HOME
DETAILS

ഗതാഗത നിയമലംഘനം; ഒമാനില്‍ അഞ്ഞൂറിലധികം വാഹനങ്ങള്‍ പിടിച്ചെടുത്തു

  
March 14, 2025 | 11:40 AM

Traffic violations More than 500 vehicles seized in Oman

മസ്‌കത്ത്: വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി റോയല്‍ ഒമാന്‍ പൊലിസ് (ആര്‍ഒപി) നടത്തിയ പരിശോധനയില്‍ 519 വാഹനങ്ങള്‍ പിടിച്ചെടുത്തു. നിയമലംഘകരെ ലക്ഷ്യമിട്ട് നോര്‍ത്ത് ബാത്തിന പൊലിസ് കമാന്‍ഡ് വലിയ തോതിലുള്ള കാമ്പയിന്‍ ആരംഭിച്ചിരുന്നു. കാമ്പയിന്റെ ഫലമായാണ് അഞ്ഞൂറിലധികം വാഹനങ്ങള്‍ പിടിച്ചെടുത്തത്.

3 കാറുകളും 61 മോട്ടോര്‍സൈക്കിളുകളും 8 ഇലക്ട്രിക് ബൈക്കുകളും 447 സൈക്കിളുകളുമാണ് റോയല്‍ ഒമാന്‍ പൊലിസ് കണ്ടുകെട്ടിയത്. പൊതുഗതാഗതം തടസ്സപ്പെടുത്തല്‍, റോഡ് ഉപയോക്താക്കളെ അപകടത്തിലാക്കല്‍, ഗതാഗതക്കുരുക്ക് ഉണ്ടാക്കല്‍ എന്നിവയുള്‍പ്പെടെ ഒന്നിലധികം കുറ്റകൃത്യങ്ങളില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

ഗതാഗത നിയമങ്ങള്‍ നടപ്പിലാക്കുന്നതിനും റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പ്രവര്‍ത്തനം. നിയമലംഘകര്‍ക്കെതിരെ നിയമനടപടികള്‍ പുരോഗമിക്കുകയാണ്.

ക്രമസമാധാനം നിലനിര്‍ത്തുന്നതിനും അപകടങ്ങള്‍ തടയുന്നതിനും ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലിസ് പൗരന്മാരോടും താമസക്കാരോടും അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ മാസം മസ്‌കത്ത് ഗവര്‍ണറേറ്റിലെ ബൗഷറിലെ വിലായത്തില്‍ സമാനമായ ഒരു നടപടിയുണ്ടായതിനെ തുടര്‍ന്നാണിത്. അശ്രദ്ധമായി വാഹനമോടിച്ചതിനും, അഭ്യാസ പ്രകടനം നടത്തിയതിനും, പരിഷ്‌കരിച്ച എക്സ്ഹോസ്റ്റുകളിലൂടെയും ലൗഡ്സ്പീക്കറുകളിലൂടെയും അമിതമായ ശബ്ദം പുറപ്പെടുവിച്ചതിനും ഡസന്‍ കണക്കിന് വ്യക്തികളെ അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം ഇത്തരം കുറ്റം ചെയ്താലുള്ള നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള പീനല്‍ കോഡിലെ ആര്‍ട്ടിക്കിള്‍ 294/ഇ ഉദ്ധരിച്ച് പബ്ലിക് പ്രോസിക്യൂഷന്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഈ നിയമപ്രകാരം, പൊതുസ്ഥലങ്ങളില്‍ ശബ്ദമുണ്ടാക്കുക, ഗതാഗതം തടസ്സപ്പെടുത്തുന്ന ഉപകരണങ്ങള്‍ ഉപയോഗിക്കുക എന്നീ കുറ്റങ്ങള്‍ക്ക് പ്രതി ചേര്‍ക്കപ്പെടുന്ന വ്യക്തികള്‍ക്ക് മൂന്ന് മാസം വരെ തടവോ 300 ഒമാന്‍ റിയാല്‍ പിഴയോ ലഭിച്ചേക്കാം.

ഭാവിയില്‍ ഇത്തരം നിയമലംഘനങ്ങള്‍ തടയുന്നതിന് പൊതു സുരക്ഷയുടെയും നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിന്റെയും പ്രാധാന്യം അധികാരികള്‍ അടിവരയിട്ടു.

Traffic violations; More than 500 vehicles seized in Oman


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശമ്പളം, താമസം.. തൊഴിൽപരാതികൾ ഇനി DubaiNow ആപ്പിലൂടെ; സ്വകാര്യ മേഖലാ ജീവനക്കാർക്കായി പുതിയ സേവനം

uae
  •  2 days ago
No Image

മലയാളി യുവാവ് സൗദിയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

Saudi-arabia
  •  2 days ago
No Image

വേരിറക്കിയ മണ്ണ്, വിക്രം റാണയെ കവർന്നു; ഇംറാന്റെ ചേതനയറ്റ ശരീരം കണ്ട് മനസ് തകർന്ന് ബന്ധുക്കൾ

Kerala
  •  2 days ago
No Image

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ ക്ലോക് ടവര്‍ അപകടം; ബാക്കിയുള്ള കെട്ടിട ഭാഗം കൂടി പൊളിച്ചുമാറ്റാന്‍ തീവ്ര ശ്രമം

Kerala
  •  2 days ago
No Image

വടക്കൻ ജില്ലകളിൽ മഴ കനക്കും; ഇന്ന് അഞ്ചിടത്ത് മഴ മുന്നറിയിപ്പ്; ജനങ്ങൾക്ക് ജാ​ഗ്രത നിർദേശം 

Kerala
  •  2 days ago
No Image

പ്രതികാരം പിന്നെ ചെയ്താല്‍ മതിയോ? ഫ്രഞ്ച് പടയോട്ടത്തില്‍ അറ്റ്‌ലസ് സിംഹങ്ങളുടെ ഗര്‍ജനം നിലച്ചു; മാസ് കാണിച്ച് എംബാപ്പെ

Football
  •  2 days ago
No Image

വ്യാജ ഹെവി ലൈസൻസുമായി ഡ്രൈവർമാർ റോഡിൽ; കണ്ണടച്ച് മോട്ടോർ വാഹന വകുപ്പും ബസുടമകളും; പരിശോധന ശക്തമാക്കണമെന്ന് ആവശ്യം

Kerala
  •  2 days ago
No Image

ചൈനയിൽ പ്രളയം: പാമ്പ് ഫാാമും മൃഗശാലയും തകർന്നു; 900-ഓളം വിഷപ്പാമ്പുകളും വന്യമൃഗങ്ങളും ജനവാസ കേന്ദ്രങ്ങളിൽ, ജനങ്ങൾ ഭീതിയിൽ

International
  •  2 days ago
No Image

ചൈനയിൽ വ്യവസായശാലയ്ക്ക് തീപിടിച്ച് വൻ ദുരന്തം; 28 തൊഴിലാളികൾ കൊല്ലപ്പെട്ടു

International
  •  2 days ago
No Image

ബംഗാളിൽ മമതയ്ക്ക് കനത്ത പ്രഹരം; തൃണമൂൽ വിട്ട മൂന്ന് മുൻ രാജ്യസഭാ എം.പിമാർ ബിജെപിയിൽ ചേർന്നു

National
  •  2 days ago