HOME
DETAILS

ഏകദിനത്തിലെ ഏറ്റവും മികച്ച അഞ്ച് താരങ്ങളെ തെരഞ്ഞെടുത്ത് ഡിവില്ലിയേഴ്സ്

  
Web Desk
March 08, 2025 | 2:10 PM

ab de villiers pick the best five players in odi format

ഏകദിനത്തിലെ എക്കാലത്തെയും മികച്ച അഞ്ച് താരങ്ങളെ തെരഞ്ഞെടുത്തിരിക്കുകയാണ് മുൻ സൗത്ത് ആഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സ്. റിക്കി പോണ്ടിങ്, സച്ചിൻ ടെണ്ടുൽക്കർ, ജാക്വസ് കാലിസ്, വിരാട് കോഹ്‌ലി, എംഎസ് ധോണി എന്നിവരെയാണ് മുൻ സൗത്ത് ആഫ്രിക്കൻ താരം തെരഞ്ഞെടുത്തത്. 

1995 മുതൽ 2012 വരെ ഓസ്ട്രേലിയൻ ടീമിനൊപ്പം ഐതിഹാസികമായ ക്രിക്കറ്റ്‌ കരിയറാണ് പോണ്ടിങ് പടുത്തുയർത്തിയത്. ഓസ്ട്രേലിയക്കായി 375 ഏകദിന മത്സരങ്ങളിൽ നിന്നും 13704 റൺസാണ് പോണ്ടിങ് നേടിയിട്ടുള്ളത്. 30 സെഞ്ച്വറികളും 82 അർദ്ധ സെഞ്ച്വറികളുമാണ്‌ താരം വൈറ്റ് ബോൾ ക്രിക്കറ്റിൽ നേടിയിട്ടുള്ളത്.

സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളാണ് കാലിസ്. 328 ഏകദിന മത്സരങ്ങളിൽ നിന്നും 17 സെഞ്ച്വറികളും 86 അർദ്ധ സെഞ്ച്വറികളും ഉൾപ്പെടെ 11579 റൺസാണ് കാലിസ് നേടിയിട്ടുള്ളത്. സൗത്ത് ആഫ്രിക്കക്ക്‌ ആദ്യ ഐസിസി കിരീടം നേടിക്കൊടുത്തതും കാലിസ് തന്നെയാണ്. 1998ലെ ചാമ്പ്യൻസ് ട്രോഫിയായിരുന്നു സൗത്ത് ആഫ്രിക്ക നേടിയത്. 

1989 മുതൽ 2012 വരെ  ഇന്ത്യൻ ക്രിക്കറ്റിൽ ഏകദിന ഫോർമാറ്റിൽ വലിയ സ്വാധീനം ചെലുത്തിയ താരമാണ്‌ സച്ചിൻ. 463 മത്സരങ്ങളിൽ നിന്നും 49 സെഞ്ച്വറികളും 96 ഫിഫ്റ്റികളും ഉൾപ്പടെ 18426 റൺസാണ് സച്ചിൻ നേടിയത്. ഇന്ത്യക്കായി 350 ഏകദിന മത്സരങ്ങളിൽ നിന്നും 10773 റൺസാണ് ധോണി നേടിയിട്ടുള്ളത്. 10 സെഞ്ച്വറികളും 73 അർദ്ധ സെഞ്ച്വറികളുമാണ്‌ താരം വൈറ്റ് ബോൾ ക്രിക്കറ്റിൽ നേടിയിട്ടുള്ളത്. കോഹ്‌ലി ഇതിനോടകം തന്നെ 301 ഏകദിന മത്സരങ്ങളിൽ നിന്നും 51 സെഞ്ച്വറികളും 74 അർദ്ധ സെഞ്ച്വറികളും ആണ് നേടിയിട്ടുള്ളത്. 14180 റൺസും താരം ഇതുവരെ ഏകദിനത്തിൽ അടിച്ചെടുത്തിട്ടുണ്ട്.

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ മിന്നും പ്രകടനമാണ് കോഹ്‌ലി കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ നാല് മത്സരങ്ങളിൽ നിന്നും 214 റൺസാണ് കോഹ്‌ലി നേടിയിട്ടുള്ളത്. ഒരു സെഞ്ച്വറിയും അർദ്ധ സെഞ്ച്വറിയും കോഹ്‌ലി നേടിയിട്ടുണ്ട്. നാളെയാണ് ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനൽ മത്സരം നടക്കുന്നത്. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യയും ന്യൂസിലാൻഡുമാണ് നേർക്കുനേർ എത്തുന്നത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അ​ഗ്നിശമന സേന എത്തുന്നതിന് മുന്നേ തീ നിയന്ത്രണ വിധേയമാക്കി; യുവാക്കളെ ആദരിച്ച് ഷാർജ പൊലിസ് 

uae
  •  6 days ago
No Image

ഭാര്യയേയും മകനേയും യാത്രയാക്കാൻ വന്ന യുവാവ് അതേ ട്രെയിനിനടിയിൽപ്പെട്ട് മരിച്ചു; പാലക്കാട് പട്ടാമ്പിയിൽ ദാരുണ സംഭവം

Kerala
  •  6 days ago
No Image

ടെക് ലോകത്ത് പുതിയ നാഴികക്കല്ല്; 6G സംരഭത്തിന് തുടക്കമിട്ട് യുഎഇ

uae
  •  6 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം കമ്മീഷണർ എൻ. വാസു അറസ്റ്റിൽ

crime
  •  6 days ago
No Image

ഖത്തർ എയർവേയ്സ് വിപുലീകരണം: ജനുവരി അഞ്ച് മുതൽ ഹായിലിലേക്ക് ആഴ്ചയിൽ മൂന്ന് സർവിസ്; ജിദ്ദ, റിയാദ് വിമാനങ്ങൾ ഏഴാക്കി

qatar
  •  6 days ago
No Image

തിരുവനന്തപുരത്ത് പടക്ക നിര്‍മ്മാണശാലയില്‍ തീപിടുത്തം; നാലു പേര്‍ക്ക് പരുക്ക്

Kerala
  •  6 days ago
No Image

പാകിസ്താനില്‍ കോടതി പരിസരത്ത് കാര്‍ പൊട്ടിത്തെറിച്ചു; 12 മരണം

International
  •  6 days ago
No Image

ഡല്‍ഹി സ്‌ഫോടനം: കേസ് അന്വേഷണം എന്‍.ഐ.എയ്ക്ക് കൈമാറി

National
  •  6 days ago
No Image

കള്ളിയെന്ന് വിളിച്ച് കളിയാക്കി; നാലും രണ്ടും വയസ്സുള്ള കസിന്‍സിനെ കിണറ്റിലെറിഞ്ഞ് 13കാരി; കുട്ടികള്‍ മുങ്ങി മരിച്ചു, 13കാരി അറസ്റ്റില്‍

National
  •  6 days ago
No Image

അൽ ഖോർ കോർണിഷ് സ്ട്രീറ്റിൽ താത്കാലിക ഗതാഗത നിയന്ത്രണം; നിയന്ത്രണം നവംബർ 13 മുതൽ 15 വരെ

qatar
  •  6 days ago