HOME
DETAILS

തിരക്ക് കുറയ്ക്കാൻ റയിൽവേ; സ്റ്റേഷനിലേക്ക് പ്രവേശനം കൺഫോം ടിക്കറ്റുള്ളവർക്ക് -തിരക്ക് നിയന്ത്രിക്കാൻ യൂണിഫോമിട്ട ജീവനക്കാർ 

  
March 09 2025 | 02:03 AM

Railways to reduce congestion

ന്യൂഡൽഹി: കുംഭമേള തീർഥാടകരുണ്ടാക്കിയ തിരക്കിനെ തുടർന്ന് ന്യൂഡൽഹി റയിൽവേ സ്‌റ്റേഷനിൽ 18 പേർ മരിച്ചതിന് പിന്നാലെ റയിൽവേ സ്റ്റേഷനുകളിലെ തിരക്ക് ഒഴിവാക്കാൻ പദ്ധതികളുമായി റയിൽവേ. ആളുകൾക്ക് നിൽക്കാൻ സൗകര്യം കുറഞ്ഞ സ്റ്റേഷനുകളിൽ തീവണ്ടികൾ എത്തുംവരെ കാത്തിരിക്കാൻ പ്രത്യേക സംവിധാനമുണ്ടാക്കും. അനിയന്ത്രിതമായി ടിക്കറ്റ് വിൽക്കുന്നത് നിർത്തും. തിരക്ക് നിയന്ത്രിക്കാൻ യൂണിഫോമണിഞ്ഞ ഉദ്യോഗസ്ഥരെ നിയമിക്കുന്നതടക്കമുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. റയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല സമിതിയാണ് തീരുമാനമെടുത്തത്. 

ആദ്യഘട്ടത്തിൽ 60 സ്റ്റേഷനുകളിലാണ് സ്ഥിരമായ കാത്തിരിപ്പ് കേന്ദ്രം നിർമിക്കുക. ന്യൂഡൽഹി, ആനന്ദ് വിഹാർ, വാരാണസി, അയോധ്യ, പട്ന എന്നീ സ്റ്റേഷനുകളിൽ പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. ട്രെയിൻ എത്തിയാൽ മാത്രം യാത്രക്കാരെ പ്ലാറ്റ്‌ഫോമുകളിലേക്ക് പ്രവേശിപ്പിക്കും. കൺഫോം ടിക്കറ്റുള്ളവരെ മാത്രമേ പ്ലാറ്റ്ഫോമിലേക്ക് പ്രവേശിപ്പിക്കൂ. ടിക്കറ്റില്ലാത്തവരേയും വെയിറ്റിങ് ലിസ്റ്റിലടക്കമുള്ളവരെയും കാത്തിരിപ്പ് കേന്ദ്രത്തിലിരുത്തും. അനധികൃത എൻട്രി പോയിന്റുകൾ സീൽ ചെയ്യും. രാജ്യത്ത് ആകെ 8,000ലധികം റെയിൽവേ സ്റ്റേഷനുകളാണുള്ളത്. എല്ലായിടത്തും വൈകാതെ ഈ രീതിയെത്തും. 

തിരക്ക് കുറയ്ക്കാൻ 12 മീറ്റർ വീതിയും 6 മീറ്റർ വീതിയും സ്റ്റാൻഡേർഡ് ഫുട്ട് ഓവർ ബ്രിഡ്ജിന്റെ രണ്ട് പുതിയ ഡിസൈനുകൾ വികസിപ്പിച്ചതായും റയിൽവേ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സൂക്ഷ്മ നിരീക്ഷണത്തിനായി എല്ലാ സ്റ്റേഷനുകളിലും സമീപ പ്രദേശങ്ങളിലും കാമറകൾ സ്ഥാപിക്കും. വലിയ സ്റ്റേഷനുകളിൽ റെയിൽവേക്ക് വാർ റൂമുകൾ ഉണ്ടാകും. 
പ്ലാറ്റ്ഫോമുകൾ കൈകാര്യം ചെയ്യാൻ ഉയർന്ന ഉദ്യോഗസ്ഥരെ നിയമിക്കും. ട്രാഫിക് സർവിസ് സീനിയർ ഗ്രേഡിലുള്ള ഉദ്യോഗസ്ഥരെയാണ് സ്റ്റേഷൻ ഡയരക്ടർമാരായി നിയമിച്ചിരിക്കുന്നത്. ഇനി മുതൽ, ഉയർന്ന ഗ്രേഡിലുള്ളവരെ സ്റ്റേഷൻ ഡയരക്ടർമാരായി നിയമിക്കും. ശേഷിക്കനുസരിച്ച് ടിക്കറ്റ് വിൽപ്പന നിയന്ത്രിക്കാൻ ഇവർക്ക് അധികാരം നൽകും. 

ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി എല്ലാ സ്റ്റാഫ് അംഗങ്ങൾക്കും പുതിയ യൂണിഫോം നൽകും. അംഗീകൃത വ്യക്തികൾക്ക് മാത്രം സ്റ്റേഷനിൽ പ്രവേശിക്കാവുന്ന തരത്തിൽ ജീവനക്കാർക്കും സർവിസ് നടത്തുന്നവർക്കും പുതിയ ഐ.ഡി കാർഡ് നൽകും. 
പുതിയ ഡിസൈൻ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ വോക്കി-ടോക്കികൾ, അനൗൺസ്മെന്റ് സംവിധാനങ്ങൾ, കോളിങ് സംവിധാനങ്ങൾ എന്നിവ എല്ലാ തിരക്കേറിയ സ്റ്റേഷനുകളിലും സ്ഥാപിക്കാനും യോഗം തീരുമാനിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ ദേശീയ പുസ്തക മേളക്ക് ഇന്ന് കൊടിയേറും 

qatar
  •  20 hours ago
No Image

അതിവേഗ പാതകളിൽ ഡെലിവറി റൈഡർമാർക്ക് വിലക്ക്; ഗതാഗത നിയമത്തിൽ മാറ്റങ്ങളുമായി അജ്മാൻ

uae
  •  20 hours ago
No Image

കൊല്ലപ്പെട്ടത് 100 ഭീകരര്‍; ഓപ്പറേഷന്‍ സിന്ദൂര്‍ തുടരും, സര്‍വ്വകക്ഷി യോഗത്തില്‍ സ്ഥിതിഗതികള്‍ വിവരിച്ച് രാജ്‌നാഥ് സിങ്

National
  •  20 hours ago
No Image

അയ്യരാട്ടത്തിൽ പിറക്കുക ട്രിപ്പിൾ സെഞ്ച്വറി നേട്ടം; ഡൽഹി കീഴടക്കാൻ പഞ്ചാബ് ക്യാപ്റ്റൻ

Cricket
  •  20 hours ago
No Image

'തീരാപ്പകകളില്‍ എരിയുന്നത് നിസ്സഹായരായ സാധാരണ മനുഷ്യരാണ്, കവര്‍ന്നെടുക്കപ്പെട്ട ഈ ബാല്യങ്ങള്‍ ഏത് വാക്കുകള്‍ക്കും പ്രകടിപ്പിക്കാനാവാത്ത നോവാണ്' പാക് ഷെല്ലാക്രമണത്തില്‍ മെഹബൂബ മുഫ്തി

National
  •  21 hours ago
No Image

ബാപ്‌കോ റിഫൈനറിയിലെ ചോർച്ച: രണ്ട് പേർക്ക് ദാരുണാന്ത്യം, ഒരാൾ ചികിത്സയിൽ

bahrain
  •  21 hours ago
No Image

മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; കുവൈത്ത് സ്വദേശിവല്‍ക്കരണം ശക്തമാക്കാന്‍ ഒരുങ്ങുന്നതായി സൂചന

Kuwait
  •  21 hours ago
No Image

അവനാണ്‌ ചെന്നൈയെ സമ്മർദ്ദങ്ങളിൽ നിന്നും രക്ഷിച്ചത്: ധോണി

Cricket
  •  21 hours ago
No Image

രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ അടച്ചു, 400 വിമാനങ്ങള്‍ റദ്ദാക്കി; കൊച്ചിയിലും അതീവ ജാഗ്രത, അടച്ചിട്ട വിമാനത്താവളങ്ങള്‍ ഏതൊക്കെ എന്നറിയാം

National
  •  a day ago
No Image

അദ്ദേഹത്തോടൊപ്പം കളിക്കാനാണ് ഞാൻ മാഞ്ചസ്റ്റർ സിറ്റി വിട്ടത്: സെർജിയോ അഗ്യൂറോ 

Football
  •  a day ago