HOME
DETAILS

 ഡൽഹി 'തു​ഗ്ലക് ലെയിൻ' റോഡിന്റ പേര് മാറ്റിയോ?; ബി.ജെ.പി നേതാക്കളുടെ നെയിം ബോർഡിൽ 'സ്വാമി വിവേകാനന്ദ മാർഗ്' 

  
Web Desk
March 07, 2025 | 8:29 AM

BJP Leaders Unofficially Rename Delhis Tughlaq Lane to Swami Vivekananda Marg

ന്യൂഡൽഹി: ഡൽഹിയിലെ  'തു​ഗ്ലക് ലെയിൻ' റോഡിന്റ പേര് മാറ്റിയോ?. ഔദ്യോ​ഗികമായിട്ടല്ലെങ്കിലും റോഡിന്റെ പേര് സ്വന്തം നിലയ്ക്ക് മാറ്റിയിരിക്കുകയാണ്  ബി.ജെ.പി നേതാക്കൾ. ബി.ജെ.പി രാജ്യസഭാ എം.പി ദിനേശ് ശർമ്മയും കേന്ദ്രമന്ത്രി കൃഷൻ പാൽ ഗുജാറുമാണ് പേര് മാറ്റിയ നേതാക്കൾ. അവരുടെ ഔദ്യോ​ഗിക വസതികൾക്കു മുന്നിലെ നെയിംബോർഡിലാണ് പേര്മാറ്റം.

 
 'തു​ഗ്ലക് ലെയിൻ' എന്നത് 'സ്വാമി വിവേകാനന്ദ മാർഗ്' എന്നാക്കിയാണ് മാറ്റിയിരിക്കുന്നത്. ഗൂഗിളിൽ സ്ഥലത്തിന്റെ പേര് സ്വാമി വിവേകാനന്ദ മാർഗ് എന്ന് കാണിക്കുന്നു എന്നാണ് അവർ നൽകുന്ന വിശദീകരണം. 

മുഗൾ രാജാക്കന്മാരുടെ പേരുകൾ ഡൽഹിയിലെ റോഡുകളിൽ നിന്ന് മാറ്റണമെന്നത് കാലങ്ങളായി ബി.ജെ.പി നേതാക്കൾ മുന്നോട്ടു വെക്കുന്ന ആവശ്യമാണ്.  അടുത്ത കാലത്തും ഈ ആവശ്യവുമായി പലരും രം​ഗത്തെത്തിയിരുന്നു. ഇതിനിടെയാണ്  ബി.ജെ.പി രാജ്യസഭാ എംപിയും കേന്ദ്രമന്ത്രിയും സ്വയം ഡൽഹിയിലെ റോഡിന്റെ പേര് മാറ്റിയത്. 

ALSO READ: താനൂരില്‍ നിന്ന് കാണാതായ കുട്ടികള്‍ നാട്ടിലേക്ക്; ഇവരെ പൂണെയിലെത്തിച്ചു

ഡൽഹിയിലെ മുസ്തഫാബാദ് മണ്ഡലത്തെ ശിവ് പുരി എന്ന് പുനർനാമകരണം ചെയ്യണമെന്ന് നേരത്തെ ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. ഡൽഹിയിൽ മുഗൾചക്രവർത്തിമാരുടെ പേരിലുള്ള റോഡുകളുടെ സൂചന ബോർഡുകൾക്ക് നേരെ ആക്രമണം വരെ നടത്തിയിരുന്നു ബി.ജെ.പി പ്രവർകത്തകർ. 

ALSO READ: ഗുജറാത്തിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ഇസ്‌ലാമിക പണ്ഡിതന് ഹിന്ദുത്വ സംഘത്തിന്റെ അതിക്രൂര ആക്രമണം; മര്‍ദ്ദനം പാകിസ്താനി എന്ന് വിളിച്ച്

നേതാക്കളുടെ പ്രവർത്തിക്കെതിരെ പ്രതിപക്ഷം രം​ഗത്തെത്തി. ചരിത്രത്തെ തിരുത്തിക്കുറിക്കാൻ ആണ് ബി.ജെ.പിയുടെ ശ്രമമെന്ന് പ്രതിപക്ഷം ആരോപിച്ചു.

