HOME
DETAILS

മയാമിക്ക് വേണ്ടിയല്ല, കരിയറിന്റെ അവസാനത്തിൽ മെസി ആ ക്ലബ്ബിലാണ് കളിക്കേണ്ടത്: മുൻ ബാഴ്സ താരം

  
March 14 2025 | 12:03 PM

former barcelona player talks lionel messi should come back argentina club before his retirement

ലയണൽ മെസി തന്റെ ഫുട്ബോൾ കരിയറിലെ അവസാന വർഷങ്ങളിൽ അർജന്റീന ലീഗിലേക്ക് തിരിച്ചുവരണമെന്ന ആവശ്യവുമായി ബാഴ്സലോണയുടെ മുൻ ഫ്രഞ്ച് താരം ഇമ്മാനുവൽ പെറ്റിറ്റ്. നെയ്മർ തന്റെ ബാല്യകാല ക്ലബ്ബായ സാന്റോസിലേക്ക് മടങ്ങിയത് പോലെ മെസിയും അർജന്റീനയിലേക്ക് തിരിച്ചു പോവണമെന്നാണ് ഇമ്മാനുവൽ പെറ്റിറ്റ് പറഞ്ഞത്. 

'ലയണൽ മെസി ഇനി മറ്റൊരു ടീമിലേക്ക് പോവുകയാണെങ്കിൽ അത് അർജന്റീനയിലെ ഏതെങ്കിലും ക്ലബ്ബിൽ ആവണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. നെയ്മർ ബ്രസീലിലേക്ക് പോയ പോലെ മെസിയും അത് ചെയ്യണം. നിലവിൽ മെസി മയാമിയിൽ തന്റെ സഹതാരങ്ങൾക്കൊപ്പം വളരെ സന്തോഷവാനാണ്. 37ാം വയസിലും മെസി എംഎൽഎസിലെ ഏറ്റവും വലിയ താരമാണ്. എന്നാൽ റൊണാൾഡോയും ടീം വിട്ടു പോകുമെന്ന് എനിക്ക് തോന്നുന്നില്ല കാരണം അദ്ദേഹത്തിന് ഇപ്പോൾ 40 വയസായി. സഊദി അറേബ്യയിൽ അദ്ദേഹത്തിന് വലിയ ഒരു കരാറുണ്ട്. ഇത് പണത്തെക്കുറിച്ച് മാത്രമുള്ള കാര്യമല്ല, അദ്ദേഹം തന്റെ കരിയർ അവിടെ അവസാനിപ്പിക്കുന്നതിൽ വളരെ സന്തുഷ്ടനാവും" മുൻ ഫ്രഞ്ച് താരം ഗോളിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മെസി ഇന്റർ മയാമിക്ക് വേണ്ടി മിന്നും ഫോമിലാണ് കളിക്കുന്നത്. 37 ഗോളുകളും 20 അസിസ്റ്റുകളും ആണ് മെസി ഇന്റർ മയാമിക്ക് വേണ്ടി നേടിയത്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തിൽ ആണ് മയാമി സ്വന്തമാക്കിയത്. ഇതിന് പുറമെ സപ്പോർട്ടേഴ്‌സ് ഷീൽഡും മയാമി സ്വന്തമാക്കി. ഈ വർഷം ഡിസംബർ വരെയാണ് ഇന്റർ മയാമിക്കൊപ്പമുള്ള മെസിയുടെ കരാർ അവസാനിക്കുന്നത്. 

അതേസമയം ഈ വർഷമാണ് നെയ്മർ സഊദി ക്ലബ്ബായ അൽ ഹിലാൽ നിന്നും തന്റെ പഴയ തട്ടകമായ സാന്റോസിലേക്ക് വീണ്ടും കൂടുമാറിയത്. 2023ൽ പരുക്കേറ്റതിന് പിന്നാലെ അൽ ഹിലാലിനൊപ്പം ഒരുപാട് മത്സരങ്ങൾ നെയ്മറിന് നഷ്ടമായിരുന്നു. അതുകൊണ്ട് തന്നെ ഈ വർഷമാദ്യം നെയ്മർ ബ്രസീലിയൻ ലീഗിലേക്ക് ചേക്കേറുകയായിരുന്നു. ആറ് മാസത്തെ കരാറിലാണ് നെയ്മർ സാന്റോസിലെത്തിയത്.

ഉറുഗ്വായ്ക്കെതിരെ നടന്ന വേൾഡ് കപ്പ്‌ യോഗ്യത മത്സരത്തിലായിരുന്നു നെയ്മറിന് പരുക്ക് പറ്റിയിരുന്നത്. ഇതിനു പിന്നാലെ താരം ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ഫുട്ബോളിൽ നിന്നും നീണ്ട കാലത്തോളം പുറത്താവുകയുമായിരുന്നു. 2026 ഫിഫ ലോകകപ്പ്‌ യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിലും നെയ്മർ ഇടം നേടിയിട്ടുണ്ട്. ഒരു വർഷവും അഞ്ച് മാസങ്ങൾക്കും ശേഷമാണ് നെയ്മർ വീണ്ടും ബ്രസീൽ ടീമിൽ ഇടം നേടിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ന് നേരിയകുറവ്; പ്രതീക്ഷ വെക്കാമോ

Business
  •  3 days ago
No Image

ഹജ്ജിന് മുന്നോടിയായി 8,000 നിയമലംഘകരെ നാടുകടത്തി സഊദി അറേബ്യ

Saudi-arabia
  •  4 days ago
No Image

എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡി.ജി.പി

Kerala
  •  4 days ago
No Image

പഠന, ഗവേഷണ നിലവാരം വിലയിരുത്താന്‍ ദുബൈയില്‍ പുതിയ കേന്ദ്രം തുറന്നു

uae
  •  4 days ago
No Image

ജിബ്ലി അത്ര സേഫല്ല; എഐ ഫോട്ടോ ആപ്പുകളെക്കുറിച്ച് സുരക്ഷാ ആശങ്ക പങ്കുവച്ച് യുഎഇയിലെ സൈബര്‍ വിദഗ്ധര്‍

uae
  •  4 days ago
No Image

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട ; 1800 കോടിയുടെ മെത്താംഫെറ്റമിന്‍ പിടിച്ചെടുത്തു

National
  •  4 days ago
No Image

നൊബേല്‍ സമ്മാന ജേതാവ് മരിയോ വര്‍ഗാസ് യോസ അന്തരിച്ചു

International
  •  4 days ago
No Image

ഗസ്സ സിറ്റിയിലെ അവസാന ആശുപത്രിയും നിലച്ചു, ചികിത്സയിലിരുന്ന ഒരു കുരുന്ന് ജീവന്‍ കൂടി പൊലിഞ്ഞു; ബോംബ് വര്‍ഷം തുടര്‍ന്ന് ഇസ്‌റാഈല്‍, 37 മരണം

International
  •  4 days ago
No Image

സാമ്പത്തിക തട്ടിപ്പ് കേസ്: മെഹുല്‍ ചോക്‌സി ബെല്‍ജിയത്ത് അറസ്റ്റില്‍; ഇന്ത്യയുടെ ആവശ്യപ്രകാരമെന്ന് റിപ്പോര്‍ട്ട്

International
  •  4 days ago
No Image

വിദ്യാർത്ഥികളെ കബളിപ്പിച്ച് കാലിക്കറ്റ് സർവകലാശാല: ചോദ്യപേപ്പറിന്റെ മറവിൽ കോടികളുടെ അഴിമതി

Kerala
  •  4 days ago