ആറ്റുകാൽ ഉത്സവത്തിന് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്നു വനിതാ പൊലീസുകാർക്ക് നേരെ കയ്യേറ്റം ; സിപിഎം കൗൺസിലർക്കെതിരെ കേസ്
തിരുവനന്തപുരം: ആറ്റുകാൽ വാർഡ് കൗൺസിലറും സിപിഎം ചാല ഏരിയ കമ്മിറ്റി അംഗവുമായ ഉണ്ണികൃഷ്ണനെതിരെ ഫോർട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ആറ്റുകാൽ ഉത്സവത്തിനിടെയുണ്ടായ സുരക്ഷാ ലംഘനത്തിനും വനിതാ പൊലീസുകാരെ ആക്രമിച്ചതിനുമാണ് കേസ്.
പടിഞ്ഞാറേ നട വഴി ചിലരെ കടത്തി വിടാൻ കൗൺസിലർ ഉണ്ണി ശ്രമിച്ചതിനെ തുടർന്ന് പൊലീസുമായി തർക്കമുണ്ടായി. ഇത് തടയാൻ ശ്രമിച്ച എസ്ഐയുമായി കൈയേറ്റം ഉണ്ടാകുകയും, സംഘർഷത്തിനിടെ രണ്ട് വനിതാ പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരാൾ നിലത്ത് വീഴുകയും, മറ്റൊരാൾക്ക് കൈയ്ക്കും പരിക്കേറ്റു.
വനിതാ പൊലീസുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. കേസിനായി സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
Assault on female police officers on security duty for Attukal festival
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."