HOME
DETAILS

യോഗി പൊലിസ് ഉച്ചഭാഷിണി നീക്കി; പള്ളിയുടെ ടെറസില്‍ കയറി നിന്ന് ബാങ്ക് വിളിച്ച് സംഭല്‍ ഷാഹി മസ്ജിദ് ഇമാം

  
Farzana
February 24 2025 | 05:02 AM

Sambhal Imam Calls Bank from Terrace After Loudspeaker Removed by UP Police

മീററ്റ്:   പൊലിസ് ഉച്ചഭാഷിണി നീക്കിയതിനെ തുടര്‍ന്ന് പള്ളിയുടെ ടെറസില്‍ കയറി നിന്ന് ബാങ്ക് വിളിച്ച് ഇമാം. ഉത്തര്‍പ്രദേശിലെ സംഭലില്‍ ഷാഹി ജുമാ മസ്ജിദിലാണ് സംഭവം. ശനിയാഴ്ച പൊലിസ് വന്ന് ജുമാ മസ്ജിദിന്റെ ഉച്ചഭാഷിണി നീക്കുകയായിരുന്നു. മുഗള്‍ കാലഘട്ടം മുതലുള്ള പള്ളിയാണിത്. 
പൊതുസ്ഥലങ്ങളില്‍ ഉച്ചഭാഷിണികള്‍ പാടില്ലെന്ന യോഗി സര്‍ക്കാര്‍ നിര്‍ദ്ദേശം കര്‍ശനമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നടപടി. ഇതിന് പിന്നാലെയാണ് നേരത്തെ ഉച്ചഭാഷിണി സ്ഥാപിച്ചിരുന്ന ടെറസില്‍ കയറി നിന്ന് ഇമാം ബാങ്ക് വിളിച്ചത്. 

ഇമാം മുഹമ്മദ് ഹാജി റഈസ് ബാങ്ക് വിളിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവെക്കുന്നുണ്ട്. 

സര്‍ക്കാറിന്റെ ഉത്തരവനുസരിച്ച് എല്ലാ പൊതുസ്ഥലങ്ങളിലും ഉച്ചഭാഷിണികളുടെ ഉപയോഗം നിയന്ത്രിച്ചിരിക്കുന്നുവെന്നും അതേ സമയം ടെറസില്‍ കയറി ബാങ്ക് വിളിക്കുന്നതിന് തടസ്സമില്ലെന്നും പൊലിസ് പ്രതികരിച്ചു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ബോര്‍ഡ് പരീക്ഷകള്‍ കണക്കിലെടുത്താണ് ഉച്ചഭാഷിണികള്‍ നീക്കം ചെയ്തതെന്നും ഡി.എം രാജേന്ദര്‍ പെന്‍സിയ കൂട്ടിച്ചേര്‍ത്തു. 

ഉച്ചഭാഷിണികള്‍ ഉപയോഗിച്ചതിന് സംഭല്‍ പൊലിസ് ജനുവരി 23 ന് രണ്ട് ഇമാമുമാര്‍ക്കെതിരെ കേസെടുത്തിരുന്നു. മുന്നറിയിപ്പ് നല്‍കിയിട്ടും പാലിക്കാത്തതിനാലാണ് കേസെടുത്തതെന്നാണ് അന്ന് പൊലിസ് നല്‍കിയ വിശദീകരണം. നിയമപരമായ പരിധിക്കപ്പുറം ശബ്ദമുണ്ടായിരുന്നുവെന്നും അവര്‍ വിശദമാക്കുന്നു.  ബഹ്‌ജോയ് പൊലിസ് സ്റ്റേഷന്‍ അധികാരപരിധിയിലുള്ള ഒരു പള്ളിയിലെ ഇമാമായ റെഹാന്‍ ഹുസൈനെതിരെയാണ് ആദ്യ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ഹയാത്‌നഗര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ഇമാം ആലെ നബിക്കെതിരെ കേസെടുത്തു. രണ്ട് ഇമാമുമാര്‍ക്കെതിരെയും ബിഎന്‍എസ് സെക്ഷന്‍ 223 (ഒരു പൊതുപ്രവര്‍ത്തകന്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ അനുസരണക്കേട്), 293 (നിരോധനാജ്ഞ പുറപ്പെടുവിച്ചതിന് ശേഷം പൊതുജനങ്ങള്‍ക്ക് ശല്യം) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭരണഘടനയില്‍ കൈവെക്കാന്‍ ശ്രമിച്ചാല്‍ എല്ലാ ശക്തിയും ഉപയോഗിച്ച് എതിര്‍ക്കും; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

National
  •  3 days ago
No Image

എന്റെ പേര് ശിവൻകുട്ടി...സെൻസർ ബോർഡ് എങ്ങാനും ഈ വഴി; ജെഎസ്കെ വിവാദത്തിൽ സെൻസർ ബോർഡിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

Kerala
  •  3 days ago
No Image

ജോണ്‍ ഫ്രെഡിക്‌സണ്‍ മുതല്‍ പാവല്‍ ദുറോവ് വരെ; യുഎഇയിലേക്ക് ബിസിനസ് പറിച്ചുനട്ട അഞ്ച് ശതകോടീശ്വരന്മാര്‍

uae
  •  3 days ago
No Image

രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയില്‍ അല്ല; വിഎസിന്റെ ആരോഗ്യനില അതീവ ഗുരുതരം

Kerala
  •  3 days ago
No Image

കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം; പ്രതികൾ കൃത്യം നടത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്തെന്ന് പൊലിസ്

Kerala
  •  3 days ago
No Image

മെഗാ സെയില്‍ ഓഫറുമായി എയര്‍ അറേബ്യ; കേരളത്തിലേക്കുള്ള ടിക്കറ്റുകള്‍ക്കും വമ്പന്‍ ഓഫര്‍

uae
  •  3 days ago
No Image

ജൂലൈയിലെ ഇന്ധന വില പ്രഖ്യാപിച്ചു; യുഎഇയിലെ ഡീസല്‍, പെട്രോള്‍ നിരക്ക് വര്‍ധിക്കും

uae
  •  3 days ago
No Image

ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; നാളെ മുതൽ പ്രാബല്യത്തിൽ; സബര്‍ബന്‍, സീസണ്‍ ടിക്കറ്റുകള്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല

National
  •  3 days ago
No Image

ഡി.കെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന; ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് ഖാര്‍ഗെ

National
  •  3 days ago
No Image

ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് കടുക്കുന്നു; രാജ്ഭവന്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥരുടെ പട്ടിക വെട്ടി സര്‍ക്കാര്‍

Kerala
  •  3 days ago


No Image

കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; ജീവനൊടുക്കിയത് ബ്ലേഡ് മാഫിയയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് നിഗമനം

Kerala
  •  3 days ago
No Image

സ്ത്രീധന പീഡനം: തിരുപ്പൂരില്‍ നവവധു കാറില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

National
  •  3 days ago
No Image

പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട് 

Kerala
  •  3 days ago
No Image

'അവര്‍ ദൈവത്തിന്റെ ശത്രുക്കള്‍, അവരുടെ ചെയ്തിയില്‍ ഖേദിക്കേണ്ടി വരുന്നിടത്തേക്ക് അവരെ എത്തിക്കുക' ട്രംപിനും നെതന്യാഹുവുനുമെതിരെ ഇറാന്‍ പണ്ഡിതന്‍

International
  •  3 days ago