HOME
DETAILS

'ദേശവിരുദ്ധ മുദ്രാവാക്യം' ആരോപിച്ച് 15കാരനേയും മാതാപിതാക്കളേയും അറസ്റ്റ് ചെയ്തു; കുടംബത്തിന്റെ കടകള്‍ ബുള്‍ഡോസര്‍  കൊണ്ട് തകര്‍ത്തു 

  
Farzana
February 28 2025 | 09:02 AM

Teen his parents held for anti-national slogans during India-Pak match

മുംബൈ: ഇന്ത്യ- പാക് മത്സരത്തിനിടെ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ച് 15കാരനെ അറസ്റ്റ് ചെയ്തു. അവന്റെ മാതാപിതാക്കളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മാത്രമല്ല  മുസ്‌ലിം കുടുംബത്തിന്റെ വരുമാന മാര്‍ഗമായ കട ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. മഹാരാഷ്ട്രയിലാണ് സംഭവം. ബുള്‍ഡോസര്‍ രാജിനെതിരായ സുപ്രിം കോടതി ഉത്തരവ് നിലനില്‍ക്കേയാണ് മഹാരാഷ്ട്ര സര്‍ക്കാറിന്റെ നടപടി. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗിലാണ് സംഭവം. കുട്ടിയുടെ പിതാവിന്റെ സഹോദരന്റെ കടയും തകര്‍ത്തിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ച ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരത്തിനിടെയാണ് ആരോപിക്കപ്പെടുന്ന സംഭവം.   വിഎച്ച്പി പ്രവര്‍ത്തകനായ സച്ചിന്‍ വരദ്കര്‍ ആണ് കുട്ടിക്കെതിരെ പരാതി നല്‍കി. കുട്ടി ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നായിരുന്നു പരാതി. തുടര്‍ന്ന് പൊലിസ് തിങ്കളാഴ്ച തന്നെ കുട്ടിക്കും മാതാപിതാക്കള്‍ക്കുമെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. പിന്നാലെ  അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇവരുടെ കടകള്‍ പൊളിച്ച് കളയുകയായിരുന്നു.

നോട്ടിസോ മുന്നറിയിപ്പോ ഇല്ലാതെയാണ് കടകള്‍ പൊളിച്ചതെന്ന് ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട് ചെയ്തു. കുട്ടിയുടെ പിതാവ് നിയമവിരുദ്ധമായി കട നിര്‍മ്മിച്ചുവെന്നാണ് ഇതിന് ന് അധികൃതര്‍ നല്‍കിയ വിശദീകരണം.  ഭൂവുടമയില്‍ നിന്ന് പരാതി ലഭിച്ചുവെന്നും, അതിനാലാണ് കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റിയതെന്നുന്നും മാല്‍വാന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ചീഫ് ഓഫീസര്‍ സന്തോഷ് ജിറാഗെ വിശദീകരിക്കുന്നു. പരാതി ഭൂവുടമയില്‍ നിന്ന് ലഭിച്ചതിനാലാണ് കുട്ടിയുടെ പിതാവിന് നോട്ടിസ് നല്‍കാതിരുന്നതെന്നും വിശദീകരണത്തില്‍ പറയുന്നു. പ്രദേശത്ത് ആളുകള്‍ തടിച്ച് കൂടിയതോടെ നടപടിയെടുക്കാന്‍ നിര്‍ബന്ധിതരായെന്നും തങ്ങളുടെ ചെയ്തിയെ അവര്‍ ന്യായീകരിക്കുന്നു. 

അതേസമയം, കുട്ടിയുടെ പിതാവിന്റേയും സഹോദരന്റേും കടകള്‍ തമ്മില്‍ 50 അടി ദൂരമുണ്ട്. രണ്ടിന്റേയും ഉടമസ്ഥരും വേറെവേറെ ആളുകളാണ്. കൃത്യമായി പണവും വാടകയും നല്‍കിയതാണെന്നും, എന്തിനാണ് കട പൊളിച്ചതെന്ന് അറിയില്ലെന്നും സഹോദരന്‍ പറയുന്നു. 

