
റൊണാൾഡോയെ മറികടക്കുകയല്ല, മുന്നിലുള്ള പ്രധാന ലക്ഷ്യം അത് മാത്രമാണ്: എംബാപ്പെ

സ്‌പെയ്ൻ: സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിനായി ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെ നിലവിൽ മിന്നും ഫോമിലാണ് കളിക്കുന്നത്. കഴിഞ്ഞ ദിവസം സ്പാനിഷ് ലീഗിൽ വിയ്യാറയലിനെതിരെയുള്ള മത്സരത്തിൽ ഇരട്ട ഗോൾ നേടിയാണ് എംബാപ്പെ തിളങ്ങിയത്. റയലിനായി തന്റെ അരങ്ങേറ്റ സീസണിൽ തന്നെ 32 ഗോളുകളാണ് താരം ഇതിനോടകം തന്നെ നേടിയിട്ടുള്ളത്. ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റയലിനായി അരങ്ങേറ്റ സീസണിൽ 35 മത്സരങ്ങളിൽ നിന്ന് 33 ഗോളുകളും 10 അസിസ്റ്റുകളും ആണ് നേടിയിട്ടുള്ളത്. വരാനിരിക്കുന്ന മത്സരങ്ങളിൽ രണ്ട് ഗോളുകൾ കൂടി നേടിയാൽ റൊണാൾഡോയുടെ റെക്കോർഡും ഫ്രഞ്ച് താരത്തിന് തകർക്കാൻ സാധിക്കും. ഇപ്പോഴിതാ റൊണാൾഡോയുടെ ഈ റെക്കോർഡ് മറികടക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് എംബാപ്പെ.
ക്രിസ്റ്റ്യാനോ റൊണാൾഡോയേക്കാൾ കൂടുതൽ ഗോളുകൾ നേടിയാൽ അതിന്റെ അർത്ഥം ഞാൻ അദ്ദേഹത്തേക്കാൾ വലുതാണെന്നല്ല. ഇത് വെറും നമ്പറുകൾ മാത്രമാണ്. കിരീടങ്ങൾ നേടുക എന്നതാണ് എന്റെ മുന്നിലുള്ള പ്രധാന കാര്യം,' എംബാപ്പെ മാഡ്രിഡ് എക്സ്ട്രായിലൂടെ പറഞ്ഞു.
റയൽ മാഡ്രിഡിനായി അരങ്ങേറ്റ സീസണിൽ തന്നെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് ഇവാൻ സമോറാനോയുടെ പേരിലാണുള്ളത്. റയലിനായി അരങ്ങേറ്റ സീസണിൽ 39 ഗോളുകളാണ് താരം നേടിയത്. ഇതിനോടകം തന്നെ 32 ഗോളുകൾ സ്വന്തമാക്കിയ എംബാപ്പെക്ക് ഈ റെക്കോർഡ് തകർക്കാനുള്ള അവസരവും മുന്നിലുണ്ട്.
