കുവൈത്ത് ദേശീയ ദിനാഘോഷം, ആഘോഷങ്ങളിൽ വൻ ജനപങ്കാളിത്തം
കുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷത്തിന്റെ സന്തോഷത്തിൻ്റെയും ആഘോഷത്തിൻ്റെയും അന്തരീക്ഷത്തിൽ കുവൈത്ത് പതാകകൾ ഉയർന്നു. കുവൈത്തിലെ നിലവിലെ കൊടുംതണുപ്പ് അവഗണിച്ച് പ്രതികൂല കാലാവസ്ഥയിലും പൗരന്മാരും താമസക്കാരുമായി ഒരു വലിയ ജനക്കൂട്ടം ഒത്തുകൂടിയപ്പോൾ റോഡുകൾ തിങ്ങിനിറഞ്ഞു.
ആഘോഷങ്ങളുടെ ഭാഗമായി യ ഹലാ ഷോപ്പിംഗ് ഫെസ്റ്റിവൽ ഒരുക്കിയത് വമ്പൻ ആകാശ വിസ്മയങ്ങൾ. എയർഷോ, ഡ്രോൺ ഷോ പടക്കങ്ങളുടെയും മിന്നുന്ന പ്രദർശനങ്ങൾ ആകാശത്തെ ത്രസിപ്പിച്ചു. കുവൈത്ത് ടവർ, അൽ-കൂത്ത് മാൾ, ഖൈറാൻ മാൾ, അവന്യൂസ് മാൾ, അൽ ഷഹീദ് പാർക്ക്, ജാബിർ ബ്രിഡജ് തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ നടന്ന പ്രത്യേക പരിപാടി ഏറെ ശ്രദ്ധയാകർഷിച്ചു. കുവൈത്തിന്റെ ചിഹ്നങ്ങളും കലാപരമായ ചിത്രങ്ങളും ഡ്രോണുകൾ ആകാശത്ത് വരച്ച വിപുലമായ ലൈറ്റ് ഷോ പ്രത്യേകതയായി മാറി. ദേശീയ പതാകയുടെ നിറങ്ങളാൽ ആകാശത്തെ അലങ്കരിച്ച കരിമരുന്ന് പ്രകടനങ്ങളും ചടങ്ങിൽ ഉൾപ്പെടുത്തിയിരുന്നു.
തെരുവുകൾ അലങ്കാരങ്ങളാലും ദേശീയ പതാകകളാലും അലങ്കരിച്ചിട്ടുണ്ട്. കുവൈത്തിലെ ഓരോ പൗരനും തന്റെ മാതൃരാജ്യത്തോടും , പ്രവാസികൾക്ക് അന്നം തരുന്ന നാടിനോടുള്ള പ്രതിബദ്ധതയും വ്യക്തമാക്കുന്നതായിരുന്നു ആഘോഷങ്ങളിലെ ജനപങ്കാളിത്തം.
കുവൈത്ത് തെരുവുകൾ, പ്രത്യേകിച്ച് അറേബ്യൻ ഗൾഫ് സ്ട്രീറ്റ്, മറ്റ് പ്രധാന ദേശീയ ആഘോഷങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിൽ സമാനതകളില്ലാത്ത സന്തോഷവും ആവേശവും കൊണ്ട് നിറഞ്ഞു. കുവൈത്ത് 64-ാം ദേശീയ ദിനവും വിമോചന ദിനത്തിൻ്റെ 34-ാം വാർഷികവും ആഘോഷിക്കുന്ന വേളയിൽ, ഏറ്റവും സംഘടിതവും മനോഹരവുമായ രീതിയിൽ ആഘോഷങ്ങൾ അരങ്ങേറുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് ആഭ്യന്തര മന്ത്രാലയം കൃത്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."