ബെല്‍ജിയത്തില്‍ ജോലി നേടാം; ഒഡാപെകിന്റെ സൗജന്യ റിക്രൂട്ട്‌മെന്റ്; രണ്ട് ലക്ഷത്തിനടുത്ത് ശമ്പളം
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെകിന് കീഴില്‍ ബെല്‍ജിയത്തിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നു. പ്രൊജക്ട് ഔറോറയുടെ കീഴില്‍ നഴ്‌സുമാരെയാണ് ആവശ്യം. ഒഡാപെക് നടത്തുന്ന സൗജന്യ റിക്രൂട്ട്‌മെന്റാണിത്. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 15ന് മുന്‍പായി അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്
ബെല്‍ജിയത്തിലെ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് നഴ്‌സുമാരെ നിയമിക്കുന്നു. ആകെ 85 ഒഴിവുകളാണുള്ളത്.
ഒഡാപെകിന് കീഴില്‍ നടത്തിവരുന്ന പ്രോജക്ട് ഔറോറ- 2025ലെ അഞ്ചാമത്തെ ബാച്ച് നഴ്‌സുമാരെയാണ് തിരഞ്ഞെടുക്കുന്നത്.
യോഗ്യത
സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം.
ബിഎസ് സി നഴ്‌സിങ്/ ജിഎന്‍എം (Elder Care Sector), എംഎസ് സി നഴ്‌സിങ് (Hospital Sector).
ഒരു വര്‍ഷത്തെ ക്ലിനിക്കല്‍ എക്‌സ്പീരിയന്‍സ്.
ഐഇഎല്‍ടിഎസ് 6.0 സ്‌കോര്‍ അല്ലെങ്കില്‍ ഒഇടി സി ഗ്രേഡ് വേണം.
പ്രായപരിധി
35 വയസ് കഴിയാന്‍ പാടില്ല.
ശമ്പളം
ജോലി ലഭിച്ചാല്‍ 2000 യൂറോ ശമ്പളമായി ലഭിക്കും. (രണ്ട് ലക്ഷത്തിനടുത്ത്)
തെരഞ്ഞെടുപ്പ്
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായി ഒഡാപെകിന് കീഴില്‍ സൗജന്യ ഡച്ച് ഭാഷ പരിശീലനം നല്‍കും. ആറ് മാസത്തേക്കാണ് പരിശീലനം. ഇതില്‍ വിജയിക്കുന്നവരെ ജനുവരി 2026 ബാച്ചില്‍ ബെല്‍ജിയത്തിലേക്ക് അയക്കും. ട്രെയിനിങ് സമയത്ത് ഉദ്യോഗാര്‍ഥികള്‍ക്ക് 15,000 രൂപ സ്റ്റൈപ്പന്റായി ലഭിക്കും. ബെല്‍ജിയത്തില്‍ എത്തിയ ശേഷം ഒരു വര്‍ഷത്തെ നഴ്‌സിങ് കോഴ്‌സ് പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഈ കാലയളവില്‍ അസിസ്റ്റന്റ് നഴ്‌സുമാരായാണ് പരിഗണിക്കുക.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിട്ടുള്ള ഒഡാപെകിന്റെ ലിങ്ക് സന്ദര്‍ശിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി അപേക്ഷിക്കുക. വിശദമായ വിജ്ഞാപനവും മറ്റ് വിവരങ്ങളും വെബ്‌സൈറ്റിലുണ്ട്. സംശയങ്ങള്‍ക്ക് ഒഡാപെകുമായി ബന്ധപ്പെടുക.
അപേക്ഷ: Click
വിജ്ഞാപനം: click
Website: click
odepc free nursing recruitment to belguim salary up to two lakhs
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."