HOME
DETAILS

അവനാണ് ക്രിക്കറ്റിലെ റൊണാൾഡോയും മെസിയും: മുൻ പാക് താരം

  
Sudev
February 28 2025 | 12:02 PM

Muhammed Amir Praises virat kohli like Cristiano ronaldo and lionel messi

ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്‌ലിയെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയാണ് മുൻ പാകിസ്താൻ പേസർ മുഹമ്മദ് ആമിർ. കോഹ്‌ലിയെ ഫുട്ബോളിലെ ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയുമായും താരതമ്യപ്പെടുത്തിക്കൊണ്ടാണ് മുഹമ്മദ് ആമിർ സംസാരിച്ചത്. സ്പോർട്സ് ടോക്കിലൂടെ സംസാരിക്കുകയായിരുന്നു മുൻ പാക് താരം. 

'ആളുകൾ എന്തിനാണ് റൊണാൾഡോയെയും മെസിയെയും ഇഷ്ടപ്പെടുന്നത്. റൊണാൾഡോയെ പറ്റി പറയുകയാണെങ്കിൽ അദ്ദേഹത്തിന്റെ ജീവിത ശൈലി നിങ്ങൾ നോക്കൂ. അദ്ദേഹം നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ, ഫിറ്റ്നസ് എന്നിവയെല്ലാം നോക്കൂ. അദ്ദേഹം ഒരു പൂർണ പാക്കേജാണ്‌. അതുപോലെ തന്നെ കോഹ്‌ലിയും ഒരു പൂർണ പാക്കേജാണ്‌. പാകിസ്താനിൽ പോലും അദ്ദേഹം പല ആളുകൾക്കും മാതൃകയാവുന്നത് എന്തുകൊണ്ടാണെന്ന് നോക്കൂ. രാജ്യങ്ങൾ ഒരു പ്രശ്‌നമേയല്ല അഫ്ഗാനിസ്ഥാൻ, ഇന്ത്യ, പാകിസ്താൻ, ഇംഗ്ലണ്ട് എവിടെയായാലും അദ്ദേഹം ഒരു റോൾ മോഡലാണ്. ഈ തലമുറക്ക് ഒരു പ്രചോദനം നൽകുന്ന താരം കൂടിയാണ് കോഹ്‌ലി,' മുഹമ്മദ് ആമിർ പറഞ്ഞു.  

ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താനെതിരെയുള്ള മത്സരത്തിൽ സെഞ്ച്വറി നേടി കോഹ്‌ലി തിളങ്ങിയിരുന്നു. മത്സരത്തിൽ 111 പന്തിൽ പുറത്താവാതെ 100 റൺസാണ് കോഹ്‌ലി നേടിയത്. ഏഴ് ഫോറുകളുടെ അകമ്പടിയിയോടുകൂടിയാണ് വിരാട് സെഞ്ച്വറി പൂർത്തിയാക്കിയത്. ഏകദിനത്തിലെ കോഹ്‌ലിയുടെ 51ാം സെഞ്ച്വറിയാണിത്. 

kohli.jpg

മത്സരത്തിൽ ഒരു ചരിത്രനേട്ടവും കോഹ്‌ലി സ്വന്തമാക്കിയിരുന്നു. ഏകദിന ക്രിക്കറ്റിൽ 14,000 റൺസ് പൂർത്തിയാക്കാനാണ് കോഹ്‌ലിക്ക് സാധിച്ചത്. ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 14,000 റൺസ് പൂർത്തിയാക്കുന്ന താരമായും കോഹ്‌ലി മാറി. 287 ഇന്നിംഗ്സുകളിൽ നിന്നുമാണ് 14,000 ഈ നേട്ടം സ്വന്തമാക്കിയത്.

ത്സരത്തിൽ പാകിസ്താനെ ആറ് വിക്കറ്റുകൾക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. മാർച്ച് രണ്ടിന് ന്യൂസിലാൻഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഈ മത്സരം വിജയിക്കുന്നവർ ഗ്രൂപ്പ് ചാമ്പ്യന്മാരാവും. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് സ്വദേശി ഇസ്‌റാഈലില്‍ മരിച്ച നിലയില്‍; ജീവനൊടുക്കിയത് 80കാരിയെ കൊലപ്പെടുത്തിയ ശേഷമെന്ന് റിപ്പോര്‍ട്ട്

Kerala
  •  9 hours ago
No Image

മലപ്പുറത്ത് നിപ ബാധിച്ച 18കാരിയും പാലക്കാട്ടെ യുവതിയും തമ്മില്‍ ബന്ധമില്ല

Kerala
  •  9 hours ago
No Image

'ബിജെപിയുടെ അധികാരം വിധാന്‍ ഭവനില്‍, ഞങ്ങളുടേത് തെരുവുകളിലും'; രണ്ട് പതിറ്റാണ്ടിന് ശേഷം ഒരുമിച്ചെത്തി ഉദ്ധവും രാജ് താക്കറെയും

National
  •  9 hours ago
No Image

വിവാഹസംഘം സഞ്ചരിച്ച വാഹനം മതിലിൽ ഇടിച്ച് എട്ട് മരണം; മരിച്ചവരിൽ വരനും കുട്ടികളും 

National
  •  10 hours ago
No Image

രാംഗഡ് കൽക്കരി ഖനി തകർന്ന് ഒരാൾ മരിച്ചു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

National
  •  10 hours ago
No Image

തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ അറ്റകുറ്റപ്പണികൾ; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ട്രെയിൻ സർവിസുകളിൽ നിയന്ത്രണം

Kerala
  •  10 hours ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: മന്ത്രിമാരുടെ പ്രസ്താവനകളാണ് രക്ഷാപ്രവർത്തനത്തെ വൈകിച്ചത്: വി ഡി സതീശൻ

Kerala
  •  11 hours ago
No Image

'ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണ്': ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല; രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

Kerala
  •  11 hours ago
No Image

കോമിക് ബുക്കിലെ അന്ധവിശ്വാസം വായിച്ചു സുനാമി പ്രവചനഭീതിയിൽ ജപ്പാൻ, ടൂറിസ്റ്റുകൾ യാത്ര റദാക്കി, വിമാന സർവീസ് നിർത്തി, കോടികളുടെ നഷ്ടം; എല്ലാം വെറുതെയായി

International
  •  11 hours ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: വീണാ ജോർജിനെ വേട്ടയാടാൻ ഒരുത്തനും വിട്ടുകൊടുക്കില്ല; കെ.യു. ജനീഷ് കുമാർ എം.എൽ.എ

Kerala
  •  11 hours ago