HOME
DETAILS

40ാം വയസ്സിൽ യൂറോപ്പ് കീഴടക്കാൻ റൊണാൾഡോ; വമ്പൻ പോരിനൊരുങ്ങി പറങ്കിപ്പട

  
March 14 2025 | 14:03 PM

Portugal announced squad for UEFA Nations League Cristaino Ronaldo Include The Team

യുവേഫ നേഷൻസ് ലീഗിനുള്ള പോർച്ചുഗൽ ടീമിനെ പ്രഖ്യാപിച്ചു. ടൂർണമെന്റിലെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്കുള്ള 26 അംഗ ടീമിനെയാണ് പരിശീലകൻ റോബർട്ടോ മാർട്ടിനസ് തെരഞ്ഞെടുതത്ത്. ടീമിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇടം നേടിയിട്ടുണ്ട്. തന്റെ നാല്പതാം വയസ്സിലും പ്രായത്തെ പോലും തളർത്താത്ത പോരാട്ടവീര്യമാണ്‌ റൊണാൾഡോ നടത്തിക്കൊണ്ടിരിക്കുന്നത്. 

സഊദി പ്രോ ലീഗിൽ അൽ നസറിന് വേണ്ടി മിന്നും ഫോമിലാണ് റൊണാൾഡോ കളിക്കുന്നത്. സഊദി ഈ സീസണിൽ 23 മത്സരങ്ങളിൽ നിന്നും 18 ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്. ഈ സീസണിലെ ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളതും റൊണാൾഡോ തന്നെയാണ്. താരത്തിന്റെ ഈ തകർപ്പൻ പ്രകടനം ദേശീയ ടീമിനൊപ്പവും ആവർത്തിക്കുമെന്നാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്. 

പോർച്ചുഗൽ ദേശീയ ടീമിൽ ഉൾപ്പെടുത്താനുള്ള കാരണം എന്താണെന്ന് പരിശീലകൻ റോബർട്ടോ മാർട്ടിനസ് പറഞ്ഞിരുന്നു. മുൻകാലങ്ങളിൽ നടത്തിയ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലല്ല റൊണാൾഡോയെ ഇപ്പോഴും ടീമിൽ നിലനിർത്തുന്നതെന്നും പകരം റൊണാൾഡോയുടെ നിലവിലെ പ്രകടനങ്ങൾ നോക്കിയാണെന്നുമാണ്‌ പോർച്ചുഗൽ പരിശീലകൻ പറഞ്ഞിരുന്നത്. 

ക്വാർട്ടർ ഫൈനലിൽ ഡെന്മാർക്കിനെയാണ് പോർച്ചുഗൽ നേരിടുക. ആദ്യപാദ മത്സരം മാർച്ച് 21നും രണ്ടാം പാദം മാർച്ച് 24നുമാണ് നടക്കുന്നത്. യുവേഫ നാഷണൽ ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനക്കാരാണ് റൊണാൾഡോയും സംഘവും അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. ആറു മത്സരങ്ങളിൽ നിന്നും നാല് വിജയവും രണ്ട് സമനിലയും അടക്കം 14 പോയിന്റായിരുന്നു പോർച്ചുഗലിന്റെ കൈവശമുണ്ടായിരുന്നത്.

യുവേഫ നേഷൻസ് ലീഗിനുള്ള പോർച്ചുഗൽ സ്‌ക്വാഡ് 

ഗോൾകീപ്പർമാർ

ഡിയോഗോ കോസ്റ്റ, ജോസ് സാ, റൂയി സിൽവ.

ഡിഫൻഡർമാർ

ഡലോട്ട്, സെമെഡോ, ന്യൂനോ മെൻഡസ്, ന്യൂനോ ടവാരസ്, ഗോൺസാലോ ഇനാസിയോ, റൂബൻ ഡയസ്, അൻ്റോണിയോ സിൽവ, റെനാറ്റോ വീഗ.

മിഡ്ഫീൽഡർമാർ

റൂബൻ നെവ്സ്, ജോവോ നെവ്സ്, വിറ്റിൻഹ, ബ്രൂണോ ഫെർണാണ്ടസ്, ബെർണാഡോ സിൽവ.

ഫോർവേഡുകൾ

ജാവോ ഫെലിക്‌സ്, ഫ്രാൻസിസ്‌കോ ട്രിങ്‌കോ, പെഡ്രോ നെറ്റോ, ജിയോവാനി ഗ്വിൻഡ, റാഫേൽ ലിയോ, ഡിയോഗോ ജോട്ട, ഗോൺസലോ റാമോസ്, ക്രിസ്റ്റ്യാനോ റൊണാൾഡോ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലം, പാലക്കാട്, കോട്ടയം ജില്ല കളക്ടറേറ്റുകളിൽ ബോംബ് ഭീഷണി; പൊലിസ് പരിശോധന തുടങ്ങി

Kerala
  •  10 hours ago
No Image

കോഴിക്കോട് ലഹരി സംഘത്തില്‍ നിന്ന് പിന്‍മാറിയതിന് യുവതിക്ക് വധഭീഷണി;  പരാതി നല്‍കിയതിനു പിന്നാലെ  ആക്രമണവും

Kerala
  •  11 hours ago
No Image

ഗൗതം ഗംഭീറിന് വധഭീഷണി; സംഭവം പഹൽഗാം ഭീകരാക്രമണത്തിൽ പ്രതികരിച്ചതിന് പിന്നാലെ

Others
  •  12 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ അര്‍ധനഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച വ്‌ളോഗര്‍ മുകേഷ് നായര്‍ക്കെതിരേ പോക്സോ കേസ് 

Kerala
  •  12 hours ago
No Image

100 ദിർഹത്തിൽ താഴെ ചെലവിൽ യുഎഇയിൽ നിന്ന് ഒമാനിലേക്ക് ഒരു ബസ് യാത്ര പോയാലോ? അബൂദബിയിൽ നിന്നും ഷാർജയിൽ നിന്നും ദിവസേന സർവിസുകൾ

uae
  •  12 hours ago
No Image

പച്ചമുട്ട ചേര്‍ത്ത മയോണൈസ് നിരോധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  13 hours ago
No Image

യുഎഇയിൽ നിന്ന് മറ്റ് ജിസിസി രാജ്യങ്ങളിലെ ട്രാഫിക് പിഴകൾ ഓൺലൈനായി അടച്ചാലോ? കൂടുതലറിയാം

uae
  •  13 hours ago
No Image

ഇരിഞ്ഞാലക്കുടയിൽ സഹോദരങ്ങൾ തമ്മിൽ തർക്കം; ജ്യേഷ്ഠൻ അനിയനെ കൊലപ്പെടുത്തി

Kerala
  •  13 hours ago
No Image

അവൻ കളംനിറഞ്ഞാടിയാൽ സച്ചിൻ വീഴും; വമ്പൻ നേട്ടത്തിനരികെ സഞ്ജുവിന്റെ വിശ്വസ്തൻ

Cricket
  •  13 hours ago
No Image

കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ ; ഒരു സൈനികന് വീരമൃത്യു; ഭീകരരെ വളഞ്ഞ് സൈന്യം

National
  •  14 hours ago