റൊണാൾഡോ അൽ നസർ വിട്ട് ആ ക്ലബ്ബിലേക്ക് പോവണം: ആവശ്യവുമായി പോർച്ചുഗീസ് പ്രസിഡന്റ്
പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബ്രസീലിയൻ ക്ലബ് പോളിസ്റ്റ എഐ ടീം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് പോർച്ചുഗീസ് പ്രസിഡന്റ് അലക്സ് ബൂർഷ്വാ. പോർച്ചുഗീസ് താരങ്ങളായ റഡാമൽ ഫാൽക്കാവോയെയും നാനിയെയും സൈൻ ചെയ്യാൻ ബ്രസീലിയൻ ക്ലബ് പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നുവെന്നും പോർച്ചുഗീസ് പ്രസിഡന്റ് പറഞ്ഞു. സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അലക്സ് ബൂർഷ്വാ.
'ബ്രസീലിലെ പോർച്ചുഗീസ് സമൂഹത്തിന്റെ ശക്തിപ്പെടുത്താൻ വേണ്ടി ഈ കാര്യം നടക്കണം. ഇതിന് വേണ്ടിയാണ് നാനിയെ ബ്രസീൽ ക്ലബ്ബിൽ സൈൻ ചെയ്യാനുള്ള ശ്രമങ്ങൾ നടത്തിയത്. 2026ൽ പോളിസ്റ്റാവോയിൽ മികച്ച ഒരു പോർച്ചുഗീസ് താരത്തെ കൊണ്ടുവരാൻ ഞങ്ങൾ ശ്രമിക്കും. പോർച്ചുഗലിലെ എക്കാലത്തെയും മികച്ച താരമാണ് റൊണാൾഡോ. ലോകത്തിലെ ഏറ്റവും മികച്ച വ്യക്തിത്വമാണ് അദ്ദേഹം. അതിനാൽ അദ്ദേഹം ബ്രസീലേക്ക് പോയാൽ അത് മികച്ചതാവും,' അലക്സ് ബൂർഷ്വാ പറഞ്ഞു.
റൊണാൾഡോ നിലവിൽ സഊദി ക്ലബായ അൽ നസറിന്റെ താരമാണ്. അൽ നസറിനൊപ്പമുള്ള റൊണാൾഡോയുടെ കരാർ 2026ലാണ് അവസാനിക്കുന്നത്. അടുത്തിടെയാണ് റൊണാൾഡോ അൽ നസറിനൊപ്പം പുതിയ കരാറിൽ ഒപ്പുവെച്ചത്. എന്നാൽ ഇതിന് ശേഷം റൊണാൾഡോ വീണ്ടും സഊദി ക്ലബ്ബിനൊപ്പമുള്ള കരാർ പുതുക്കുമോയെന്നും കണ്ടുതന്നെ അറിയണം.
2023ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നുമാണ് റൊണാൾഡോ അൽ നസറിലേക്ക് എത്തിയത്. റൊണാൾഡോക്ക് പിന്നാലെ യൂറോപ്പിലെ പല സൂപ്പർതാരങ്ങളും സഊദിയുടെ മണ്ണിൽ എത്തിയിരുന്നു. കരിം ബെൻസിമ, സാദിയോ മാനെ, റിയാദ് മെഹറസ്, നെയ്മർ തുടങ്ങിയ മികച്ച താരങ്ങളായിരുന്നു സഊദിയിലേക്ക് കൂടുമാറിയത്.
അൽ നസറിന് വേണ്ടി ഇക്കാലയളവിലെല്ലാം തകർപ്പൻ ഫോമിലാണ് റൊണാൾഡോ കളിച്ചുകൊണ്ടിരിക്കുന്നത്. 100 മത്സരങ്ങളിൽ നിന്നും 89 ഗോളുകളും 19 അസിസ്റ്റുകളുമാണ് റൊണാൾഡോ സ്വന്തമാക്കിയിട്ടുള്ളത്. നിലവിൽ സഊദി പ്രൊ ലീഗിൽ മൂന്നാം സ്ഥാനത്താണ് റൊണാൾഡോയും സംഘവും സംഘവും. 24 മത്സരങ്ങളിൽ നിന്നും 14 ജയവും അഞ്ചു സമനിലയും നാല് തോൽവിയും അടക്കം 47 പോയിന്റാണ് അൽ നസറിന്റെ കൈവശമുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."