HOME
DETAILS

1984ലെ സിഖ് വിരുദ്ധ കലാപം:  കോണ്‍ഗ്രസ് മുന്‍ എം.പി സജ്ജന്‍ കുമാറിന് ജീവപര്യന്തം

  
Farzana
February 25 2025 | 11:02 AM

Congress Ex-MP Sajjan Kumar Sentenced to Life for 1984 Anti-Sikh Riots

ന്യൂഡല്‍ഹി: 1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മുന്‍ എം.പി സജ്ജന്‍ കുമാറിന് ജീവപര്യന്തം. കലാപത്തിനിടെ രണ്ട് സിഖ് പുരുഷന്മാരെ കൊലപ്പെടുത്തിയെന്ന രണ്ടാമത്തെ കേസിലാണ് ശിക്ഷ. ഡല്‍ഹി കോടതിയുടേതാണ് വിധി. 

1984ലെ കലാപക്കേസില്‍ നിലവില്‍  ജീവപര്യന്തത്തിന് തിഹാര്‍ ജയിലില്‍ കഴിയുകയാണ് സജ്ജന്‍ കുമാര്‍. പാലം കോളനിയിലെ അഞ്ചു സിഖുകാരെ കൊല്ലിച്ചതും ഗുരുദ്വാര കത്തിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് നിലവില്‍ അനുഭവിക്കുന്ന തടവ്. ഡല്‍ഹി ഹൈക്കോടതി 2018ലാണ് ഈ ശിക്ഷ വിധിച്ചത്.

1984 നവംബര്‍ ഒന്നിന് ഡല്‍ഹിയിലെ സരസ്വതി വിഹാറില്‍ ജസ്വന്ത് സിങ്ങിനെയും മകന്‍ തരുണ്‍ദീപ് സിങ്ങിനെയും കൊലപ്പെടുത്തിയെന്നതാണ് രണ്ടാമത്ത കേസ്. കേസില്‍ റൂസ് അവന്യൂ കോടതിയിലെ പ്രത്യേക ജഡ്ജി കാവേരി ബവേജ കുമാറിനെ ഈ മാസം12ന് ശിക്ഷിച്ചിരുന്നു. രണ്ടുപേരെയും ജീവനോടെ ചുട്ടുകൊന്ന ജനക്കൂട്ടം സജ്ജന്‍ കുമാറിന്റെ നിര്‍ദേശപ്രകാരം വീടുകള്‍ നശിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്തുവെന്നും ഈ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ചൂണ്ടിക്കാട്ടി.

കേസില്‍ കുമാറിന് വധശിക്ഷ നല്‍കണമെന്ന ആവശ്യം അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള പ്രോസിക്യൂഷന്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് കോടതിയില്‍ സമര്‍പ്പിച്ചത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ 'സമുദായങ്ങള്‍ക്കിടയിലുള്ള വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും മുഴുവന്‍ നാരുകളും' തകര്‍ക്കുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. പിന്നാലെ തിഹാര്‍ ജയില്‍ മെഡിക്കല്‍ റിപ്പോര്‍ട്ടും ജയിലിലെ പെരുമാറ്റത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു.1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് വേറേയും കേസുകള്‍ സജ്ജന്‍ കുമാറിനെതിരായുണ്ട്. 

, കലാപത്തിനിടെ സുല്‍ത്താന്‍പുരിയില്‍ സിഖ് സമുദായത്തില്‍ നിന്നുള്ള ഏഴു പേരെ കൊലപ്പെടുത്തിയ കേസില്‍ 2023 സെപ്തംബറില്‍ ഡല്‍ഹി കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. കുറ്റവിമുക്തനാക്കിയതിനെതിരെ ഡല്‍ഹി ഹൈകോടതിയില്‍ രണ്ട് അപ്പീലുകള്‍ അദ്ദേഹത്തിനെതിരെ നിലവിലുണ്ട്. കൂടാതം സുപ്രിം കോടതിയില്‍ ഒരു കേസില്‍ ശിക്ഷിച്ചതിനെതിരെയുള്ള അപ്പീലും  റൂസ് അവന്യൂ കോടതിയില്‍വേറെ കേസും  അദ്ദേഹത്തിനെതിരെ നിലവിലുണ്ട്.

1984ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അവരുടെ രണ്ട് സിഖ് അംഗരക്ഷകര്‍ കൊലപ്പെടുത്തിയതിന് പിന്നാലെ ഡല്‍ഹിയിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലും വ്യാപകമായ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. 1984 ജൂണില്‍ അമൃത്‌സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ നടത്തിയ ഓപ്പറേഷന്റെ പ്രതികാരമായിരുന്നു ഇന്ദിരാഗാന്ധിയുടെ കൊലപാതകം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  6 hours ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  7 hours ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  7 hours ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  7 hours ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  8 hours ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  8 hours ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  8 hours ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  8 hours ago
No Image

ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി

National
  •  8 hours ago
No Image

പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ 

National
  •  8 hours ago