HOME
DETAILS

മലയാളി കരുത്തിൽ ലോകകപ്പിനൊരുങ്ങി ഇംഗ്ലണ്ട്; ടീമിൽ ക്യാപ്റ്റനടക്കം നാല് മലയാളി താരങ്ങൾ

  
March 13, 2025 | 4:31 PM

Four Kerala Players include England team for kabaddi world cup 2025

ലണ്ടൻ: കബഡി ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിൽ മലയാളി തരംഗം. ഇംഗ്ലണ്ട് വനിതാ കബഡി ടീമിൽ ക്യാപ്റ്റൻ ഉൾപ്പെടെ നാല് മലയാളികളാണ് ഇടം നേടിയത്. എറണാകുളം വൈപ്പിൻ നായരമ്പലം സ്വദേശിയായ ആതിര സുനിലാണ് ഇംഗ്ലണ്ട് വനിതാ കബഡി ടീമിനെ നയിക്കുക. ആതിരയ്ക്ക് പുറമേ  ടീമിൽ മൂന്ന് മലയാളികളും ഇടം നേടിയിട്ടുണ്ട്. കോട്ടയം ഏറ്റുമാനൂർ സ്വദേശി പേഴ്സി മോൾ കെ പ്രേണി, തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളായ നീരജ ഉണ്ണി, നീലിമ ഉണ്ണി എന്നിവരുമാണ് ഇംഗ്ലണ്ട് ടീമിലെ മറ്റ് മലയാളി സാന്നിധ്യം. ബ്രിട്ടീഷ് കബഡി ലീഗിലെ ജേതാക്കളായ നോട്ടിങ്ഹാം ക്യുൻസിന്റെ താരങ്ങളായിരുന്നു ഇവർ നാല് പേരും. 

വനിതാ ടീമിന് പുറമേ പുരുഷന്മാരുടെ ടീമിലും മലയാളി താരങ്ങളുണ്ട്. ഇംഗ്ലണ്ട് പുരുഷ കബഡി ടീമിന്റെ കോച്ചും രണ്ട് താരങ്ങളും മലയാളികളാണ്. മലപ്പുറം പൊന്നാനി സ്വദേശിയായ കെ മഷൂദ്, കാസർഗോഡ് ചെറുവത്തൂർ സ്വദേശി അഭിജിത്ത് കൃഷ്ണൻ എന്നിവരാണ് ഇംഗ്ലണ്ട് പുരുഷ കബഡി ടീമിലെ മലയാളി താരങ്ങൾ. ടീമിന്റെ പരിശീലകൻ മാത്യു സജുവാണ്. 2019 മുതൽ ഇംഗ്ലണ്ടിൽ താമസിക്കുന്ന സാജു കബഡിയിൽ ഇംഗ്ലണ്ടിനുവേണ്ടി കളിച്ച ആദ്യ മലയാളി താരം കൂടിയാണ്. ബികെഎൽ ഫ്രാഞ്ചൈസിയായ നോട്ടിങ്ഹാം റോയൽസിന്റെ സഹ ഉടമ കൂടിയാണ് മാത്യു. മലയാളി കരുത്തിൽ ഇംഗ്ലണ്ട് ടീം കബഡി കിരീടം നേടുമോയെന്ന് കണ്ടുതന്നെ അറിയണം. 

മാർച്ച് 17 മുതൽ 23 വരെയാണ്  കബഡി ലോകകപ്പ് നടക്കുന്നത്. ഗ്രൂപ്പ് എയിലാണ് ഇംഗ്ലണ്ട് ടീം ഇടം നേടിയിട്ടുള്ളത്. ഇംഗ്ലണ്ടിന് ഒപ്പം ഗ്രൂപ്പ് ഹോങ്കോങ്ങ്, പോളണ്ട് ടാൻസാനിയ എന്നീ ടീമുകളാണ് കിരീടത്തിനായി മത്സരിക്കുന്നത്. ഗ്രൂപ്പ് ബിയിൽ ഇന്ത്യ ഈജിപ്ത്, സ്കോട്ലാൻഡ്,  കെനിയ എന്നീ രാജ്യങ്ങളുമാണ് ഉള്ളത്. ഇംഗ്ലണ്ടിലെ നാല് നഗരങ്ങളിലാണ് ടൂർണമെന്റിലെ മത്സരങ്ങൾ നടക്കുന്നത്. 60 മത്സരങ്ങളാണ് ടൂർണമെന്റിൽ ഉണ്ടായിരിക്കുക. ടൂർണമെന്റിന്റെ ഉദ്ഘാടനം മത്സരത്തിൽ ഇംഗ്ലണ്ടും ക്യാമറയും ആണ് നേർക്കുനേർ എത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂർ പാൽചുരത്ത് അറ്റകുറ്റപ്പണി; നവംബർ 13 വരെ ഗതാഗത നിയന്ത്രണം

Kerala
  •  10 days ago
No Image

അബദ്ധത്തിൽ കിണറ്റിൽ വീണ വയോധികനെ രക്ഷിക്കാനിറങ്ങിയ യുപി സ്വദേശിയും കുടുങ്ങി; രക്ഷിച്ച് ഫയർഫോഴ്സ്

Kerala
  •  10 days ago
No Image

ശബരിമല സ്വർണക്കൊള്ള: സിപിഎം നേതൃത്വത്തിന്റെ പങ്ക് വ്യക്തം; മന്ത്രിമാരെയും പ്രതിചേർക്കണം - വി.ഡി. സതീശൻ

Kerala
  •  10 days ago
No Image

മുൻ എംപി ടി.എൻ പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരിയുടെയും ലക്ഷദ്വീപിന്റെയും ചുമതല

Kerala
  •  10 days ago
No Image

ദുബൈയിൽ ജോലി തേടിയെത്തിയ ഇന്ത്യൻ പ്രവാസിയെ കാണാതായിട്ട് രണ്ടര വർഷം; പിതാവിനായി കണ്ണീരണിഞ്ഞ് മക്കൾ

uae
  •  10 days ago
No Image

'ചരിത്രത്തിലെ എറ്റവും മികച്ചവൻ, പക്ഷേ വിവാദങ്ങൾ സൃഷ്ടിക്കുന്നു!'; മെസ്സിയുടെ ക്യാമ്പ് നൗ സന്ദർശനത്തിനെതിരെ രൂക്ഷവിമർശനം

Football
  •  10 days ago
No Image

ദളിത് ഗവേഷക വിദ്യാർഥിക്കെതിരായ ജാതീയ അധിക്ഷേപം: കേസെടുത്ത പൊലിസിനെതിരെ കേരള സർവകലാശാല സംസ്കൃത മേധാവി ഹൈക്കോടതിയിൽ

Kerala
  •  10 days ago
No Image

​ഗതാ​ഗത മേഖലയിൽ വിപ്ലവം തീർത്ത് ദുബൈ; 320 കി.മീ വേഗതയിൽ സഞ്ചരിക്കുന്ന എയർ ടാക്‌സിയുടെ പരീക്ഷണപ്പറക്കൽ വിജയം

uae
  •  10 days ago
No Image

നീ കാരണം അവർ തരംതാഴ്ത്തപ്പെടും; 'നീ ഒരു അപമാനമാണ്, ലജ്ജാകരം!'; നെയ്മറിനെതിരെ രൂക്ഷവിമർശനവുമായി മുൻ ബ്രസീലിയൻ താരം

Football
  •  10 days ago
No Image

ന്യൂഡൽഹി സ്ഫോടനം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  10 days ago