫോട്ടോകൾ മാത്രമാണ് മത്സരത്തിനായി സ്വീകരിക്കുക.

വിജയികളെ മാർച്ച് 12 മുതൽ 14 വരെ ഇമെയിലിലൂടെ ബന്ധപ്പെടുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പരമ്പരാഗത സഊദി വസ്ത്രങ്ങളെ പ്രോത്സാഹിപ്പിക്കാനും, പ്രാദേശിക ഫാഷൻ ഡിസൈനർമാരെയും കണ്ടന്റ് ക്രിയേറ്റർമാരെയും പിന്തുണക്കാനും ലക്ഷ്യമിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്. വിശദ വിവരങ്ങൾക്കായി സഊദി സാംസ്‌കാരിക മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

 Exciting opportunity for expats and locals alike! Share your photos and stand a chance to win a cash prize of 2,000 Riyals. Don't miss out on this amazing contest!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുതിപ്പിന് പിന്നാലെ ഒന്നിടിഞ്ഞ്..: സ്വര്‍ണവിലയില്‍ ഉച്ചയ്ക്ക് നാലായിരത്തിലധികം രൂപയുടെ കുറവ്

Economy
  •  2 months ago
No Image

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു: 85.20 വിജയ ശതമാനം

National
  •  2 months ago
No Image

തെരഞ്ഞെടുപ്പ് പരാജയം, എൻ.സി.പിയിൽ നേതൃമാറ്റ തർക്കം; സംസ്ഥാന പ്രവർത്തകസമിതി യോഗം നാളെ കൊച്ചിയിൽ

Kerala
  •  2 months ago
No Image

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: സംസ്ഥാന വ്യാപക പ്രതിഷേധവുമായി വിദ്യാര്‍ഥി സംഘടനകള്‍

Kerala
  •  2 months ago
No Image

പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനായി ബി.ജെ.പിയിലും തര്‍ക്കം; ഒരാള്‍ക്ക് ഒരു പദവി നടപ്പാക്കണമെന്ന് വി. മുരളീധരന്‍

Kerala
  •  2 months ago
No Image

കരുത്ത് തെളിയിച്ച് വിജയ്; തമിഴ്‌നാട് നിയമസഭയിൽ വിശ്വാസവോട്ട് നേടി ടി.വി.കെ സർക്കാർ

National
  •  2 months ago
No Image

മലപ്പുറം ജില്ലാ വിഭജനം യഥാര്‍ത്യമാക്കണമെന്ന് എസ്.കെ.ജെ.എം മലപ്പുറം ഈസ്റ്റ് ജില്ല തഖ്‌വിയ സ്വദര്‍ സംഗമം

Kerala
  •  2 months ago
No Image

ഇന്ധനക്ഷാമം:  സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

ശസ്ത്രക്രിയക്കായി സോണിയ ഗാന്ധി ആശുപത്രിയിൽ; ഈ വർഷം ചികിത്സ തേടുന്നത് മൂന്നാം തവണ

National
  •  2 months ago
No Image

ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും കാറ്റും തുടരും; ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago