കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ ജോലി; മാര്‍ച്ചിലെ ഒഴിവുകളറിയാം
1. കുസാറ്റ്
കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിക്ക് കീഴില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലായി ജോലിയൊഴിവ്. സ്റ്റോര്‍ കീപ്പര്‍, ടെക്‌നിഷ്യന്‍ ഗ്രേഡ് I, ഗ്രേഡ് II, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് I തസ്തികകളിലാണ് നിയമനം നടക്കുന്നത്. ആകെ 16 ഒഴിവുകളാണുള്ളത്. സ്റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് മാര്‍ച്ച് 29 വരെയും മറ്റു തസ്തികകളിലേക്ക് മാര്‍ച്ച് 25 വരെയും അപേക്ഷിക്കാം.
ഡിപ്പാര്‍ട്ട്‌മെന്റുകള്‍
പോളിമര്‍ സയന്‍സ് ആന്‍ഡ് റബര്‍ ടെക്‌നോളജി
അപ്ലൈഡ് കെമിസ്ട്രി
സേഫ്റ്റി ആന്‍ഡ് ഫയര്‍ എന്‍ജിനീയറിങ്
മെക്കാനിക്കല്‍ എന്‍ജിനീയറിങ്, സിവില്‍ എന്‍ജിനീയറിങ്ങ്.
യോഗ്യത, പ്രായം തുടങ്ങിയ വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് ലിങ്ക് http://www.cusat.ac.in/ സന്ദര്‍ശിക്കുക.
2. കാര്‍ഷിക സര്‍വകലാശാല
കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഓടക്കാലി, അരോമാറ്റിക് ആന്‍ഡ് മെഡിസിനല്‍ പ്ലാന്റ്‌സ് റിസര്‍ച് സ്റ്റേഷനില്‍ സ്‌കില്‍ഡ് വര്‍ക്കേര്‍സ് ഒഴിവ്. കരാര്‍ നിയമനം. മാര്‍ച്ച് 14 വരെ അപേക്ഷിക്കാം. അഭിമുഖം മാര്‍ച്ച് 14നു 11.30ന്. www.kau.in.
കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഓടക്കാലി, അരോമാറ്റിക് ആന്‍ഡ് മെഡിസിനല്‍ പ്ലാന്റ്‌സ് റിസര്‍ച് സ്റ്റേഷനില്‍ അസിസ്റ്റന്റ് പ്രഫസറുടെ ഒരൊഴിവ്. . മാര്‍ച്ച് 24 വരെ അപേക്ഷിക്കാം. യോഗ്യത: ബയോകെമിസ്ട്രിയില്‍ പിജി, നെറ്റ്.
വെബ്‌സൈറ്റ് ലിങ്ക് http://www.kau.in/
3. ഹെല്‍ത്ത് സയന്‍സസില്‍ അവസരം
തൃശൂരിലെ കേരള യൂണിവേഴ്‌സിറ്റി ഒഫ് ഹെല്‍ത്ത് സയന്‍സസില്‍ കരാര്‍ ജോലിയൊഴിവ്. പ്രോഗ്രാമര്‍ തസ്തികയിലാണ് നിയമനം. ബിടെക് കംപ്യൂട്ടര്‍ സയന്‍സ്/എംസിഎ, ഒരു വര്‍ഷ പിഎച്ച്പി, ജാവ ആന്‍ഡ് ജാവാസ്‌ക്രിപ്റ്റ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 30,000 രൂപ ശമ്പളമായി ലഭിക്കും. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 12ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് http://www.kuhs.ac.in
various job vacancies in universities in kerala
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."