HOME
DETAILS

ന്യൂസിലാൻഡിനെ കറക്കി വീഴ്ത്തി ചരിത്രനേട്ടത്തിലേക്ക്; സ്പിന്നർമാരിൽ മൂന്നാമനായി ചക്രവർത്തി

  
Web Desk
March 02, 2025 | 5:10 PM

Varun Chakravarthy create a new record in icc champions trophy

ദുബായ്: ഐസിസി ചാമ്പ്യൻസ് ട്രോഫിയിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ന്യൂസിലാൻഡിനെയും വീഴ്ത്തി ഇന്ത്യ. മത്സരത്തിൽ 44 റൺസിനാണ് ഇന്ത്യ വിജയിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 249 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ന്യൂസിലാൻഡ് 46.3 ഓവറിൽ 205 റൺസിന് പുറത്താവുകയായിരുന്നു. 

ഇന്ത്യൻ ബൗളിങ്ങിൽ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി വരുൺ ചക്രവർത്തി തകർപ്പൻ പ്രകടനമാണ് നടത്തിയത്. 10 ഓവറിൽ 42 റൺസ് വിട്ടു നൽകിയാണ് താരം അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കിയത്. ഏകദിനത്തിലെ തന്റെ ആദ്യ ഫൈഫർ ആണ് വരുൺ സ്വന്തമാക്കിയത്. ഇതോടെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ അഞ്ചു വിക്കറ്റുകൾ നേടുന്ന മൂന്നാമത്തെ സ്പിന്നറായി മാറാനും വരുണിന് സാധിച്ചു. ചാമ്പ്യൻസ് ട്രോഫിയിൽ ആദ്യ ഫൈഫർ സ്വന്തമാക്കിയത് മുൻ പാക് താരം ഷാഹിദ് അഫ്രീദിയാണ്. 2004ൽ കെനിയക്കെതിരായ മത്സരത്തിൽ 11 റൺസ് വിട്ടുനൽകിയാണ് അഫ്രീദി അഞ്ചു വിക്കറ്റുകൾ സ്വന്തമാക്കിയത്. 2013ലെ ടൂർണമെന്റിൽ രവീന്ദ്ര ജഡേജയും അഞ്ചു വിക്കറ്റുകൾ നേടി. വെസ്റ്റ് ഇൻഡീസിനെതിരെയാണ് ജഡേജ അഞ്ചു വിക്കറ്റുകൾ നേടിയത്

അതേസമയം വരുണിന് പുറമെ കുൽദീപ് യാദവ്‌ രണ്ട് വിക്കറ്റും അക്‌സർ പട്ടേൽ, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റുകൾ നേടി. ന്യൂസിലാൻഡിനായി കെയ്ൻ വില്യംസൺ 120 പന്തിൽ 81 റൺസാണ് വില്യംസൺ നേടിയത്. ഏഴ് ഫോറുകളാണ് താരം നേടിയത്.

ALSO READ: കിവികളുടെ ചിറകരിഞ്ഞ് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ; സെമിയിൽ എതിരാളികൾ ഓസ്ട്രേലിയ

ഇന്ത്യൻ ബാറ്റിങ്ങിൽ ശ്രേയയസ് അയ്യർ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 98 പന്തിൽ 79 റൺസാണ് നേടിയത്. നാല് ഫോറുകളും രണ്ട് സിക്സുമാണ്‌ താരം നേടിയത്. ഹർദിക് പാണ്ഡ്യ നാല് ഫോറുകളും ഒരു സിക്‌സും ഉൾപ്പടെ 45 പന്തിൽ 45 റൺസും നേടി.  അക്സർ പട്ടേൽ മൂന്ന് ഫോറുകളും ഒരു സിക്സും അടക്കം 61 പന്തിൽ 42 റൺസും നേടി. 

ന്യൂസിലാൻഡ് ബൗളിങ്ങിൽ മാറ്റ് ഹെൻറി അഞ്ചു വിക്കറ്റുകൾ നേടി മിന്നും പ്രകടനമാണ് നടത്തിയത്. എട്ട് ഓവറിൽ 42 റൺസ് വിട്ടുനൽകിയാണ് താരം അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയത്. കൈൽ ജാമിസൺ, രചിൻ രവീന്ദ്ര, വില്യം ഒറൂർക്ക്, മിച്ചൽ സാന്റ്നർ എന്നിവർ ഓരോ വിക്കറ്റുകളും നേടി. 

മാർച്ച്‌ നാലിന് നടക്കുന്ന ആദ്യ സെമി ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. മാർച്ച് അഞ്ചിന് നടക്കുന്ന രണ്ടാം സെമി ഫൈനലിൽ കിവീസ് സൗത്ത് ആഫ്രിക്കയെയും നേരിടും. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാട്ടാക്കടയിൽ ബ്രൗൺ ഷുഗർ വേട്ട: 24കാരൻ അറസ്റ്റിൽ; 23 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു

Kerala
  •  2 days ago
No Image

സച്ചിനടക്കമുള്ള ഒറ്റ ഇന്ത്യക്കാരനുമില്ല ഇങ്ങനെയൊരു സെഞ്ച്വറി; ചരിത്രമെഴുതി ബംഗ്ലാ കടുവ

Cricket
  •  2 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; എ പത്മകുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 days ago
No Image

കല്യാണ പന്തൽ കെട്ടുന്നതിനിടെ ഷോക്കേറ്റ്​ തൊഴിലാളി മരിച്ചു; സംഭവം മട്ടന്നൂരിൽ

Kerala
  •  2 days ago
No Image

അവനെ ഇന്ത്യയുടെ ടി-20 ടീമിന്റെ ക്യാപ്റ്റനാക്കരുത്: മുൻ ഇന്ത്യൻ താരം

Cricket
  •  2 days ago
No Image

കൊല്ലം തങ്കശ്ശേരിയിൽ തീപിടുത്തം; നാല് വീടുകൾ പൂർണമായും കത്തിനശിച്ചു; ആളപായമില്ല

Kerala
  •  2 days ago
No Image

റെയിൽവേ അറ്റകുറ്റപ്പണി: മാവേലിക്കര - ചെങ്ങന്നൂര്‍ റെയിൽ പാതയില്‍ നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ചില സർവിസുകൾ റദ്ദാക്കി, ചിലത് വഴിതിരിച്ചുവിടും

Kerala
  •  3 days ago
No Image

കൊച്ചിയിൽ ചന്ദനക്കൊള്ള; 100 കിലോ ചന്ദനതടികളുമായി അഞ്ച് പേർ പിടിയിൽ 

Kerala
  •  3 days ago
No Image

രണ്ടര വയസ്സുകാരന്റെ കണ്ണിന് സമീപം മുറിവ്; 'തുന്നലിന് പകരം പശ ഉപയോഗിച്ച് മുറിവൊട്ടിച്ച് ഡോക്ടർമാർ'; പരാതിയുമായി കുടുംബം

National
  •  3 days ago
No Image

കശ്മീർ ടൈംസ് പത്രത്തിന്റെ ഓഫീസിൽ പരിശോധന; എ.കെ 47 വെടിയുണ്ടകൾ പിടിച്ചെടുത്തു

Kerala
  •  3 days ago