HOME
DETAILS

കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു; കാസര്‍കോട് പിതാവും മകനുമടക്കം മൂന്നു മരണം, ഒരാള്‍ ഗുരുതരാവസ്ഥയില്‍ 

  
Web Desk
March 04, 2025 | 2:07 AM

Car Crash in Uppala Kasaragod Three Dead One Critically Injured

ഉപ്പള: കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് കാസര്‍കോട് ഉപ്പളയില്‍ മൂന്ന് പേര്‍ മരിച്ചു.  ഒരാള്‍ ഗുരുതരാവസ്ഥയിലാണ്.കാസര്‍കോട് ഉപ്പളയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

ബേക്കൂര്‍ സ്വദേശി കൃഷ്ണകുമാര്‍, ബായിക്കട്ട സ്വദേശി വരുണ്‍, മംഗലാപുരം സ്വദേശി കിഷുന്‍ എന്നിവരാണ് മരിച്ചത്. ഉപ്പിനങ്ങാടി സ്വദേശി രത്തനാണ് ഗുരുതരമായി പരുക്കേറ്റത്. മംഗളൂരുവിലെ ആശുപത്രിയിലാണ്  ഇയാള്‍ ചികിത്സയില്‍ കഴിയുന്നത്. ബായിക്കട്ടയില്‍ നിന്നും മംഗളൂരുവിലേക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്. രാത്രി 10.45 ഓടെ ഹൊസങ്കടി ചെക്ക് പോസ്റ്റിന് സമീപത്ത് വെച്ച് കാര്‍ നിയന്ത്രം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ച് കയറുകയായിരുന്നുവെന്നാണ് സൂചന. 50 മീറ്റോളം ദൂരം ഡിവൈഡര്‍ ഇടിച്ച് തകര്‍ത്ത് കാര്‍ മുന്നോട്ട് പോയതായാണ് സംഭവസ്ഥലത്തു നിന്ന് മനസ്സിലാവുന്നത്.

അപകടത്തെ തുടര്‍ന്ന് റോഡില്‍ കാറിന്റെ ഭാഗങ്ങള്‍ ചിതറി തെറിച്ചിട്ടുണ്ട്. കാറില്‍ നിന്ന് റോഡിലേക്ക് തെറിച്ചു വീണ് നിലയിലായിരുന്നു മരിച്ച മൂന്ന് പേരും. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകട സമയത്ത് കാര്‍ അമിത വേഗതയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ആറ് വരി ദേശീയ പാത നിര്‍മ്മാണം പുരോഗിക്കുന്ന സ്ഥലമാണിത്. അതേസമയം,  പലയിടത്തും സ്ഥാപിച്ച ഡിവൈഡര്‍ അശാസ്ത്രീയമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇത് അപകടങ്ങള്‍ക്ക് കാരണമാവുന്നതായും അവര്‍ ചൂണ്ടിക്കാട്ടുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയാഘോഷത്തിൽ 54 കിലോമീറ്റർ ഓടി; വേറിട്ടതാക്കി ഒരുകൂട്ടം മലയാളികൾ

uae
  •  2 days ago
No Image

അതിവേഗ നീക്കവുമായി രാഹുല്‍; രണ്ടാമത്തെ കേസിലും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Kerala
  •  2 days ago
No Image

'ദേശപ്പോര്' അവസാനഘട്ടത്തിലേക്ക്; 7 ജില്ലകളില്‍ നാളെ കൊട്ടിക്കലാശം

Kerala
  •  2 days ago
No Image

ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തത്കാലത്തേക്ക്‌ തടഞ്ഞ് ഹൈക്കോടതി

Kerala
  •  2 days ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ അപകടം; 5 തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം, 7 പേര്‍ക്ക് പരുക്ക്

National
  •  2 days ago
No Image

ധാര്‍മികതയില്ലാത്തവര്‍ രാഷ്ട്രീയ രംഗത്ത് തുടരരുതെന്ന് രാഹുലിന്റെ പുറത്താക്കലിനെ കുറിച്ച കെകെ രമ എംഎല്‍എ

Kerala
  •  2 days ago
No Image

ഗ്യാസ് സിലിണ്ടര്‍ നിറച്ച ലോറിയില്‍ അതിക്രമിച്ചു കയറി; സിലിണ്ടര്‍ കുത്തിത്തുറന്ന് തീ കൊളുത്തി  യുവാവിന്റെ ആത്മഹത്യാശ്രമം

Kerala
  •  2 days ago
No Image

ഫോണില്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക;  ആവശ്യമായ പെര്‍മിഷനുകള്‍ മാത്രം നല്‍കുക - സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യം

Kerala
  •  2 days ago
No Image

ഇന്‍ഡിഗോ ചതിച്ചു; യാത്രക്കാരെ ചേര്‍ത്തുപിടിച്ച് ഇന്ത്യന്‍ റെയില്‍വേ- 37 ട്രെയിനുകളില്‍ സ്ലീപ്പര്‍ കോച്ച് വര്‍ധന

Kerala
  •  2 days ago
No Image

പരാതി പ്രവാഹം; പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ച ബോർഡുകളും പോസ്റ്ററുകളും നീക്കണം

Kerala
  •  2 days ago