HOME
DETAILS

യുഎഇയില്‍ കാലാവസ്ഥയും വാടക വര്‍ധനവും കാരണം ഇഫ്താര്‍ ബുഫെ നിരക്കുകളില്‍ 30% വരെ വര്‍ധനവ്

  
March 02 2025 | 10:03 AM

Up to 30 increase in Iftar buffet prices due to climate and rent hike in UAE

ദുബൈ: യുഎഇയിലെ റസ്റ്റോറന്റുകള്‍ ഇഫ്താര്‍ ബുഫെ നിരക്കുകള്‍ 30 ശതമാനം വരെ വര്‍ധിപ്പിച്ചു. ഭക്ഷണസാധനങ്ങളുടെ വിലയിലെ വര്‍ധനവ്, വാടക നിരക്ക്, ഉയര്‍ന്ന ഡിമാന്‍ഡ്, റമദാനിലെ സുഖകരമായ കാലാവസ്ഥ കാരണം കൂടുതല്‍ ആളുകളും പുറത്ത് നിന്ന് ഭക്ഷണം കഴിക്കക്കുന്നത് എന്നിവയാണ് ഇതിനു കാരണം.
ഈ റമദാനില്‍ ഇഫ്താര്‍ ബുഫെ നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് പിന്നില്‍ ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ നക്ഷത്ര ഹോട്ടല്‍ റെസ്റ്റോറന്റുകളാണെന്ന് എഫ് & ബി വ്യവസായ എക്‌സിക്യൂട്ടീവുകള്‍ പറയുന്നു.

യുഎഇയിലുടനീളമുള്ള റെസ്റ്റോറന്റുകള്‍ നോമ്പുകാലത്ത് ഇഫ്താറിനും സുഹൂര്‍ ബുഫെയ്ക്കും പ്രത്യേക വിഭവങ്ങള്‍ തയ്യാറാക്കാറുണ്ട്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍, വ്യക്തികള്‍, കുടുംബങ്ങള്‍ എന്നിവര്‍ ഇഫ്താറിനും സുഹൂറിനുമായി റമദാന്‍ റെസ്റ്റോറന്റുകളും ടെന്റുകളും ബുക്ക് ചെയ്യുന്നു.

'ഈ വര്‍ഷം യുഎഇയിലുടനീളമുള്ള ഇഫ്താര്‍ ബുഫെ വിലയില്‍ നേരിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മൂല്യാധിഷ്ഠിത ഓഫറുകളില്‍ വ്യവസായം തുടര്‍ന്നും ശ്രദ്ധ കേന്ദ്രീകരിക്കും. ഇത് അതിഥികള്‍ക്ക് അവിസ്മരണീയവും ഉയര്‍ന്ന നിലവാരമുള്ളതുമായ ഇഫ്താര്‍ അനുഭവം ആസ്വദിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് സഹായകമാകും,' യുഎഇ റെസ്റ്റോറന്റ്‌സ് ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ അമിത് നായക് പറഞ്ഞു.

റമദാനിലെ രണ്ടാം ആഴ്ച മുതല്‍ വ്യവസായത്തിലുടനീളമുള്ള നിരക്കുകളില്‍ ശരാശരി 30 ശതമാനം വര്‍ധനവ് പ്രതീക്ഷിക്കാമെന്ന് മജസ്റ്റിക് ഹോട്ടല്‍സ്, ദി പെര്‍മിറ്റ് റൂം, ധാബ ലെയ്ന്‍ എന്നിവയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എട്ടി ഭാസിന്‍ പറഞ്ഞു.

യുഎഇയിലെ അവസാന ശൈത്യകാലത്തോട് അനുബന്ധിച്ചുള്ള ഈ റമദാനില്‍, പ്രത്യേകിച്ച് ഔട്ട്‌ഡോര്‍ എഫ് & ബി ഔട്ട്‌ലെറ്റുകളുടെ വരുമാനത്തില്‍ കുറഞ്ഞത് 50 ശതമാനം വര്‍ധനവ് ഉണ്ടാകുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2025 ല്‍ ഇഫ്താര്‍ ബുഫെ നിരക്കുകള്‍ ഏകദേശം 10-15 ശതമാനം വര്‍ധിച്ചതായി ചതോരി ഗാലി റെസ്റ്റോറന്റ്‌സ് & കാറ്ററിംഗ് സിഇഒ സോമ്യ ജെയിന്‍ പറഞ്ഞു.

