HOME
DETAILS

ഉത്തര്‍പ്രദേശില്‍ മാത്രം ടാര്‍പോളിനിട്ട് മൂടിയത് 189 പള്ളികള്‍; ഹോളി ആഘോഷത്തിനൊരുങ്ങി രാജ്യം 

  
Web Desk
March 14, 2025 | 2:29 AM

Holi Preparations 189 Mosques Covered with Tarpaulin in Uttar Pradesh

ന്യൂഡല്‍ഹി: പള്ളികള്‍ മുഴുവന്‍ ടാര്‍പോളിനിട്ട് മൂടി രാജ്യം ഹോളി ആഘോഷത്തിനൊരുങ്ങുന്നു. ഉത്തര്‍പ്രദേശില്‍ മാത്രം ടാര്‍പോളിനിട്ട് മൂടിയത് 189 പള്ളികള്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആഘോഷത്തിനിടെ നിറങ്ങള്‍ വിതറുമ്പോള്‍ അത് പള്ളിയില്‍ വീഴുന്നത് ഒഴിവാക്കാനുള്ള സുരക്ഷാനടപടികളുടെ ഭാഗമാണിതെന്നാണ് ന്യായം.  എല്ലാ ആഴ്ചയും ജുമുഅ നിസ്‌കാരം ഉള്ളതാണെന്നും ഹോളി വര്‍ഷത്തിലൊരിക്കല്‍മാത്രം വരുന്നതിനാല്‍ മുസ് ലിംകള്‍ പുറത്തിറങ്ങരുതെന്നുമാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദ്ദേശവും ഇതോടൊപ്പമുണ്ട്. ഇതിന് പിന്നാലെ ജുമുഅ 2 മണിക്ക് ശേഷം നടത്താമെന്ന ചില മുസ്‌ലിം പണ്ഡതന്‍മാരുടെ പ്രസ്താവനകളും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഹോളിയുടെ ഭാഗമായി കനത്ത സുരക്ഷയാണ് ഉത്തര്‍പ്രദേശ് ഉള്‍പെടെ സംസ്ഥാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 

 ഹോളിദിവസം ജുമാനമസ്‌കാരത്തിന് മുസ്‌ലിംകള്‍ പുറത്തിറങ്ങരുതെന്ന യോഗിയുടെ ആഹ്വാനത്തിനെതിരെ കനത്ത പ്രതിഷേധം ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടല്‍.  സംഭല്‍ സര്‍ക്കിള്‍ ഓഫിസര്‍ അനൂജ് ചൗധരിയാണ് ഹോളി ദിവസം മുസ്‌ലിംകള്‍ ജുമുഅ ഉപേക്ഷിച്ച് വീട്ടിലിരിക്കുകയെന്ന നിര്‍ദേശം ആദ്യം മുന്നോട്ടുവച്ചത്. യോഗി ആദിത്യനാഥും ഇതിനെ പിന്തുണച്ച് രംഗത്തുവരികയായിരുന്നു. 
നിസ്‌കരിക്കേണ്ടവര്‍ അത് വീട്ടില്‍നിന്നു ചെയ്താല്‍ മതിയെന്നും പള്ളിയില്‍ പോകേണ്ടതില്ലെന്നുമാണ് യോഗി പറയുന്നത്.

യു.പിയിലെ 18 ജില്ലകളില്‍ ജുമുഅ സമയം ഇത്തരത്ചതില്‍ ക്രമീകരിച്ചതായാണ് വിവരം. സംഭാലിലെ ഷാഹി ജുമാ മസ്ജിദില്‍ 2.30നാണ് നടക്കുകയെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരു സമുദായങ്ങളും തമ്മില്‍ ഐക്യത്തോടെ ഹോളി ആഘോഷിക്കാനും സൗഹാര്‍ദ്ദപരമായി മുന്നോട്ടു പോകാനും ജുമാ മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി മേധാവി സഫര്‍ അലി അഭ്യര്‍ഥിച്ചു.

ബറേലിയില്‍ മാത്രം 109 ഓളം പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടിയിട്ടുണ്ട്. ഹോളിയുടെ തലേ ദിവസം നടന്ന രാം ബാറാത്തിന്റെ ഭാഗമായി വഴിയിലുള്ള എല്ലാ പള്ളികളിലും 5000ത്തിലധികം പൊലിസുകാരേയാണ് വിന്യസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ജില്ലയില്‍ പൊലിസ് സംഘം ഫഌഗ് മാര്‍ച്ചും നടത്തിയിരുന്നു. സംഭാലിലെ 10 പള്ളികളിലും അലിഗഡിലെ മൂന്ന് പള്ളികളിലും പ്രത്യേക നിരീക്ഷണം ഏര്‍പെടുത്തിയിട്ടുണ്ട്. 