BJP leaders, including MP Dinesh Sharma and Union Minister Krishan Pal Gurjar, have unofficially renamed ‘Tughlaq Lane’ to ‘Swami Vivekananda Marg’ on their nameboards. They claim Google Maps already reflects the new name. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പയ്യന്നൂരിൽ പിഞ്ചുകുഞ്ഞുങ്ങളടക്കം കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ; കൂട്ട ആത്മഹത്യയെന്ന് സംശയം

Kerala
  •  5 days ago
No Image

മൂന്നുമാസത്തിനകം ഒപ്പുവയ്ക്കും; ഇന്ത്യാ - ന്യൂസിലന്‍ഡ് വ്യാപാരകരാര്‍ ചര്‍ച്ച പൂര്‍ണം; ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് സീറോ നികുതി | India-New Zealand Free Trade Agreement

latest
  •  5 days ago
No Image

ഒരു മാസത്തിനകം ഹിന്ദി പഠിക്കണം, ഇല്ലെങ്കിൽ പുറത്ത്'; ആഫ്രിക്കൻ ഫുട്ബോൾ കോച്ചിനെ പരസ്യമായി ഭീഷണിപ്പെടുത്തി ബിജെപി കൗൺസിലർ

National
  •  5 days ago
No Image

ഇനി വീട് കൂടെപ്പോരും; ദുബൈയിൽ മേഖലയിലെ ആദ്യത്തെ ആർവി (RV) ടൂറിസം റൂട്ട് വരുന്നു

uae
  •  5 days ago
No Image

യൂറോപ്പിലേക്ക് പറക്കാൻ ഇനി എളുപ്പം; വാർസോയിലേക്ക് പുതിയ സർവീസുമായി എയർ അറേബ്യ

uae
  •  5 days ago
No Image

വെള്ളാപ്പള്ളി സ്നേഹവും ഭരണവിരുദ്ധ വികാരവും തിരിച്ചടിയായി; തിരുവനന്തപുരത്തെ തോൽവിയിൽ പിണറായിക്കും ആര്യ രാജേന്ദ്രനുമെതിരെ എം.വി ഗോവിന്ദന്റെ തുറന്ന വിമർശനം

Kerala
  •  5 days ago
No Image

കെ.ഐ.സി മെഗാ സർഗലയം: മെഹ്ബൂല മേഖലയും അബ്ബാസിയ ദാറുതർബിയ മദ്രസ്സയും ഓവറോൾ ചാമ്പ്യന്‍മാർ

Kuwait
  •  5 days ago
No Image

എന്യുമറേഷൻ ഫോമുകൾ സമർപ്പിക്കാനുള്ള സമയം നീട്ടിനൽകണം; എസ്‌ഐആറിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം

Kerala
  •  5 days ago
No Image

യുഡിഎഫ് അസോസിയേറ്റ് അംഗത്വ വിവാദം: വിഷ്ണുപുരം ചന്ദ്രശേഖരൻ എന്നെ വന്നു കണ്ടിരുന്നു, വരുന്നില്ലെങ്കിൽ വേണ്ട'; മറുപടിയുമായി വി.ഡി സതീശൻ

Kerala
  •  5 days ago
No Image

കുവൈത്തിലെ പ്രമുഖ സീഫുഡ് കമ്പനിയിൽ അവസരം; സെയിൽസ് എക്സിക്യൂട്ടീവ് ഒഴിവുകൾ, വാക്ക്-ഇൻ ഇന്റർവ്യൂ 24-ന്

Kuwait
  •  5 days ago