HOME
DETAILS

'യഥാര്‍ഥ സാഹചര്യമല്ല റിപ്പോര്‍ട്ടുകളില്‍ വരുന്നത്'; നിലപാടില്‍ മലക്കം മറിഞ്ഞ് ശശി തരൂര്‍ എം.പി

  
March 02 2025 | 10:03 AM

shashi-tharoor-mp-u-turn-on-his-stand-in-kerala industrial-development

തിരുവനന്തപുരം: കേരളത്തിലെ വ്യവസായ വളര്‍ച്ച സംബന്ധിച്ച നിലപാടില്‍ മലക്കം മറിഞ്ഞ് ശശി തരൂര്‍ എം പി. കേരളം വ്യവസായ സൗഹാര്‍ദമാണ് എന്ന സ്വന്തം ലേഖനത്തില്‍ നിന്നാണ് ശശി തരൂര്‍ പിന്നോക്കം പോയത്. കേരള സര്‍ക്കാരിന്റ ഉദ്ദേശ്യശുദ്ധി നല്ലതെന്ന് സമ്മതിക്കണം. എന്നാല്‍, യഥാര്‍ഥസാഹചര്യമല്ല റിപ്പോര്‍ട്ടുകളില്‍ വരുന്നതെന്നും തരൂര്‍ പറഞ്ഞു. 9 വര്‍ഷത്തിനിടെ കേരളത്തില്‍ 42000 ലേറെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ അടച്ചുപൂട്ടിയെന്ന പത്രവാര്‍ത്ത പങ്കുവെച്ചുകൊണ്ട് സമൂഹമാധ്യമമായ എക്‌സിലായിരുന്നു തരൂരിന്റെ പ്രതികരണം. 

കൂടുതല്‍ സംരംഭങ്ങള്‍ കേരളത്തിന് ആവശ്യമുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ പേപ്പറില്‍ മാത്രം ഒതുങ്ങാതെ നടപ്പാക്കണം. ഇക്കാര്യത്തില്‍ കേരളം മുന്നോട്ടുപോകണം- തരൂര്‍ കുറിച്ചു. 

കേരളം ഒരു വ്യവസായസൗഹൃദ സംസ്ഥാനമാണെന്നും വ്യവസായം തുടങ്ങാന്‍ ഇവിടെ പ്രതിസന്ധികള്‍ ഇല്ലെന്നുമുള്ള തരൂരിന്റെ അഭിപ്രായപ്രകടനം കോണ്‍ഗ്രസില്‍ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ഹൈക്കമാന്‍ഡും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചക്ക് പിന്നാലെയാണ് തരൂരിന്റെ നിലപാട് മാറ്റം എന്നതും ശ്രദ്ധേയം. 

ഇടുങ്ങിയ രാഷ്ട്രീയചിന്താഗതിയല്ല തനിക്കുള്ളത് എന്നായിരുന്നു നരേന്ദ്ര മോദിയേയും പിണറായി വിജയനേയും പ്രശംസിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് തരൂരിന്റെ ന്റെ മറുപടി. രാഷ്ട്രീയ പ്രത്യാഘാതം ആലോചിച്ചല്ല താന്‍ പ്രസ്താവന നടത്താറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്ക് ബോധ്യമുള്ള കാര്യമാണെങ്കില്‍ അഭിപ്രായം പറയാരാണ് പതിവ്. മാത്രമല്ല, കേരളത്തിലെ ഭൂരിപക്ഷം ആളുകളും ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ ഭാഗമല്ല. നല്ലത് ചെയ്താല്‍ നല്ലതെന്നും മോശമായത് കണ്ടാല്‍ മോശമെന്നും പറയാന്‍ അവര്‍ മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് പ്രിന്റ് ചെയ്യുന്നതിന് 10 ദീനാര്‍ ഫീസ് ഏര്‍പ്പെടുത്തി കുവൈത്ത്

Kuwait
  •  11 days ago
No Image

അംബേദ്കര്‍ ജയന്തി പ്രമാണിച്ച് ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് നാളെ അവധി

qatar
  •  11 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച പാസ്റ്റര്‍ മൂന്നാറില്‍ അറസ്റ്റില്‍

Kerala
  •  11 days ago
No Image

മോദിയെയും, ആര്‍എസ്എസിനെയും വിമര്‍ശിച്ചു; കനയ്യ കുമാറിനെതിരെ പൊലിസ് കേസ്

National
  •  11 days ago
No Image

മ്യാന്‍മറിനെ ഭീതിയിലാഴ്ത്തി തുടര്‍ ഭൂചലനങ്ങള്‍; ഇന്ത്യയിലും, താജിക്കിസ്ഥാനിലും ചലനങ്ങള്‍ റിപ്പോർട്ട് ചെയ്തു

National
  •  11 days ago
No Image

ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കാനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ യുഎഇ

uae
  •  11 days ago
No Image

ഷാര്‍ജയിലെ ബഹുനില കെട്ടിടത്തിലെ തീപിടുത്തം; നാല് പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്

uae
  •  11 days ago
No Image

സാഹസിക യാത്ര, കാര്‍ മരുഭൂമിയില്‍ കുടുങ്ങി; സഊദിയില്‍ വെള്ളവും ഭക്ഷണവുമില്ലാതെ കുടുംബം കുടുങ്ങിയത് 24 മണിക്കൂര്‍, രക്ഷകരായി സന്നദ്ധ സേവന സംഘം

latest
  •  11 days ago
No Image

വിവാദ വഖഫ് നിയമം പിന്‍വലിക്കണം; സുപ്രീം കോടതിയില്‍ ഹരജി നല്‍കി വിജയ്

National
  •  11 days ago
No Image

'ക്ഷേത്രങ്ങളിലെ പണം സര്‍ക്കാര്‍ എടുക്കുന്നില്ല, അങ്ങനെയുള്ള പ്രചാരണം ശുദ്ധനുണ'; സംഘ്പരിവാര്‍ വാദം തള്ളി മുഖ്യമന്ത്രി; 9 വര്‍ഷത്തിനിടെ 600 കോടി രൂപ ദേവസ്വങ്ങള്‍ക്ക് ലഭ്യമാക്കിയെന്നും വിശദീകരണം

Kerala
  •  11 days ago