HOME
DETAILS

'ബി.ജെ.പി എന്റെ മറ്റൊരു ഓപ്ഷനല്ല, രാഷ്ട്രീയത്തില്‍ വന്നത് ജനങ്ങളെ സേവിക്കാന്‍' ശശി തരൂരിന്റെ വിവാദ പോഡ്കാസ്റ്റിന്റെ പൂര്‍ണരൂപം പുറത്ത് 

  
Web Desk
February 26 2025 | 04:02 AM

 Shashi Tharoor Discusses Political Future in Varthamanam with Liz Mathew Podcast

ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കിടെ ശശി തരൂര്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ പോഡ്കാസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇന്ന് പുറത്തിറങ്ങി. 'വര്‍ത്തമാനം വിത്ത് ലിസ് മാത്യു'എന്ന  പോഡ്കാസ്റ്റ് നലയാളത്തിലുള്ള അഭിമുഖമാണ്.

ഒരു തൊഴിലായി കണ്ടല്ല താന്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാനിറങ്ങിയത് എന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ സംഭാഷണം ആരംഭിക്കുന്നത്. ചെറുപ്പം മുതലേ രാഷ്ട്രീയ പ്രവര്‍ത്തൃനവുമായി വന്നയാളല്ല താന്‍. നേരത്തെ ഐക്യരാഷ്ട്ര സഭയില്‍ മുഴുനീള വര്‍ക്കര്‍ ആയ ശേഷമാണ് രാഷ്ട്രീയത്തിലെത്തുന്നത്. തന്നെ പാര്‍ട്ടിയിലേക്ക് നേതാക്കള്‍ ക്ഷണിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ജനങ്ങളെ സേവിക്കാനാണ് താന്‍ രാഷ്ട്രീയത്തിലേക്ക് വന്നത്. രാജ്യത്തിന്റേയും കേരളത്തിന്റേയും പുരോഗതിക്കായി പ്രവര്‍ത്തിക്കാനാണ് താല്‍പര്യം. കേരളത്തില്‍ ജനമനസ്സില്‍ തനിക്കുള്ള സ്ഥാനം ഉപയോഗപ്പെടുത്തതാന്‍ കോണ്‍ഗ്രസിന് സാധിക്കുമെങ്കില്‍ താനുണ്ടാകുമെന്നും തരൂര് അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. 

പാര്‍ട്ടിക്കകത്ത് സ്ഥാനമില്ലെങ്കില്‍ തനി വേറെ വഴികളുണ്ടെന്നും അദ്ദേഹം പറയുന്നു. എഴുത്തുകാരനും ചിന്തകനുമെന്ന നിലയില്‍ താന്‍ അറിയപ്പെടുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ബി.ജെ.പി തന്റെ മറ്റൊരു ഓപ്ഷനല്ലെന്നും തരൂര്‍ പറയുന്നു. ഓരോ പാര്‍ട്ടിക്കും സ്വന്തം വിശ്വാസവും ചരിത്രവുമുണ്ടെന്നും ചൂണ്ടിക്കാട്ടിയ തരൂര്‍ തന്നെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചത് സോണിയ ഗാന്ധിയും മന്‍മോഹന്‍ സിങ്ങുമാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. 

പാര്‍ട്ടിക്ക് സംഘടനാശക്തിയും മൂല്യങ്ങള്‍ കൊണ്ടുപോകാനുള്ള കഴിവും വേണമെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. ദേശീയ രാഷ്ട്രീയത്തില്‍ ബിജെപയും കേരളത്തില്‍ സി.പി.എമ്മും കാണിച്ച കഴിവ് കോണ്‍ഗ്രസിന് കാണിക്കാന്‍ സാധിച്ചില്ലെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.


സങ്കുചിത രാഷ്ട്രീയ താല്‍പര്യം എനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് നാം എതിര്‍ക്കുന്ന സര്‍ക്കാറുകളോ പാര്‍ട്ടികളെ നല്ല കാര്യം ചെയ്യുമ്പോള്‍ അത് അംഗീകരിക്കാന്‍ ഞാന്‍ തയ്യാറാവുന്നത്. കേരളത്തിലെ ഭൂരിപക്ഷം ആളുകളും നിഷ്പക്ഷരാണ്. അതുകൊണ്ട് തന്നെ ഞാന്‍ എന്‍രെ രീതിയില്‍ സംസാരിക്കുന്നതിനെ ജനങ്ങള്‍ നെഗറ്റഇവ് ആയി കാണുന്നില്ല. എന്നാല്‍ പാര്‍ട്ടി ഇതിനെ എതിര്‍ക്കുന്നു. കോണ്‍ഗ്രസ് താങ്കളുടെ കഴിവുകള്‍ വേണ്ടവിധം ഉപയോഗിച്ചില്ലേ എന്ന ചോദ്യത്തെ എതിര്‍ക്കാത്ത അദ്ദേഹം പാര്‍ട്ടിക്ക് അങ്ങിനെ ഒരാവശ്യം തോന്നിയില്ലെങ്കില്‍ അത് തന്റെ പ്രശ്‌നമല്ലെന്ന് പ്രതികരിച്ചു. പാര്‍ട്ടിക്ക് അങ്ങിനെ ഒരാവശ്യമുണ്ടെങ്കില്‍ പാര്‍ട്ടിക്ക് താന്‍ ചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് അഭിപ്രായങ്ങള്‍ പറയാനുള്ള അവകാശം ജനങ്ങള്‍ തന്നിട്ടുണ്ട്. നാലുതവണ ജനങ്ങള്‍ എന്നെ തെരഞ്ഞെടുത്തതാണ്. അപ്പോള്‍ എനിക്ക് അതിന് അവകാശമില്ലേ എന്നും അദ്ദേഹം ചോദിച്ചു. 