ബ്.ജെ.പി സര്‍ക്കാറുകളുടെ നയപടികള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കനത്ത പ്രതിഷേധം ഉയരുന്നുണ്ട്. ജുമുഅക്ക് പോകുന്ന മുസ്‌ലിംകളെ ഹോളി ആഘോഷത്തിന്റെ പേരില്‍ ബലമായി തടഞ്ഞുവയ്ക്കുകയും അക്രമിക്കുകയും നിറങ്ങളില്‍ മുക്കുകയും ജയ്ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത സംഭവങ്ങള്‍ നേരത്തേയും ഉണ്ടായിട്ടുണ്ട്. ഇവര്‍ക്കെതിരെ നടപടികള്‍ എടുക്കുന്നതിന് പകരം ഹിന്ദു ആഘോഷക്കാലത്ത് മുസ് ലിംകളെ തെരുവില്‍ നിന്ന് വിലക്കുകയുംലആവരുടെ ആരാധനാലയങ്ങള്‍ മറക്കുകയും ചെയ്യുന്ന നടപടിയാണോ ഭരണ കൂടം സ്വീകരിക്കുന്നതെന്ന് സോഷ്യല്‍ മീഡിയകള്‍ ചോദിക്കുന്നു. രാജ്യത്തെ ഭൂരിപക്ഷം വരുന്ന മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള ആഘോഷം വരുമ്പോള്‍ മുസ്‌ലിംകള്‍ അന്നേ ദിവസം ഭരണഘടനയുടെയും മൗലികാവകാശത്തിന്റെയും സംരക്ഷണപരിധിയില്‍നിന്ന് ഒഴിവാക്കപ്പെടുന്നതി എന്തിന്റെ  അടിസ്ഥാനത്തിലാണെന്നും ചോദ്യമുയരുന്നു. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഭ്യന്തര കലാപം രൂക്ഷം; ഈ രാജ്യത്തേക്കുള്ള സർവീസുകൾ റദ്ദാക്കി എമിറേറ്റ്സ്

uae
  •  20 hours ago
No Image

ദോഹയിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

qatar
  •  21 hours ago
No Image

കള്ളപ്പണം വെളുപ്പിക്കൽ: അനിൽ അംബാനിയുടെ 3000 കോടിയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി

National
  •  a day ago
No Image

23 വർഷങ്ങൾക്ക് ശേഷം ഇതാദ്യം; കിരീടം നഷ്ടമായ മത്സരത്തിലും ഇതിഹാസമായി ലോറ

Cricket
  •  a day ago
No Image

മെസി 'വീണ്ടും' കേരളത്തിലേക്ക്; അര്‍ജന്റീന ടീമിന്റെ മെയില്‍ ലഭിച്ചെന്ന് കായിക മന്ത്രിയുടെ അവകാശവാദം

Kerala
  •  a day ago
No Image

ആ ഇതിഹാസത്തിന്റെ സാന്നിധ്യം എനിക്ക് പ്രചോദനമായി: ഫൈനലിലെ ഇന്നിങ്സിനെക്കുറിച്ച് ഷഫാലി

Cricket
  •  a day ago
No Image

മാനസികാരോഗ്യം ശാരീരിക ആരോഗ്യത്തേക്കാൾ പ്രധാനപ്പെട്ടത്; യുഎഇയിലെ പ്രവാസികളുടെ മുൻ​ഗണനകളിൽ മാറ്റം വന്നതായി പുതിയ പഠനം

uae
  •  a day ago
No Image

'വാതിലിനരികില്‍ നിന്ന് മാറാന്‍ പറഞ്ഞു മാറിയില്ല, ദേഷ്യം വന്നു ചവിട്ടി' ട്രെയിനില്‍ നിന്ന് തള്ളിയിട്ടസംഭവത്തില്‍ കുറ്റംസമ്മതിച്ച് പ്രതി മൊഴി

Kerala
  •  a day ago
No Image

ലോക കിരീടം ചൂടിയ ഇന്ത്യൻ പെൺപടക്ക് കോടികളുടെ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

Cricket
  •  a day ago
No Image

കരാര്‍ ലംഘിച്ച്  ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍; ഹമാസ് മൂന്ന് മൃതദേഹങ്ങള്‍ കൂടി കൈമാറി

International
  •  a day ago