ചൊവ്വാഴ്ച ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന്  15 വയസ്സുകാരന്റെ മാതാപിതാക്കളെ ബുധനാഴ്ച സാവന്ത്വാഡി ജയിലില്‍ നിന്ന് മോചിപ്പിച്ചിട്ടുണ്ട്. നിരീക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയ കുട്ടിയെ തിങ്കളാഴ്ച അമ്മാവന് കൈമാറുകയും ചെയ്തു. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: വീണാ ജോർജിനെ വേട്ടയാടാൻ ഒരുത്തനും വിട്ടുകൊടുക്കില്ല; കെ.യു. ജനീഷ് കുമാർ എം.എൽ.എ

Kerala
  •  6 days ago
No Image

അപകടം പതിയിരിക്കുന്ന കോട്ടയം മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടം: മുറികള്‍ പലതും ചോര്‍ന്നൊലിക്കുന്നു

Kerala
  •  6 days ago
No Image

യുഎഇയിലെ അടുത്ത അവധി എപ്പോൾ, അത് ഒരു നീണ്ട വാരാന്ത്യമായിരിക്കുമോ? കൂടുതൽ അറിയാം

uae
  •  6 days ago
No Image

അമേരിക്കയിലെ ടെക്സസിൽ വെള്ളപ്പൊക്കം: 24 മരണം, നിരവധി കുട്ടികളെ കാണാതായി

International
  •  6 days ago
No Image

കോട്ടയം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയകള്‍ പുനരാരംഭിക്കാന്‍ വൈകും

Kerala
  •  6 days ago
No Image

കേരളത്തിൽ പേവിഷബാധ മരണങ്ങൾ ഞെട്ടിക്കുന്നു: രോ​ഗം സ്ഥിരീകരിക്കുന്ന എല്ലാവരും മരിക്കുന്നതിൽ ആശങ്ക; ഈ വർഷം 19 പേർക്ക് ജീവൻ നഷ്ടം

Kerala
  •  6 days ago
No Image

വേനൽക്കാല പ്രചാരണ പരിപാടികൾ ആരംഭിച്ച് ദുബൈ ഡെസ്റ്റിനേഷൻസ്

uae
  •  6 days ago
No Image

ബഹ്‌റൈനിൽ ആശൂറ ദിനത്തിൽ സൗജന്യ ബസ്, ഗോള്‍ഫ് കാര്‍ട്ട് സേവനങ്ങൾ തുടങ്ങി; ബസ് സ്റ്റേഷനുകൾ അറിയാം

bahrain
  •  6 days ago
No Image

റോമിലെ ഗ്യാസ് സ്റ്റേഷനിൽ ഉണ്ടായ സ്ഫോടനത്തിൽ നിരവധി പേർക്ക് പരുക്കേറ്റ സംഭവം; ഇറ്റലിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് യുഎഇ

uae
  •  6 days ago
No Image

ബേപ്പൂർ സുൽത്താന്റെ ഓർമകൾക്ക് 31 വർഷം; മലയാള സാഹിത്യത്തിന്റെ നിത്യയൗവനം

Kerala
  •  6 days ago


No Image

നിപ; മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം, പാലക്കാട്ടെ രോഗ ബാധിതയുടെ ബന്ധുവായ കുട്ടിക്കും പനി

Kerala
  •  6 days ago
No Image

57 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനം; പ്രധാനമന്ത്രി നരേന്ദ്ര മോദി അർജന്റീനയിൽ

National
  •  6 days ago
No Image

39 വര്‍ഷം മുമ്പ് കൂടരഞ്ഞിയില്‍ ഒരാളെ കൊലപ്പെടുത്തി, കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് മറ്റൊരാളെയും കൊലപ്പെടുത്തിയെന്ന് 54കാരന്റെ  വെളിപ്പെടുത്തല്‍: അന്വേഷണം

Kerala
  •  6 days ago
No Image

21 ഇൻസാസ് റൈഫിളുകൾ, 11 AK-സീരീസ് റൈഫിളുകൾ, 10 ഹാൻഡ് ഗ്രനേഡുകൾ, 9 പോമ്പി ഷെല്ലുകൾ; മണിപ്പൂരിൽ സുരക്ഷാ സേനകൾ നടത്തിയ ഓപ്പറേഷനിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു.

National
  •  6 days ago