HOME
DETAILS

ഇന്ത്യയിലും അയല്‍ രാജ്യങ്ങളിലും ഇഫ്താര്‍ പരിപാടികൾക്ക് തുടക്കമിട്ട് സഊദി അറേബ്യ

  
Web Desk
March 08, 2025 | 4:41 AM

Saudi Arabia initiates Iftar programs in India and neighboring countries

റിയാദ്: സഊദി അറേബ്യയിലെ ഇസ്‌ലാമിക കാര്യ, ദഅ്വ, ഗൈഡന്‍സ് മന്ത്രാലയം റമദാന്‍ മാസത്തില്‍ നിരവധി ഇന്ത്യന്‍ നഗരങ്ങളില്‍ ഇഫ്താര്‍ പരിപാടികള്‍ ആരംഭിച്ചു.
ഇന്ത്യയെക്കൂടാതെ നേപ്പാള്‍, മാലിദ്വീപ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്കും സഊദി പദ്ധതി വ്യാപിപ്പിച്ചിട്ടുണ്ട്. റമദാന്‍ മാസത്തിൽ സഊദി നടത്തുന്ന മാനുഷിക പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് പദ്ധതി നടപ്പാക്കുന്നത്.

ഇന്ത്യയില്‍ മാത്രം 50,000ത്തിലധികം ഗുണഭോക്താക്കളെയും മറ്റു നാലു രാജ്യങ്ങളിലായി ഏകദേശം 100,000 ഗുണഭോക്താക്കളെയും പ്രതീക്ഷിക്കുന്ന ഈ സംരംഭം, ഐക്യം വളര്‍ത്തുന്നതിനും വിശുദ്ധ മാസത്തില്‍ നിര്‍ണായക പിന്തുണ നല്‍കുന്നതിനുമായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

മധ്യ പൂര്‍വ്വേഷ്യയിലെ ഏറ്റവും വലിയ രാജ്യമായ സഊദി ആരംഭിച്ച ഇഫ്താര്‍ പരിപാടിയില്‍ സഊദി എംബസികള്‍, അംഗീകൃത ചാരിറ്റബിള്‍ സെന്ററുകള്‍, പ്രമുഖ ഇസ്‌ലാമിക വ്യക്തികള്‍ എന്നിവരുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഗ്രൂപ്പ് ഇഫ്താര്‍ വിരുന്നുകളും ഉള്‍പ്പെടും. പദ്ധതി ആവശ്യക്കാരിലേക്ക് ഫലപ്രദമായി എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാനുള്ള നടപടികളും സഊദി സ്വീകരിച്ചിട്ടുണ്ട്.

പരിപാടികളുടെ ഗുണഭോക്താക്കള്‍ സഊദി നേതൃത്വത്തെ പ്രശംസിക്കുകയും റമദാന്‍ വേളയില്‍ നല്‍കിയ പിന്തുണയ്ക്ക് രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

Saudi Arabia initiates Iftar programs in India and neighboring countries.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാര്യയെ ചെയർപേഴ്‌സണാക്കിയില്ല; കലിപ്പിൽ കെട്ടിട ഉടമ എംഎൽഎയുടെ ഓഫീസ് പൂട്ടിച്ചു

Kerala
  •  11 days ago
No Image

ഡൽഹി സ്ഫോടനത്തിൽ ഉപയോഗിച്ചത് 40 കിലോ സ്ഫോടകവസ്തുക്കൾ: മൂന്ന് ടൺ സ്ഫോടകവസ്തുക്കൾ കണ്ടെത്തി; അമിത് ഷാ

National
  •  11 days ago
No Image

ഗ്രീൻഫീൽഡിൽ ഷെഫാലി തരംഗം; ശ്രീലങ്കയെ തകർത്ത് ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കി

Cricket
  •  11 days ago
No Image

പൊലിസിനെ ബോംബെറിഞ്ഞ കേസ്: 20 വർഷം ശിക്ഷിക്കപ്പെട്ട സി.പി.ഐ.എം നേതാവിന് പരോൾ

Kerala
  •  11 days ago
No Image

യുഎഇ കാലാവസ്ഥ: അബൂദബിയിലും ദുബൈയിലും 24 ഡിഗ്രി ചൂട്; രാത്രികാലങ്ങളിൽ തണുപ്പേറും

uae
  •  11 days ago
No Image

'ഫുട്ബോളിന് ഒരു ഇരുണ്ട വശമുണ്ട്'; റൊണാൾഡോയ്ക്ക് റെഡ് കാർഡ് നൽകിയതിന് വിലക്ക് നേരിട്ടെന്ന് മുൻ റഫറി

Football
  •  11 days ago
No Image

കണ്ണൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ; മരിച്ചവരിൽ പോക്സോ കേസ് പ്രതിയും

Kerala
  •  11 days ago
No Image

കുവൈത്തിൽ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് കടുത്ത നിയന്ത്രണം വരുന്നു; പുതിയ നിയമം രൂപീകരിക്കാന്‍ സമിതിയെ നിയോഗിച്ചു

Kuwait
  •  11 days ago
No Image

ആരവല്ലിയിൽ 'അനധികൃത ഖനന കൊള്ള': ഏഴ് വർഷത്തിനിടെ 7,000ത്തിലധികം എഫ്.ഐ.ആറുകൾ; വൻ നടപടിയുമായി രാജസ്ഥാൻ സർക്കാർ

National
  •  11 days ago
No Image

പണമിടപാട് തർക്കം; ഇടുക്കിയിൽ പിതാവിൻ്റെ ജ്യേഷ്ഠനെ ഇരട്ട സഹോദരങ്ങൾ കഴുത്തറുത്ത് കൊലപ്പെടുത്തി

crime
  •  11 days ago