പാര്‍ട്ടിക്കുള്ളില്‍ ജനാധിപത്യം പ്രവര്‍ത്തിക്കാന്‍ താന്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുക എന്നത് ആവശ്യമായിരുന്നു. പാര്‍ട്ടിയിലെ സാധാരണ പ്രവര്‍ത്തകര്‍ തന്റെ സ്ഥാനാര്‍ഥിത്വം ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്‍ഡ്യ സഖ്യത്തെ ചേര്‍ത്തു നിര്‍ത്തുന്നത് ബി.ജെ.പിയോടുള്ള എതിര്‍പ്പാണ്. എന്നാല്‍ സംസ്ഥാനങ്ങളില്‍ അത് അത്രത്തോളം ഫലപ്രദമല്ല. ദേശീയ തലത്തിലാണ് ഇതിന്റെ പ്രാധാന്യം വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

താന്‍ മോദി സര്‍ക്കാറിനെതിരെയോ സി.പി.എമ്മിനെതിരെയോ പറയുന്നത് ആരും വലിയ കാര്യമായി കൊണ്ടു വരുന്നില്ല. എന്നാല്‍ അവരെ കുറിച്ച് നല്ലത് പറഞ്ഞപ്പോള്‍ അത് വിവാദമാക്കുന്നു.  താന്‍ കേരള രാഷ്ട്രീയത്തില്‍ നിന്ന് അകലെയാണെന്ന് പറയുന്നത് പൂര്‍ണ്ണമായും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. 2011, 2016, 2021. എന്നീ മൂന്ന് തെരഞ്ഞെടുപ്പുകളില്‍ പ്രചാരണം നടത്തി . പാര്‍ട്ടിക്ക് ആവശ്യമായ എല്ലാ വിധത്തിലും അവരെ സഹായിച്ചിട്ടുണ്ട്- അദ്ദേഹം പറഞ്ഞു. 


പോഡ്കാസ്റ്റിന്റെ നേരത്തെ പുറത്തുവന്ന ചില ഭാഗങ്ങള്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. അതേസമയം, പോഡ് കാസ്റ്റിനെ ചൊല്ലി അനാവശ്യ വിവാദമാണ് നടക്കുന്നതെന്ന് അപ്പോല്‍ ശശി തരൂര്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സച്ചിനെയും കടത്തിവെട്ടി; തകർച്ചയിലും ചരിത്രനേട്ടത്തിലേക്ക് നടന്നുകയറി പടിതാർ

Cricket
  •  a day ago
No Image

ജെഎൻയു തെരഞ്ഞെടുപ്പ് പ്രക്രിയകൾ താത്കാലികമായി നിർത്തിവെച്ചു; തീരുമാനം സംഘർഷങ്ങൾക്ക് പിന്നാലെ

National
  •  a day ago
No Image

ഫുട്ബോളിൽ അവൻ എന്നെ പോലെ തന്നെയാണ് കളിച്ചുകൊണ്ടിരുന്നത്: മെസി 

Football
  •  a day ago
No Image

ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് ഡോ. മാത്യു സാമുവൽ കളരിക്കൽ അന്തരിച്ചു

Kerala
  •  a day ago
No Image

മംഗലാപുരത്ത് വഖ്ഫ് ബില്ലിനെതിരേ സുന്നി സംഘടനകളുടെ വഖ്ഫ് മഹാറാലി

Kerala
  •  a day ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം നടക്കുന്നത് വരെ മാധ്യമങ്ങളെ കാണില്ലെന്ന് പിവി അൻവർ

Kerala
  •  a day ago
No Image

2026 ലോകകപ്പിൽ അർജന്റീനക്കായി കളിക്കുമോ? മറുപടിയുമായി മെസി

Football
  •  2 days ago
No Image

വയനാട്ടിൽ കെഎസ്ആർടിസി ബസിന്റെ ചില്ല് അടിച്ച് തകർത്തു; സംഭവത്തിൽ മൂന്ന് പേർ പിടിയിൽ

Kerala
  •  2 days ago
No Image

ദിവ്യ എസ് അയ്യർ സർവീസ് ചട്ടങ്ങൾക്കെതിരായി പ്രവർത്തിച്ചു; പരാതിയുമായി യൂത്ത് കോൺഗ്രസ്

Kerala
  •  2 days ago
No Image

ഇനിയും ഫൈന്‍ അടച്ചില്ലേ?, സഊദിയിലെ ട്രാഫിക് പിഴകളിലെ 50% ഇളവ് ഇന്നു അവസാനിക്കും

Saudi-arabia
  •  2 days ago