HOME
DETAILS

ഇനി ജാതി വിവേചനം ഉണ്ടാകരുത്; IIM, IIT കളിലെ ജാതി വിവേചനത്തിനെതിരേ യു.ജി.സിക്ക് നിര്‍ദേശവുമായി സുപ്രിംകോടതി 

  
February 28, 2025 | 5:17 PM

Supreme Court issues directive to UGC against caste discrimination

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി) തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജാതി വിവേചനം ഇല്ലാതാക്കുന്നതിന് ശക്തമായ സംവിധാനം വേണമെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷനോട് (യു.ജി.സി) സുപ്രിംകോടതി ആവശ്യപ്പെട്ടു. ജാതിവിവേചനത്തിന്റെ പേരില്‍ കഴിഞ്ഞ 14 മാസത്തിനിടെ 18 ആത്മഹത്യകള്‍ ആണ് ഇത്തരം വിദ്യാഭ്യാസസ്ഥാപനങ്ങളില്‍നിന്ന് റിപ്പോര്‍ട്ട്‌ചെയ്തത്. ഇത്തരം കേസുകളില്‍ മാതൃകാപരമായ ശിക്ഷ നല്‍കി പ്രശ്‌നം യു.ജി.സി പരിഹരിക്കണമെന്ന് ജസ്റ്റിസ് സൂര്യകാന്തും എന്‍. കോടിശ്വര്‍ സിങ്ങും അടങ്ങുന്ന രണ്ടംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.


പ്രശ്‌നത്തെ നേരിടാന്‍ കോടതി ശക്തമായ സംവിധാനം കൊണ്ടുവരുമെന്നും രണ്ടംഗ ബെഞ്ച് അറിയിച്ചു. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍വച്ച് 2016ല്‍ ജീവനൊടുക്കിയ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെയും 
മുംബൈയിലെ ടോപിവാല നാഷണല്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനി പായല്‍ തദ്വിയുടെയും മാതാക്കളാണ് കാംപസിലെ ജാതിവേവചനത്തിനെതിരേ സുപ്രിംകോടതിയെ സമീപ്പിച്ചത്. രാജ്യത്ത് വലിയതോതിലുള്ള വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്കിടയാക്കിയ ഈ രണ്ട് ആത്മഹത്യകളും നടന്ന് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ അവയെല്ലാം വിസ്മൃതിയിലാകുകയും തുടര്‍ന്നും ജാതിവിവേചനത്തിന്റെ പേരില്‍ ആത്മഹത്യകള്‍ ഉണ്ടാകുകയാണെന്നുമാണ് ഇവര്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്.


സര്‍വകലാശാലകളും കോളജുകളും അവരുടെ കാംപസുകളിലെ ആത്മഹത്യകളെക്കുറിച്ചുള്ള പൂര്‍ണ്ണമായ വിവരങ്ങള്‍ ഇതുവരെ സമര്‍പ്പിച്ചിട്ടില്ലെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിങ് കോടതിയെ അറിയിച്ചു. ജാതി അസമത്വങ്ങള്‍ ഇല്ലാതാക്കാന്‍ മിക്ക സ്ഥാപനങ്ങളും ഒരു സംവിധാനവും നടപ്പാക്കിയിട്ടില്ലെന്നും കേന്ദ്രം പറഞ്ഞു.


ഏകദേശം 40 ശതമാനം സര്‍വകലാശാലകളും അതിന്റെ ഇരട്ടിയിലധികം ശതമാനവും കോളജുകളും ജാതി, ലിംഗഭേദം എന്നിവയുള്‍പ്പെടെ വിദ്യാര്‍ത്ഥി ജനസംഖ്യയിലെ അസമത്വങ്ങള്‍ പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഇതുവരെ സൃഷ്ടിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. വിഷയത്തില്‍ കരട് ചട്ടങ്ങള്‍ യു.ജി.സി തയാറാക്കിയിട്ടുണ്ടെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. കരട് പൊതുജനങ്ങള്‍ക്കും മറ്റ് ബന്ധപ്പെട്ടവര്‍ക്കും നിര്‍ദ്ദേശങ്ങള്‍ പങ്കുവയ്ക്കുന്നതിനായി യു.ജി.സി വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഘാനയിലെ പ്രളയക്കെടുതി; അടിയന്തര ദുരിതാശ്വാസ സഹായവുമായി യുഎഇ

uae
  •  3 days ago
No Image

ചാക്കില്‍ കെട്ടിവെച്ചത് ജീവനുള്ള പെരുമ്പാമ്പിനെ, കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കോഴിക്കോട് ഹരിത കര്‍മ സേനയോട് ക്രൂരത

Kerala
  •  3 days ago
No Image

പുതിയ ജീവനക്കാർക്ക് തൊഴിലാളി ഇൻഷുറൻസ് നിർബന്ധമാക്കി യുഎഇ സർക്കാർ; പോളിസി ഇല്ലാതെ വർക്ക് പെർമിറ്റ് ലഭിക്കില്ല

uae
  •  3 days ago
No Image

ഇറാഖി മധ്യസ്ഥതയില്‍ യു.എസ് മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ കരാര്‍ തള്ളി ഇറാന്‍; ഭീഷണി തുടര്‍ന്നാല്‍ തെല്‍ അവീവിനെ അക്രമിക്കും, ബാബുല്‍ മന്‍ദബ് അടച്ചു പൂട്ടും-ട്രംപിന് മുന്നറിയിപ്പ്  

International
  •  3 days ago
No Image

'പ്രിയദര്‍ശിനി' സൗജന്യയാത്രയുടെ മറവില്‍ തട്ടിപ്പ്: പുരുഷയാത്രക്കാര്‍ക്കും 'സീറോ വാല്യു' ടിക്കറ്റ് നല്‍കി പണം തട്ടുന്ന കണ്ടക്ടര്‍മാര്‍

Kerala
  •  3 days ago
No Image

യുഎഇ വേനൽക്കാല യാത്ര: വിമാന ടിക്കറ്റ് നിരക്കിൽ 63% വരെ വർധന; പ്രവാസികളുടെ അവധിക്കാല പ്ലാനുകൾ പൊള്ളുന്നു

uae
  •  3 days ago
No Image

'വേറെ വഴിയില്ലെങ്കില്‍ സംസ്‌കാരം ഇവിടെ നടത്തും'; സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ അനിശ്ചിതത്വം

Kerala
  •  3 days ago
No Image

ആ​ഗോള എണ്ണവില 100 ഡോളർ കടന്നു; യുഎഇയിലെ പെട്രോൾ, ഡീസൽ നിരക്കുകൾ വീണ്ടും ഉയർന്നേക്കും

uae
  •  3 days ago
No Image

ആഗോള പണ്ഡിതവേദികളിലെ ഇന്ത്യൻ മുഖം

latest
  •  3 days ago
No Image

സുപ്രഭാതത്തിന്റെ നേതൃനിരയിലെ സൗമ്യസാന്നിധ്യം

latest
  •  3 days ago