HOME
DETAILS

ഭീകരരുടെ ഉഗ്രഭീഷണി: 'ഓപ്പറേഷനിൽ നിന്ന് പിൻമാറിയില്ലെങ്കിൽ പൂർണമായി നശിപ്പിക്കും'; ട്രെയിന്‍ റാഞ്ചല്‍ ദൃശ്യങ്ങള്‍ പുറത്ത്

  
Web Desk
March 12, 2025 | 12:58 PM

Terrorists Issue Dire Threat Will Destroy Train if Operation Doesnt Stop

ലാഹോര്‍: പാകിസ്ഥാനില്‍ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ഭീകരര്‍ റാഞ്ചിയ ട്രെയിനിലെ ബന്ദികളാക്കിയ യാത്രക്കാരെ മോചിപ്പിക്കുന്നതിനായി പൂര്‍ണതോതിലുള്ള മിലിട്ടറി ഓപ്പറേഷന്‍ ആരംഭിച്ചതായി പാക് സൈന്യം അറിയിച്ചു. അതേസമയം, സൈന്യം ഓപ്പറേഷനിൽ നിന്ന് പിൻമാറിയില്ലെങ്കിൽ 10 ബന്ദികളെ ഉടൻ വധിക്കുമെന്ന് ഭീകരർ ഭീഷണി മുഴക്കിയിട്ടുണ്ട്.

48 മണിക്കൂറിനകം പാകിസ്ഥാന്‍ സൈന്യം തടവിലാക്കിയ എല്ലാ ബിഎല്‍എ പ്രവര്‍ത്തകരെയും മോചിപ്പിച്ചില്ലെങ്കില്‍ പൂര്‍ണമായി നശിപ്പിക്കുമെന്നാണ് ഭീകരരുടെ ഭീഷണി. ബന്ദികളെ മോചിപ്പിക്കുന്നതിനായി പാക് സൈന്യം നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. അതേസമയം, ബന്ദികളാക്കിയവരില്‍ ചാവേറുകള്‍ ഉണ്ടോയെന്ന സംശയവും ഉയർന്നിട്ടുണ്ട്. 

ഇതുവരെ 155 ബന്ദികളെ ഭീകരരില്‍ നിന്ന് മോചിപ്പിച്ചിട്ടുണ്ടെന്നും, 27 ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചതായും പാകിസ്ഥാന്‍ സൈന്യം വ്യക്തമാക്കി. അതേസമയം, ഇനി എത്ര പേർ ട്രെയിനില്‍ ബന്ദികളായി ഉണ്ടെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഭീകരതക്കെതിരായ പോരാട്ടം തുടരും, പാകിസ്ഥാനില്‍ അശാന്തിയും കലാപങ്ങളും സൃഷ്ടിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുത്തുമെന്നും പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പറഞ്ഞു.

അതിനിടെ, ട്രെയിന്‍ റാഞ്ചുന്നതിന്റേയും ഭീകരാക്രമണത്തിന്റേയും വീഡിയോ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി പുറത്ത് വിട്ടു. വീഡിയോയില്‍ മലനിരകളുടെ ഇടയിലൂടെ ട്രെയിന്‍ സഞ്ചരിക്കുന്നതും, ചെറിയ ഒരു സ്‌ഫോടനം ഉണ്ടാകുന്നതും, പിന്നാലെ ട്രെയിനിന്റെ മുന്നിലെ കോച്ചുകളില്‍ നിന്ന് കറുത്ത പുക ഉയരുന്നതും കാണാൻ സാധിക്കും. തുടര്‍ന്ന്, ട്രെയിന്‍ നിര്‍ത്തിയതോടെ ആയുധധാരികളായ ഭീകരര്‍ സമീപത്തേക്ക് എത്തുന്നതും യാത്രക്കാരെ ബന്ദികളാക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

A chilling threat has been issued by terrorists, warning that they will completely destroy a train if their demands are not met. Footage of the sabotaged train has been released, sparking widespread concern.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് പ്രിന്റിങ് മെഷീനില്‍ സാരി കുടുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി; രണ്ടാമത്തെ കേസില്‍ അറസ്റ്റ് തടയാതെ കോടതി

Kerala
  •  a day ago
No Image

അവസരം മുതലെടുത്ത് ടിക്കറ്റ് നിരക്ക് ഉയര്‍ത്തരുത്; വിമാനയാത്രാ നിരക്കിന് പരിധി നിശ്ചയിച്ച് കേന്ദ്രം

National
  •  a day ago
No Image

ഒമാനിൽ ദിവസങ്ങൾക്ക് മുൻപ് മാത്രം എത്തിയ മലയാളി യുവാവ്‌ മുങ്ങി മരിച്ചു

oman
  •  a day ago
No Image

അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി; രാഹുലിന് സഹായം ചെയ്യുന്നത് കോണ്‍ഗ്രസ് നേതാക്കള്‍: മുഖ്യമന്ത്രി

Kerala
  •  a day ago
No Image

ദേശീയാഘോഷത്തിൽ 54 കിലോമീറ്റർ ഓടി; വേറിട്ടതാക്കി ഒരുകൂട്ടം മലയാളികൾ

uae
  •  a day ago
No Image

അതിവേഗ നീക്കവുമായി രാഹുല്‍; രണ്ടാമത്തെ കേസിലും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Kerala
  •  a day ago
No Image

'ദേശപ്പോര്' അവസാനഘട്ടത്തിലേക്ക്; 7 ജില്ലകളില്‍ നാളെ കൊട്ടിക്കലാശം

Kerala
  •  a day ago
No Image

ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തത്കാലത്തേക്ക്‌ തടഞ്ഞ് ഹൈക്കോടതി

Kerala
  •  a day ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ അപകടം; 5 തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം, 7 പേര്‍ക്ക് പരുക്ക്

National
  •  a day ago