HOME
DETAILS
MAL
രാത്രി 11 മണിയോടെ കടൽ തീരത്തടിഞ്ഞ് രണ്ട് ബാഗുകൾ; സുരക്ഷാ ഏജൻസികൾ പരിശോധന നടത്തി, കപ്പലിൽ നിന്ന് വീണതെന്ന് നിഗമനം
February 28, 2025 | 6:45 PM
തിരുവനന്തപുരം: തുമ്പ ആറാട്ടുവഴി കടപ്പുറത്ത് ജീവൻരക്ഷാ ഉപകരണങ്ങളോടൊപ്പം രണ്ട് ബാഗുകൾ കരയ്ക്കടിഞ്ഞു. സംഭവം ശ്രദ്ധയിൽപ്പെട്ട മത്സ്യത്തൊഴിലാളികൾ ബാഗുകൾ കരയ്ക്കടുപ്പിച്ചതിനുശേഷം കഴക്കൂട്ടം പൊലീസ്, വിഴിഞ്ഞം കോസ്റ്റൽ പൊലീസ് എന്നിവരിൽ വിവരം അറിയിച്ചു.
തുടർന്ന് വിവിധ സുരക്ഷാ ഏജൻസികൾ സ്ഥലത്തെത്തി പരിശോധന നടത്തി. ബാഗുകളിൽ നിന്ന് രക്ഷാ ഉപകരണങ്ങൾ, വാട്ടർ ഡിങ്കി, പ്രതിരോധ വസ്ത്രങ്ങൾ, അടിയന്തിര മരുന്നുകൾ, ടോർച്ച്, വിറ്റാമിൻ ബിസ്കറ്റുകൾ എന്നിവ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
വിഴിഞ്ഞം കോസ്റ്റൽ പൊലീസിന്റെ പ്രാഥമിക നിഗമനപ്രകാരം, അന്താരാഷ്ട്ര കപ്പൽ ചാലിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് വീണതോ ഉപേക്ഷിച്ചതോ ആയിരിക്കാം ഈ ബാഗുകൾ. കൂടുതൽ പരിശോധനക്കായി കോസ്റ്റ് ഗാർഡും ഇന്റലിജൻസും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."