ഇന്ത്യ-പാക് ചാംപ്യൻസ് ച്രോഫി മത്സരത്തിനിടെ ഐസിസി പുരസ്‌കാരം ഏറ്റുവാങ്ങി ജസ്പ്രിത് ബുമ്ര
ദുബൈ: ഇന്ത്യ-പാകിസ്ഥാന്‍ ചാംപ്യന്‍സ് ട്രോഫി മത്സരത്തിനിടെ ഐസിസി പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര. ഐസിസിയുടെ ഏറ്റവും മികച്ച താരം, ഏറ്റവും മികച്ച ടെസ്റ്റ് താരം, ടെസ്റ്റ്, ട്വന്റി 20 ഐസിസി ടീമംഗം തുടങ്ങിയ പുരസ്‌കാരങ്ങളാണ് ബുമ്ര ഏറ്റുവാങ്ങിയത്. ഐസിസി ചെയര്‍മാന്‍ ജയ് ഷാ പുരസ്‌കാരങ്ങള്‍ ബുമ്രയ്ക്ക് കൈമാറി. ഫിറ്റ്നെസ് വീണ്ടെടുക്കാത്തതിനെ തുടര്‍ന്ന് നേരത്തെ ബുമ്രയെ സ്‌ക്വാഡില്‍ നിന്നൊഴിവാക്കിയിരുന്നു. പകരം ഹര്‍ഷിത് റാണയെ ടീമില്‍ ഉള്‍പ്പെടുത്തി.
അതേസമയം, ടൂര്‍ണമെന്റിനുള്ള 15 അംഗ താല്‍ക്കാലിക ടീമില്‍ ബുമ്ര ഉണ്ടായിരുന്നു. ടീമില്‍ മാറ്റം വരുത്താനുള്ള അവസാന തിയതി ഇന്നായിരുന്നു. അതിനിടെയാണ് ബിസിസിഐ ബുമ്ര ഫിറ്റല്ലെന്ന കാര്യം പുറത്തുവിട്ടത്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് ശേഷം ബുമ്ര ക്രിക്കറ്റ് കളിച്ചിട്ടില്ല. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കിടെയുണ്ടായ പുറംവേദന കാരണം ബുമ്രക്ക് വിശ്രമം നല്‍കാന്‍ ധാരണയാവുകയായിരുന്നു. മാര്‍ച്ച് ആദ്യവാരത്തോടെ മാത്രമേ ബുമ്ര പൂര്‍ണ ഫിറ്റന്‌സ് വീണ്ടെടുക്കൂവെന്ന് ബിസിസിഐയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. നിലവിൽ, എന്‍സിഎയുടെ പരിചരണത്തിന് കീഴിലാണ് ബുമ്ര.
ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.
Jasprit Bumrah Receives ICC Award During India-Pak Champions Trophy Match
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."