HOME
DETAILS

സ്വർണക്കടത്ത് കേസ്: ഡിആർഐ ഉദ്യോഗസ്ഥർക്ക് നേരെ നടി രന്യ റാവുവിന്റെ ഗുരുതര ആരോപണങ്ങൾ

  
March 15 2025 | 16:03 PM

Gold smuggling case Actress Ranya Rao makes serious allegations against DRI officials

ബംഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ കന്നട നടി രന്യ റാവു, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (DRI) ഉദ്യോഗസ്ഥർക്കെതിരെ ഗൗരവകരമായ ആരോപണങ്ങളുമായി രംഗത്തെത്തി. കുറ്റം സമ്മതിപ്പിക്കാൻ തന്നെ മർദിച്ചതായും, നിരന്തരം മുഖത്തടിക്കപ്പെട്ടതായും, ബ്ലാങ്ക് ചെക്കുകളിൽ ഒപ്പുവയ്പിപ്പിച്ചതായും രന്യ ആരോപിച്ചു. ഡിജിപിയായ തന്റെ പിതാവിനെ കേസിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും രന്യ ഡിആർഐ അഡീഷണൽ ഡയറക്ടർക്ക് അയച്ച കത്തിൽ പറഞ്ഞു.

"കോടതിയിൽ ഹാജരാക്കും മുമ്പ് നിരന്തരം മർദിച്ചു"

ബംഗളൂരു പരപ്പന അഗ്രഹാര ജയിൽ ചീഫ് സൂപ്രണ്ട് മുഖേന അയച്ച കത്തിൽ, താൻ നിരപരാധിയാണെന്ന വാദം രന്യ ഉന്നയിച്ചു. വിമാനത്തിനുള്ളിൽ അറസ്റ്റുചെയ്ത ശേഷം, വിശദീകരണം നൽകാൻ അവസരം പോലും നൽകിയില്ല. 15 തവണയോളം ശാരീരികമായി ആക്രമിക്കപ്പെട്ടതായും, അവർക്കൊരുക്കിയ പ്രസ്താവനകളിൽ ഒപ്പിടാൻ താൻ വിസമ്മതിച്ചെങ്കിലും, കടുത്ത സമ്മർദത്തിനൊടുവിൽ 60-ഓളം ടൈപ്പുചെയ്ത പേജുകളിലും 40 ശൂന്യമായ പേജുകളിലും ഒപ്പിടാൻ നിർബന്ധിതയായെന്നും രന്യ  ആരോപിച്ചു.

സ്വർണക്കടത്ത് കേസും അറസ്റ്റ് വിവരവും

2024 മാർച്ച് 4-നാണ് രന്യ റാവു സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായത്. ₹12.56 കോടി വിലവരുന്ന 14.8 കിലോഗ്രാം സ്വർണം ഇവരിൽ നിന്ന് കണ്ടെടുത്തതായി ഡിആർഐ അറിയിച്ചു. എന്നാൽ സ്വർണക്കടത്തുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്ന് വിശദീകരിക്കാൻ ഡിആർഐ ഉദ്യോഗസ്ഥർ അവസരം നൽകിയില്ലെന്നും അവൾ ആരോപിച്ചു.

ദുബൈയിൽ തുടർച്ചയായി നാലു തവണ സന്ദർശനം നടത്തിയതോടെ, രന്യ ഡിആർഐയുടെ നിരീക്ഷണത്തിലാവുകയായിരുന്നു. താൻ കർണാടകയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മകളാണെന്ന് പറഞ്ഞ് പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഡിആർഐ സംഘം വിട്ടുകൊടുത്തില്ല. തുടർന്നാണ് നടിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വ്യക്തമായ തെളിവില്ലാതെ വാഹനങ്ങൾക്ക് എതിരെ കേസ് എടുക്കരുത്'; ഗതാഗത കമ്മീഷണറുടെ ഉത്തരവ്

Kerala
  •  8 days ago
No Image

സാറ്റ്‍ലൈറ്റ് ടോൾ അടുത്ത മാസം മുതൽ; സഞ്ചരിച്ച ദൂരത്തിന് അനുസരിച്ച് മാത്രമാകും പണം; മറ്റു നേട്ടങ്ങൾ അറിയാം

National
  •  8 days ago
No Image

മഞ്ഞൾ വ്യവസായത്തിൽ വിപ്ലവം; ഇളം നിറമുള്ള 'സൂര്യ' മഞ്ഞൾ ഇനം വികസിപ്പിച്ചു

Kerala
  •  8 days ago
No Image

വിന്‍സി അലോഷ്യസിന് പിന്തുണയുമായി 'അമ്മ'; "പരാതി ലഭിച്ചാൽ നടപടി എടുക്കും" – താരസംഘടനയുടെ പ്രസ്താവന

Kerala
  •  8 days ago
No Image

കക്കാടംപൊയിൽ ഇക്കോ ടൂറിസം കേന്ദ്രമാകുന്നു: 19 ഹെക്ടറിൽ ബൃഹദ് വിനോദസഞ്ചാര പദ്ധതി

Kerala
  •  8 days ago
No Image

സുപ്രീംകോടതി മതേതരമാണ്; ജഡ്ജിമാർക്ക് മതമില്ലെന്ന് ചീഫ് ജസ്റ്റിസ്

latest
  •  8 days ago
No Image

മുത്തൂറ്റ് ഇൻഷുറൻസ് തട്ടിപ്പ്; മുൻ സിഇഒയെയും സിജിഎമ്മിനെയും ചോദ്യം ചെയ്തു

Kerala
  •  8 days ago
No Image

വഖ്ഫ് നിയമ ഭേദഗതി ജനാധിപത്യത്തിനെതിരായ പരീക്ഷണം: സാദിഖലി തങ്ങള്‍

Kerala
  •  8 days ago
No Image

എഐ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് ഐഎഎസ് ഉദ്യോഗസ്ഥക്ക് പൊലീസ് നോട്ടീസ്; ഹൈദരാബാദിൽ വിവാദം

latest
  •  8 days ago
No Image

വഖ്ഫ് നിയമഭേദഗതിക്കെതിരേ പ്രതിഷേധ സാഗരമായി മുസ്‌ലിം ലീഗ് മഹാറാലി

Kerala
  •  8 days ago