HOME
DETAILS

വാടക ഗർഭധാരണം: 51 വയസ് തികയുന്നതിന്റെ തലേന്ന് വരെ അനുമതി; ഹൈക്കോടതി വിധി

  
Sabiksabil
March 15 2025 | 04:03 AM

Surrogacy Permission Allowed Until the Day Before Turning 51 Rules High Court

 

കൊച്ചി: വാടക ഗർഭപാത്രത്തിലൂടെ അമ്മയാകാനുള്ള അവകാശം സ്ത്രീകൾക്ക് 51 വയസ് തികയുന്നതിന്റെ തലേന്ന് വരെ നിലനിൽക്കുന്നുവെന്ന് ഹൈക്കോടതി വ്യക്തമാക്കി. നേരത്തെ, 50 വയസ് തികഞ്ഞതിനാൽ അനുമതി നിഷേധിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് റദ്ദാക്കി.

കണ്ണൂർ സ്വദേശികളായ ദമ്പതികൾ വാടക ഗർഭപാത്രത്തിലൂടെ മാതൃത്വം കൈവരിക്കാൻ അനുമതി തേടിയ കേസിലാണ് ഹൈക്കോടതിയുടെ ഈ നിർണായക വിധി. സ്ത്രീകൾക്ക് 23 മുതൽ 50 വയസ്സുവരെയും പുരുഷന്മാർക്ക് 26 മുതൽ 55 വയസ്സുവരെയുമാണ് വാടക ഗർഭധാരണത്തിന് നിയമപരമായ പ്രായപരിധിയെന്ന് കോടതി വ്യക്തമാക്കി. എന്നാൽ, 51 വയസ് തികയുന്നതിന്റെ തലേന്ന് വരെയും സ്ത്രീകൾക്ക് ഈ അവസരം ലഭിക്കുമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ഹർജിക്കാരിയുടെ സ്കൂൾ രേഖയിൽ 1974 ജൂൺ 21 ആയിരുന്നു ജനനത്തീയതി, ഇതിന്റെ അടിസ്ഥാനത്തിൽ സറോഗസി ബോർഡ് അനുമതി നിഷേധിച്ചു. എന്നാൽ, ആധാർ, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ രേഖകളിൽ 1978 ജൂൺ 21 എന്നായിരുന്നു ജനനത്തീയതി. ഈ ഭേദഗതി പരിഗണിക്കാതെ അനുമതി നിഷേധിച്ചതിനെതിരെ ദമ്പതികൾ ഹൈക്കോടതിയെ സമീപിച്ചു.

പ്രായം കണക്കാക്കാൻ സ്കൂൾ രേഖ വിശ്വാസ്യതയുള്ളതാണെന്നും അതനുസരിച്ചായിരിക്കണമെന്ന് കോടതി വ്യക്തമാക്കി. 50 വയസെന്നത് 51 വയസ് തികയുന്നതിന് മുൻപുള്ള മുഴുവൻ കാലയളവും ഉൾക്കൊള്ളുന്നതാണെന്ന് നിർവചിച്ചു. നിയമങ്ങളുടെ വ്യാഖ്യാനം ജനങ്ങളുടെ അവകാശങ്ങൾക്കു ഹാനികരമായിരിക്കരുതെന്നും അതിന് ദുര്‍വ്യാഖ്യാനമാകാൻ പാടില്ലെന്നുമാണ് ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം. ‌ ഹർജിക്കാർക്ക് ഒരാഴ്ചയ്ക്കകം യോഗ്യത സർട്ടിഫിക്കറ്റ് നൽകാൻ കോടതി നിർദേശിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  8 hours ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  9 hours ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  9 hours ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  9 hours ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  10 hours ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  10 hours ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  10 hours ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  10 hours ago
No Image

ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി

National
  •  10 hours ago
No Image

പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ 

National
  •  10 hours ago