ചരക്ക് ഉല്‍പ്പന്നങ്ങളുടെ നിരന്തരമായ വര്‍ധനവും വാടകയിലെ വര്‍ധനവും കാരണമാണ് ഇഫ്താര്‍ ബുഫെ നിരക്കുകളിലെ വര്‍ധനവിന് കാരണമെന്ന് ജെയിന്‍ പറഞ്ഞു.

അമിത് നായക് പറയുന്നതനുസരിച്ച്, വിപണിയിലെ ഡിമാന്‍ഡും മികച്ച സൗകര്യങ്ങളും അടിസ്ഥാനമാക്കിയാണ് ഇഫ്താര്‍ ബുഫെയുടെ വിലനിര്‍ണ്ണയം നടത്തുന്നത്. 4 സ്റ്റാര്‍, 5 സ്റ്റാര്‍ ഹോട്ടല്‍ റെസ്റ്റോറന്റുകള്‍ക്ക് 'വില വര്‍ധിപ്പിക്കാന്‍ കൂടുതല്‍ സ്വാതന്ത്ര്യമുണ്ട്, ഈ വര്‍ഷം അവര്‍ അങ്ങനെ ചെയ്തിട്ടുണ്ട്' എന്ന് സൗമ്യ ജെയിന്‍ കൂട്ടിച്ചേര്‍ത്തു. വിപണിയില്‍ മികച്ച സ്വീകാര്യത ലഭിക്കാത്തതിനാല്‍ ഒറ്റപ്പെട്ട റെസ്റ്റോറന്റുകളുടെ വര്‍ധിച്ച ചെലവുകള്‍ ഉപഭോക്താക്കള്‍ക്ക് പൂര്‍ണ്ണമായും കൈമാറുന്നത് ബുദ്ധിമുട്ടാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

Up to 30% increase in Iftar buffet prices due to climate and rent hike in UAE


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അദ്ദേഹമാണ് ഫുട്ബോളിനെ മുഴുവനായും മാറ്റിമറിച്ചത്: ലയണൽ മെസി

Football
  •  9 days ago
No Image

പത്തനംതിട്ടയിൽ മദ്യലഹരിയിൽ വീടിന് തീവെച്ച യുവാവ് വെന്തുമരിച്ചു

Kerala
  •  9 days ago
No Image

വിവാഹ വേദിയിൽ വധുവിന് പകരം വധുവിന്റെ അമ്മ; വരൻ വിവാഹത്തിൽ നിന്ന് പിന്മാറി പൊലീസ് സഹായം തേടി

National
  •  9 days ago
No Image

തിരുവനന്തപുരം; പെറ്റി-ക്രിമിനൽ കേസുകൾ തീർക്കാൻ അതിവേഗ ഡ്രൈവ് മേയ് 30 വരെ പിഴയടച്ച് കേസ് അവസാനിപ്പിക്കാം

Kerala
  •  9 days ago
No Image

ഇന്ത്യ-അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടി; നിബന്ധനകളിൽ ധാരണ, ഏപ്രിൽ 23 മുതൽ വാഷിംഗ്ടണിൽ ചർച്ചകൾ

National
  •  9 days ago
No Image

തിരുവനന്തപുരത്ത് അമ്മയുടെ ക്രൂരത; കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

Kerala
  •  9 days ago
No Image

'അന്ന് ഞാൻ മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നു'; മാധ്യമങ്ങളോട് പരിഹാസ പ്രതികരണവുമായി ഷൈനിന്റെ സഹോദരന്‍ ജോ ജോണ്‍ ചാക്കോ

Kerala
  •  9 days ago
No Image

ഇങ്ങനെയൊരു വിജയം ചരിത്രത്തിലാദ്യം; ഡൽഹിയെ കീഴടക്കി ഗുജറാത്ത് തലപ്പത്ത് 

Cricket
  •  9 days ago
No Image

വടകരയിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മറ്റൊരു കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  9 days ago
No Image

14കാരൻ കളത്തിൽ! സഞ്ജുവിന്റെ പകരക്കാരനായിറങ്ങി ഐപിഎല്ലിന്റെ ചരിത്രത്തിലേക്ക്

Cricket
  •  9 days ago