HOME
DETAILS

അറിഞ്ഞോ? ആർബിഐ 100 ന്റെയും 200 ന്റെയും പുതിയ നോട്ടുകളിറക്കുന്നു; കാരണമിതാണ്

  
March 11, 2025 | 1:50 PM

RBI to Issue New 100 and 200 Banknotes with Governor Sanjay Malhotras Signature

ഡൽഹി: റിസർവ് ബാങ്ക് നൂറിൻ്റെയും ഇരുന്നൂറിൻ്റെയും പുതിയ നോട്ടുകൾ പുറത്തിറക്കാനൊരുങ്ങുന്നു. കഴിഞ്ഞ ഡിസംബറിൽ മുൻ റിസർവ്വ് ബാങ്ക് ​ഗവർണർ ശക്തികാന്ത ദാസിൻ്റെ പിൻഗാമിയായി നിയമിതനായ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഒപ്പിട്ട 100,200 രൂപയുടെ പുതിയ നോട്ടുകളാണ് പുറത്തിറക്കുക. റിസർവ് ബാങ്കിന്റെ 26ാമത് ഗവർണറാണ് സഞ്ജയ് മൽഹോത്ര.

നിലവിലുള്ള നോട്ടിന്റെ തുടർച്ച തന്നെയായിരിക്കും പുതിയ നോട്ടുകൾ. മുമ്പ് പുറത്തിറക്കിയ എല്ലാ 100,200 രൂപ നോട്ടുകളും ഇപ്പോഴും നിയമപരമായ കറൻസിയാണെന്നും സാധുതയുമുള്ളതായിരിക്കുമെന്നും ആർബിഐ അറിയിച്ചു. വിപണിയില്‍ കൂടുതൽ നോട്ടുകൾ എത്തിച്ച് പണപ്പെരുപ്പം നിയന്ത്രിക്കുകയും സാമ്പത്തിക ഒഴുക്ക് ഉറപ്പാക്കുകയും ചെയ്യുന്നതിനാണ് പുതിയ നോട്ടുകൾ പുറത്തിറക്കുന്നതെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.

സുരക്ഷ വർധിപ്പിക്കാനും കള്ളപ്പണം തടയാനും നേരത്തെ അവതരിപ്പിച്ച പുതിയ സീരീസ് നോട്ടുകളുടെ മാതൃകയിൽ തന്നെയാണ് പുതിയ 100,200 നോട്ടുകളും രൂപകൽപ്പന ചെയ്യുക. കൂടാതെ, നോട്ടിന്റെ മുൻവശത്ത് മഹാത്മാഗാന്ധിയുടെ ഛായാചിത്രവും പിന്നിൽ സാംസ്കാരിക ചിഹ്നങ്ങളും ഉണ്ടാകും. അതേസമയം, ആർബിഐ ഗവർണറുടെ ഒപ്പിൽ മാത്രമാണ് മാറ്റമുണ്ടാകുക. പുതിയ നോട്ടിൽ പുതിയ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഒപ്പായിരിക്കും ഉണ്ടാകുക. മറ്റ് പരിഷ്കാരങ്ങളൊന്നും ആർബിഐ വ്യക്തമാക്കിയിട്ടില്ല. 

നോട്ടുകളിൽ ഗവർണറുടെ ഒപ്പ് മാറ്റുന്നത് റിസർവ്വ് ബാങ്കിന്റെ പതിവ് നടപടിക്രമങ്ങളിലൊന്നാണ്. പുതിയ ഗവർണർ ചുമതലയേൽക്കുമ്പോൾ, ആർബിഐ പഴയ നോട്ടുകൾ പ്രചാരത്തിൽ തുടരാൻ അനുവദിക്കുകയും ഒപ്പം പുതിയ ഗവർണർ ഒപ്പിട്ട നോട്ടുകൾ പുറത്തിറക്കുകയും ചെയ്യുന്നു.

The Reserve Bank of India (RBI) is set to issue new ₹100 and ₹200 banknotes featuring the signature of its 26th Governor, Sanjay Malhotra. Malhotra, who succeeded Shaktikanta Das in December, will have his signature on the new series of Mahatma Gandhi banknotes.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിഎം നവീൻ ബാബുവിന്റെ മകൾക്ക് സർക്കാർ ജോലി: ഭാര്യയുടെ അപേക്ഷയിൽ അടിയന്തര നടപടിയുമായി സംസ്ഥാന സർക്കാർ

Kerala
  •  11 days ago
No Image

മുഹറം അവധി വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവ്; വ്യാഴാഴ്ച്ച പ്രവൃത്തിദിനം 

Kerala
  •  11 days ago
No Image

ആയുധങ്ങൾക്കായി ഇനി അമേരിക്കയെ കാത്തുനിൽക്കേണ്ട; ഇറാനെതിരെ സ്വന്തം കരുത്തിൽ പൊരുതണം; സൈന്യത്തിന് നിർദേശം നൽകി നെതന്യാഹു

International
  •  11 days ago
No Image

എനിക്കറിയാവുന്ന വി.ഡി സതീശന്‍ എന്‍എസ്എസ് ആസ്ഥാനത്തേക്ക് പോവില്ല; മുഖ്യമന്ത്രി ഒരാളുടെ കാല് പിടിക്കണമെന്ന് പറയുന്നത് സംസ്‌കാരമില്ലായ്മ; കെ.ബി ഗണേഷ് കുമാര്‍ 

Kerala
  •  11 days ago
No Image

പത്മഭൂഷൺ ഏറ്റുവാങ്ങി മമ്മൂട്ടി; രണ്ടാം ഘട്ട പത്മ പുരസ്കാരങ്ങൾ സമ്മാനിച്ചു 

Kerala
  •  11 days ago
No Image

ഖത്തറിലെ ബര്‍സാന്‍ വാതക പ്ലാന്റിലുണ്ടായ സ്‌ഫോടനം; അനുശോചനവും പിന്തുണയും അറിയിച്ച് സഊദി അറേബ്യ

Saudi-arabia
  •  11 days ago
No Image

ദുബൈയിലെത്തുമ്പോൾ എത്തുമ്പോൾ കൈയിൽ വെറും 8 ദിർഹം, ഇന്ന് കോടികളുടെ ആസ്തി; ആലപ്പുഴക്കാരൻ ജമാലുദ്ദീന്റെ 60 വർഷത്തെ വിസ്മയ യാത്ര

uae
  •  11 days ago
No Image

റോഡിലെ കുഴികളും വിള്ളലുകളും കണ്ടെത്താൻ എഐയും ലേസർ സാങ്കേതിവിദ്യയും; ദുബൈയിൽ 17 കിലോമീറ്റർ റോഡ് ശൃംഖല പുതുക്കിപ്പണിതു

uae
  •  11 days ago
No Image

15ാം വയസില്‍ ഡെലിവറി ബോയ്, പഠനം ഉപേക്ഷിച്ച് ബിസിനസ് തുടങ്ങി, ക്രെഡ് സ്ഥാപകന്‍ ഇനി വാട്‌സ്അപ്പിന്റെ തലപ്പത്ത്; ആരാണ് കുനാല്‍ ഷാ? 

Tech
  •  11 days ago
No Image

ഈ വേനൽക്കാലത്ത് ജിം ഫീസില്ല; ദുബൈയിൽ അത്യാധുനിക സൗജന്യ ഇൻഡോർ ഫിറ്റ്‌നസ് കേന്ദ്രം തുറന്നു

uae
  •  11 days ago