വല്ലിമ്മയെ കൊന്നത് വൈരാഗ്യം മൂലം, കണ്ടയുടനെ തലക്കടിച്ചു; ഫര്‍സാനയെ കൊലപ്പെടുത്തും മുമ്പ് കൂട്ടക്കൊലകള്‍ ഏറ്റുപറഞ്ഞു; അഫാന്റെ മൊഴി
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി തീര്‍ത്ത മാനസിക സംഘര്‍ഷത്തിനൊപ്പം വൈരാഗ്യവും കൂടി.ാണ് വെഞ്ഞാറമൂട് കൂട്ടക്കൊലക്ക് പിന്നിലെന്ന് പ്രതി അഫാന്റെ മൊഴി. പാങ്ങാട് പൊലിസിന് നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തു വന്നു.
കടബാധ്യതയ്ക്ക് കാരണം തന്റെ ഉമ്മയാണെന്ന് വല്യുമ്മ സല്‍മാ ബീവി നിരന്തരം കുറ്റപ്പെടുത്താറുണ്ടായിരുന്നു. ഉമ്മയാണ് എല്ലാറ്റിനും കാരണം എന്നായിരുന്നു പറച്ചില്‍. ഉമ്മയെ കുറ്റപ്പെടുത്തുന്നത് തനിക്ക് സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല. ഇതിനെച്ചൊല്ലി സല്‍മാബീവിയുമായി വഴക്കടിക്കാറുണ്ടായിരുന്നു. അറസ്റ്റിനു മുമ്പു നടന്ന ചോദ്യം ചെയ്യലില്‍ അഫാന്‍ പാങ്ങോട് സിഐക്ക് മുന്നിലാണ് ഇങ്ങനെ മൊഴി നല്‍കിയത്.
സല്‍മാ ബീവിയുടെ നിരന്തരമായ കുറ്റപ്പെടുത്തല്‍ അവരോടുള്ള വൈരാഗ്യത്തിന് കാരണമായി.കൊല്ലണമെന്ന ഒറ്റ ഉദ്ദേശത്തിലാണ് പാങ്ങോട് വീട്ടില്‍ എത്തിയത്. അവിടെ എത്തിയ ഉടനെ തന്നെ പിതാവിന്റെ ഉമ്മയോട് ഒരു വാക്ക് പോലും സമസാരിക്കാതെ അവരുടെ തലക്കടിച്ചു. പിന്നാലെ അവരുടെ ശരീരത്തില്‍ നിന്ന് ഒന്നര പവന്റെ മാല എടുത്ത് തിരികെ പോന്നു. ഈ മാല പണയം വെച്ചു 74000 രൂപ വാങ്ങി. 40000 രൂപ കടം വീട്ടിയ ശേഷമാണ് നേരെ ബാപ്പയുടെ സഹോദരന്റെ വീട്ടിലേക്ക് പോയതെന്നും അഫാന്റെ മൊഴിയില്‍ പറയുന്നു.
ലത്തീഫിന്റെ ഭാര്യയെ കൊല്ലാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും എന്നാല്‍ ലത്തീഫിന്റെ കൊലപാതക വിവരം പുറത്തു പറയുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയതെന്നും അഫാന്‍ പൊലിസിന് നല്‍കിയ മൊഴിയിലുണ്ടെന്നാണ് സൂചന.
പെണ്‍സുഹൃത്ത് ഫര്‍സാനയെ കൊലപ്പെടുത്തുന്നതിന് മുമ്പ് താന്‍ കൊലപാതകങ്ങള്‍ നടത്തിയ വിവരം അറിയിച്ചിരുന്നു. ഇതെല്ലാം കേട്ട ശേഷം ഇനി നാം എങ്ങിനെ ജീവിക്കും എന്ന് ഫര്‍സാന അഫാനോട് ചോദിച്ചു. ഉടന്‍ കസേരയിലിരുന്ന ഫര്‍സാനയെ ചുറ്റികയ്ക്ക് അടിച്ചു വീഴ്ത്തി - അഫാന്‍ പറയുന്നു.
അതിനിടെ അഫാന്റെ പിതാവ് അബ്ദുറഹീം നാട്ടിലെത്തിയിട്ടുണ്ട്. ഏഴ് വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം നാട്ടിലെത്തുന്നത്. സാമ്പത്തിക പ്രതിസന്ധിയും ഒപ്പം താമസ രേഖയില്ലാത്തതുമാണ് റഹീമിന്റെ യാത്ര പ്രതിസന്ധിയിലാക്കിയത്. ഒടുവില്‍ സാമൂഹ്യ പ്രവര്‍ത്തകന്റെ ഇടപെടലിലാണ് നാട്ടിലെത്താന്‍ കഴിഞ്ഞത്.
പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പ്രതി അഫാന്റെ മാതാവ് ഷെമിയില്‍ നിന്നും ഇന്ന് അന്വേഷണസംഘം മൊഴിയെടുക്കും. കഴിഞ്ഞ മൂന്നു ദിവസങ്ങളിലും മൊഴിയെടുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ആരോഗ്യസ്ഥിതി മൂലം സാധിച്ചിരുന്നില്ല.
പ്രതി അഫാനെ റിമാന്‍ഡ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. പിതൃമാതാവിനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഇന്നലെ രാവിലെ പാങ്ങോട് പോലിസ് ആശുപത്രിയില്‍ എത്തി അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് വൈകുന്നേരത്തോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയാണ് പ്രതിയെ നെടുമങ്ങാട് സെക്കന്റ് ക്ലാസ് മജിസ്‌ട്രേട്ട് പി.ആര്‍ അക്ഷയ് 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തത്.
ചികിത്സയില്‍ ആയതിനാല്‍ ആശുപത്രിയിലെ പ്രത്യേക സെല്ലില്‍ പ്രതിയെ പാര്‍പ്പിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ മറ്റു കൊലപാതക കേസുകളിലും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നു വെഞ്ഞാറമൂട് പോലിസ് പറഞ്ഞു. എസ്.എന്‍ പുരത്ത് പിതൃസഹോദരനെയും ഭാര്യയേയും കൊലപ്പെടുത്തിയ കേസിലും പേരുമലയില്‍ അനിയനെയും പെണ്‍സുഹൃത്തിനെയും കൊലപ്പെടുത്തിയ കേസിലും വെഞ്ഞാറമൂട് പൊലിസാണ് കേസ് എടുത്തിരിക്കുന്നത്. ഈ രണ്ടു സംഭവവും വെഞ്ഞാറമൂട് സ്റ്റേഷന് കീഴിലാണ് വരുന്നത്. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആകുന്ന മുറക്ക് കോടതിയില്‍ നിന്നും പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഫ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയാ അഫ്‌സാന്‍ തലക്കടിച്ചു കൊലപ്പെടുത്തിയത്.
കൂടുതല്‍ അന്വേഷണത്തിനായി പ്രതിയുടെ ഫോണിന്റെ ശാസ്ത്രീയ പരിശോധന ഫലമടക്കം കാത്തിരിക്കുകയാണ് പൊലിസ്. കൂട്ടക്കൊലക്ക് പിന്നില്‍ സാമ്പത്തിക ബാധ്യതയാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. കടക്കെണിയിലും അഫാന്‍ ആഡംബര ജീവിതം നയിച്ചു എന്നാണ് പൊലിസ് കണ്ടെത്തല്‍. നിലവില്‍ ബുള്ളറ്റ് ബൈക്ക് ഉള്ളപ്പോള്‍ അഫാന്‍ പുതിയൊരു ബൈക്ക് വാങ്ങിയതും ബന്ധുക്കള്‍ എതിര്‍ത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."