HOME
DETAILS

ഇതും ഇന്ത്യയിലാണ്; ഹോളിദിനത്തില്‍ പള്ളി ആക്രമിക്കുന്ന സമയത്ത് തന്നെ സീലാംപൂരില്‍ ജുമുഅ കഴിഞ്ഞ് വരുന്നവരെ പൂവെറിഞ്ഞ് സ്വീകരിച്ച് ഹിന്ദുക്കള്‍

  
Web Desk
March 15, 2025 | 8:16 AM

Namazis showered with flowers amid Holi celebrations in Delhi

ന്യൂഡല്‍ഹി: നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷത്തോടനുബന്ധിച്ച് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ മുസ് ലിംകളുടെ പള്ളികള്‍ക്ക് നേരെ ആക്രമണം റിപ്പോര്‍ട്ട് ചെയ്ത സമയത്ത് തന്നെ, മതസൗഹാര്‍ദത്തിന്റെയും മാനവനന്മയുടെയും പുതിയ അധ്യായം രചിച്ച് രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ ഹിന്ദുക്കള്‍. ഡല്‍ഹിയിലെ സീലാംപൂരില്‍ വെള്ളിയാഴ്ചത്തെ പ്രത്യേക നിസ്‌കാരമായ ജുമുഅ കഴിഞ്ഞ് പള്ളിയില്‍നിന്ന് ഇറങ്ങുകയായിരുന്ന വിശ്വാസികളെ പൂവെറിഞ്ഞ് സ്വീകരിച്ചാണ് പ്രദേശത്തെ ഹിന്ദുക്കള്‍ മാതൃകയായത്. റമദാനോടുള്ള ആദരവും ഹോളിയുടെ ഉത്സവ ചൈതന്യവും സംയോജിപ്പിച്ച പ്രവൃത്തി ഇന്ത്യയുടെ സാംസ്‌കാരിക ഐക്യത്തെ പ്രകടമാക്കുന്നതാണെന്ന് സോഷ്യല്‍മീഡിയ അഭിപ്രയപ്പെട്ടു.

പരസ്പര ബഹുമാനത്തിന്റെയും സമൂഹങ്ങള്‍ തമ്മിലുള്ള പങ്കുവയ്ക്കലിന്റെയും പ്രതിഫലനമായ ഈ പ്രവൃത്തി വ്യാപകമായി പ്രശംസിക്കപ്പെടുകയുംചെയ്തു. വിശ്വാസികള്‍ പ്രാര്‍ത്ഥനകള്‍ പൂര്‍ത്തിയാക്കി ആത്മസായൂജ്യത്തോടെ മടങ്ങിവരുമ്പോള്‍ പുഷ്പദളങ്ങള്‍ സൗമ്യമായി അവര്‍ക്കുമേല്‍ പെയ്യുന്ന നിമിഷം ചിലര്‍ വീഡിയോകളില്‍ പകര്‍ത്തുകയുംചെയ്തു. വിഡിയോ നിരവധി പേരാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്.

 

 

റമദാനും വെള്ളിയാഴ്ചയും എന്ന പ്രത്യേകതയുള്ള ഈ വര്‍ഷത്തെ ഹോളിയോടനുബന്ധിച്ച് വിവിധ ഇടങ്ങളില്‍ പള്ളിക്ക് മേല്‍ ആക്രമണം റിപ്പോര്‍ട്ട്‌ചെയ്തിരുന്നു.  ഹോളി ആഘോഷത്തിനിടെ പള്ളികള്‍ക്ക് നേരെ ആക്രമണം ഉണ്ടാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ അത് മുന്‍കൂട്ടിക്കണ്ട് അവ ടാര്‍പോളിന്‍ ഉപയോഗിച്ച് മൂടിയിട്ടും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്യുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ കനത്ത സുരക്ഷ ഒരുക്കിയിരുന്നിട്ടും സംസ്ഥാനത്ത് ഹോളി ആഘോഷക്കാര്‍ പള്ളിയുടെ വാതിലില്‍ കളര്‍ കൊണ്ട് ജയ് ശ്രീ രാം എഴുതിവെച്ചു. തീവ്ര ഹിന്ദുത്വവാദികള്‍ അവകാശവാദം ഉന്നയിക്കുന്ന സംഭലിലെ ഷാഹി മസ്ജിദിന് സമീപത്തെ മറ്റൊരു പള്ളിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. പള്ളിയുടെ ചുമരില്‍ ഹോളി ആഘോഷിക്കാന്‍ ഉപയോഗിച്ച കളര്‍ കൊണ്ട് ജയ് ശ്രീ റാം പെയിന്റ് ചെയ്തു. സംസ്ഥാനത്ത് സമാധാനപരമായ ഹോളി ഘോഷയാത്രകള്‍ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെടുന്നതിനിടെ ആണ് ഈ സംഭവം.

