HOME
DETAILS

ഒമാനിൽ 80 ശതമാനം സർക്കാർ സേവനവും ഓൺലൈനിലേക്ക്; സർവീസുകൾക്കായി ഇനി ഓഫീസിൽ പോകേണ്ട

  
February 26, 2025 | 4:40 AM

80 of essential govt services expected to be online by 2025

മസ്‌കത്ത്: ഈ വർഷം ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ പദ്ധതി ത്വരിതപ്പെടുത്താൻ ഒമാൻ തീരുമാനിച്ച തോടെ സർക്കാർ സർവീസുകളുടെ 80 ശതമാനവും ഓൺലൈനിലെക്ക് മാറ്റുന്നു. ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത ദേശീയ പോർട്ടലിലൂടെ മുൻഗണനാ സേവനങ്ങൾ അവതരിപ്പിക്കും. പിന്നീട് സർക്കാർ ഡിജിറ്റൽ സേവനങ്ങൾക്കായി ഏകീകൃത മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. സർക്കാർ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പ്രോഗ്രാമായ തഹാവുലിൻ്റെ മൊത്തത്തിലുള്ള പ്രകടനം 2024 നവംബർ അവസാനത്തോടെ 73% ആയി ഉയർന്നതായി ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം പുറത്തിറക്കിയ 2024-ലെ വാർഷിക ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ റിപ്പോർട്ടിൽ പറയുന്നു. 2023-ൽ ഇത് 53% ആയിരുന്നു.

 

2024ലെ റിപോർട്ട് പ്രകാരം ഡിജിറ്റൽ രംഗത്ത് ഒമാൻ വൻ നേടങ്ങളാണ് കാഴ്ചവച്ചത്. നാല് സർക്കാർ സ്ഥാപനങ്ങൾ ആദ്യമായി ഉയർന്ന നിലവാരം കൈവരിച്ചു. മസ്‌കത്ത് ഗവർണറേറ്റ്, ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി, നാഷണൽ സെൻ്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ, ഒമാൻ ഇൻവെസ്റ്റ്‌മെൻ്റ് അതോറിറ്റി എന്നിവയാണ് നേട്ടം കൊയ്ത ഈ സ്ഥാപനങ്ങൾ. കൂടാതെ, 38 സ്ഥാപനങ്ങൾ (78%) ശരാശരിക്ക് മുകളിലുള്ള നില (Green) കൈവരിച്ചു, ആറ് എണ്ണം (12%) ശരാശരി തലത്തിൽ (Yellow) ആണ്. എന്നാല് ഒരു സ്ഥാപനവും കുറഞ്ഞ പെർഫോമിംഗ് (കറുപ്പ്) എന്ന് തരംതിരിച്ചിട്ടില്ല. ഇത് തെളിയിക്കുന്നത് ഒമാനിലെ പൊതു സേവനങ്ങളിൽ ജനങ്ങൾ സന്തുഷ്ടർ ആണെന്നാണ്.

 

The National Government Digital Transformation Programme – Tahawul – has made impressive strides in enhancing digital capabilities across the public sector.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുറുവ സംഘം കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി; കട്ടുപൂച്ചനെ വെറുതെവിട്ടു

Kerala
  •  7 hours ago
No Image

നീറ്റ് സമരം അടിച്ചമർത്താനുള്ള നീക്കം ജനാധിപത്യവിരുദ്ധം: എസ്.കെ.എസ്.എസ്.എഫ്

organization
  •  7 hours ago
No Image

പ്രതിക്ക് രക്ഷപ്പെടാന്‍ ഡി.വൈ.എസ്.പി പഴുതൊരുക്കി; സംസ്ഥാനത്ത് എന്താണ് നടക്കുന്നത്? ; നിതിന്‍ രാജ് കേസില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  7 hours ago
No Image

'ഞങ്ങളുടെ സമയം പാഴാക്കരുത്'  സി.ജെ.പി സമരത്തിലെ പൊലിസ് നടപടിക്കെതിരായ ഹരജിയില്‍ ഇടപെടാതെ സുപ്രിം കോടതി

National
  •  7 hours ago
No Image

നീലേശ്വരത്ത് യുവാവിനും നാല് കുട്ടികൾക്കും ബാധിച്ചത് ഷിഗെല്ല ബാക്‌ടീരിയ; രോഗബാധ നിയന്ത്രണവിധേയമെന്ന് ആരോഗ്യവകുപ്പ്

Kerala
  •  7 hours ago
No Image

ഒടുവില്‍ വഴങ്ങി കേന്ദ്രം; നീറ്റ് പേപ്പര്‍ ചോര്‍ച്ച പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാമെന്ന് കിരണ്‍ റിജിജു, കറുപ്പണിഞ്ഞെത്തി പ്രതിപക്ഷം

National
  •  8 hours ago
No Image

 വഖ്ഫ് ബോര്‍ഡില്‍ അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് ഇടതു സര്‍ക്കാര്‍ സമ്മതിച്ചുവെന്ന് വി.ഡി.സതീശന്‍

latest
  •  9 hours ago
No Image

വഖ്ഫ് ബോര്‍ഡ് സര്‍ക്കാറിന് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി; രണ്ടുപേരുടെ നിയമനം എന്തിനാണ് വൈകിപ്പിക്കുന്നതെന്നും കോടതി

Kerala
  •  9 hours ago
No Image

യുഎഇയില്‍ ഇന്ത്യന്‍ കോണ്‍സുലര്‍ അപേക്ഷാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി; ആദ്യദിനം തന്നെ വന്‍ തിരക്ക് | Photos

uae
  •  9 hours ago
No Image

'നീറ്റ് പരീക്ഷ തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ടി.വികെ; മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും നിര്‍ദ്ദേശം

National
  •  9 hours ago