ഇന്നലെ ഉച്ചയോടെ നടന്ന ആഘോഷത്തിനിടെ പള്ളിയുടെ പ്രവേശന കവാടത്തില്‍ ഒരു കൂട്ടം കൗമാരക്കാര്‍ നിറങ്ങള്‍ തളിക്കുകയും 'ജയ് ശ്രീ റാം' എന്ന് എഴുതുകയുമായിരുന്നു. സംഭവത്തില്‍ പളളി കമ്മിറ്റി പരാതി നല്‍കി. വീരേഷ്, ബ്രജേഷ്, സതീഷ്, ഹര്‍സ്വരൂപ്, ശിവോം, വിനോദ് എന്നിവരുടെ പേരുകള്‍ പരാതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

അലിഗഡിലും സമാന സംഭവം റിപോര്‍ട്ട് ചെയ്തു. അബ്ദുല്‍ കരീം ചൗക്കിലെ അബ്ദുല്‍ കരീം മസ്ജിദിന് പുറത്ത് ഹോളി ആഘോഷിക്കുന്ന ഒരു സംഘം ടാര്‍പോളിന്‍ കൊണ്ട് മൂടിയിട്ടും ഹോളിക്ക് നിറം നല്‍കാന്‍ ശ്രമിച്ചു. ജനക്കൂട്ടം ഉച്ചത്തില്‍ വര്‍ഗീയ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് പ്രകോപനപരമായ ഗാനങ്ങള്‍ ആലപിക്കുകയും നൃത്തം ചെയ്യുകയുമായിരുന്നു. പള്ളിയില്‍ വിശ്വാസികള്‍ നിസ്‌കരിക്കുമ്പോഴാണ് അക്രമസംഭവങ്ങള്‍ ഉണ്ടായത്. വിശ്വാസികള്‍ സംയമനം പാലിച്ചതുകൊണ്ട് സംഘര്‍ഷം ഉണ്ടായില്ല.

ഉത്തരേന്ത്യയില്‍ നൂറുകണക്കിന് പള്ളികള്‍ ടാര്‍പോളിനിട്ട് മൂടിയാണ് രാജ്യം ഹോളി ആഘോഷത്തിന് ഒരുങ്ങിയത്. ഉത്തര്‍പ്രദേശില്‍ മാത്രം ടാര്‍പോളിനിട്ട് മൂടിയത് 189 പള്ളികള്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആഘോഷത്തിനിടെ നിറങ്ങള്‍ വിതറുമ്പോള്‍ അത് പള്ളിയില്‍ വീഴുന്നത് ഒഴിവാക്കാനുള്ള സുരക്ഷാനടപടികളുടെ ഭാഗമാണിതെന്നാണ് ന്യായം എങ്കിലും എന്നിട്ടും അക്രമം ഉണ്ടായി.

 

Namazis showered with flowers amid Holi celebrations in Delhi

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ യുവാവിനെ കടിച്ചുകൊന്ന കടുവയെ പിടികൂടി 

Kerala
  •  7 days ago
No Image

മുംതാസിനെ ആദ്യം അടക്കിയത് മറ്റൊരിടത്ത്; ശേഷം ക്ഷേത്രം പണിയുന്ന സ്ഥലത്തേക്ക് മാറ്റി; അവിടെയാണ് താജ്മഹലുണ്ടാക്കിയത്; ലോകാത്ഭുതത്തെ ലക്ഷ്യം വെച്ച് ഹിന്ദുത്വ ആക്രമണം തുടരുന്നു

National
  •  7 days ago
No Image

ബഹ്റൈനില്‍ പുതുവത്സര അവധി പ്രഖ്യാപിച്ചു

bahrain
  •  7 days ago
No Image

കോർപ്പറേഷൻ, മുനിസിപ്പാലിറ്റികളിലേക്കുള്ള അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്; നാല് കോർപ്പറേഷനുകളിൽ അധികാരമുറപ്പിച്ച് യുഡിഎഫ്

Kerala
  •  7 days ago
No Image

കോഴിക്കോട് റെയിൽവേ ഗേറ്റ് കീപ്പർക്ക് മർദനം: യുവാവ് കസ്റ്റഡിയിൽ

Kerala
  •  7 days ago
No Image

ആശംസയോ അതോ ആക്രമണമോ? ക്രിസ്മസ് സന്ദേശത്തിലും രാഷ്ട്രീയ പോരിനിറങ്ങി ഡോണൾഡ് ട്രംപ്

International
  •  7 days ago
No Image

ഗർഭിണിയായ ഭാര്യയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച സംഭവം; കോടതിയിലേക്ക് പോകുമ്പോൾ കൂസലില്ലാതെ ചിരിച്ചും കൈവീശിയും പ്രതി; റിമാൻഡിൽ

Kerala
  •  7 days ago
No Image

കോട്ടയം ജില്ലാ പഞ്ചായത്ത്: ജോഷി ഫിലിപ്പ് അധ്യക്ഷനാകും; കേരള കോൺഗ്രസിന് ഒരു വർഷം

Kerala
  •  7 days ago
No Image

ഷൊർണൂരിൽ ട്വിസ്റ്റ്; വിമതയായി ജയിച്ച സ്ഥാനാർഥി ചെയർപേഴ്‌സണാകും; സിപിഎമ്മിൽ നേതാക്കൾക്കിടയിൽ അതൃപ്തി

Kerala
  •  7 days ago
No Image

രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമം; പാലാ നഗരസഭ ഇനി യു.ഡി.എഫ് ഭരണത്തിലേക്ക്; ഇരുപത്തിയൊന്നുകാരി ദിയ പുളിക്കക്കണ്ടം ചെയർപേഴ്സണാകും

Kerala
  •  7 days ago