നിലവിൽ സ്പാനിഷ് ലീഗിൽ ഒന്നാം സ്ഥാനത്താണ് റയൽ മാഡ്രിഡ്. 28 മത്സരങ്ങളിൽ നിന്നും 18 വിജയവും ആറ് സമനിലയും നാല് തോൽവിയും അടക്കം 60 പോയിൻ്റാണ് റയലിൻ്റെ കൈവശമുള്ളത്. 57 പോയിൻ്റുമായി ബാഴ്സലോണയാണ് രണ്ടാം സ്ഥാനത്തുള്ളത്. ചാമ്പ്യൻസ് ലീഗിലും റയൽ മികച്ച മുന്നേറ്റമാണ് നടത്തുന്നത്. പ്രീ ക്വാർട്ടറിൽ അറ്റ്ലറ്റികോ മാഡ്രിഡിനെ പരാജയപ്പെടുത്തിയാണ് കാർലോ ആൻസലോട്ടിയും സംഘവും അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. രണ്ട് പാദങ്ങളിലുമായി ഇരു ടീമുകളും 2-2 എന്ന അഗ്രിഗേറ്റ് സ്കോർ നേടിയപ്പോൾ മത്സരം പെനാൽറ്റി വിധിയെഴുതുകയായിരുന്നു. പെനാൽറ്റിയിൽ അത്ലെറ്റികോ മാഡ്രിഡിനെ 4-2നാണ് റയൽ പരാജയപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ആയിരം വർഷം പഴക്കമുള്ള അസ്ഥികൂടം: ആറു വർഷമായി ഷെൽട്ടറിനടിയിൽ, ഒടുവിൽ മ്യൂസിയത്തിലേക്ക്
National
• a day ago
ദേശാഭിമാനി മാധ്യമപ്രവർത്തകരെ മർദിച്ച ഓട്ടോ ഡ്രൈവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണം: ആവശ്യവുമായി പത്രപ്രവർത്തക യൂണിയൻ
Kerala
• a day ago
1450 കോടി ഡോളറിന്റെ വിമാനങ്ങള്‍ വാങ്ങാന്‍ ഇത്തിഹാദ് എയര്‍വേയ്‌സ്; വാങ്ങുന്നത് 28 ബോയിംഗ് വിമാനങ്ങള്‍
uae
• a day ago
വന്യമൃഗ ആക്രമണത്തിൽ കേരളത്തിൽ ഈ വർഷം കൊല്ലപ്പെട്ടത് 25 പേർ, മലയോര മേഖല ഭീതിയിൽ
Kerala
• a day ago
കിളിമാനൂരിൽ വേടന്റെ പരിപാടിക്കിടെ നടന്ന സംഘർഷത്തിൽ ഒരാൾ അറസ്റ്റിൽ
Kerala
• 2 days ago
കേണൽ സോഫിയക്കെതിരെ മന്ത്രി വിജയ് ഷായുടെ വിവാദ പരാമർശം: പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്, എംഎൽഎമാർ കസ്റ്റഡിയിൽ
National
• 2 days ago
യമാൽ മികച്ച താരമാണ്, എന്നാൽ അവന്റെ അത്ര വരില്ല: മുൻ ബാഴ്സ പരിശീലകൻ
Football
• 2 days ago
ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം തടഞ്ഞുവെച്ചത് നിയമവിരുദ്ധമെന്ന് ബാലാവകാശ കമ്മീഷൻ
Kerala
• 2 days ago
സ്വര്‍ണം വാങ്ങാന്‍ വൈകിക്കണ്ട; ഇന്ന് വര്‍ധന, ഇത് തുടര്‍ന്നാല്‍...
Business
• 2 days ago
റൊണാൾഡോ അൽ നസർ വിടുന്നു? ഇതിഹാസത്തെ റാഞ്ചാൻ മൂന്ന് ക്ലബ്ബുകൾ രംഗത്ത്
Football
• 2 days ago
ഇതിഹാസത്തെ ബ്രസീലിൽ എത്തിക്കണം; വമ്പൻ നീക്കത്തിനൊരുങ്ങി ആൻസലോട്ടി
Football
• 2 days ago
കേരളത്തിൽ വീണ്ടും കനത്ത മഴക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
Kerala
• 2 days ago
തപാല്‍ ബാലറ്റ് തിരുത്തിയെന്ന വെളിപെടുത്തല്‍: ജി. സുധാകരനെതിരെ കേസെടുത്തു
Kerala
• 2 days ago
ആദ്യ കിരീട സ്വപ്നം കാണുന്ന ഡൽഹിക്ക് ഇരട്ട തിരിച്ചടി; വമ്പന്മാർ ടീമിൽ നിന്നും പുറത്ത്
Cricket
• 2 days ago
തിരുവനന്തപുരത്ത് തലച്ചോറിൽ അണുബാധയെ തുടർന്ന് ചികിത്സയിലിരുന്ന വിദ്യാർഥിനി മരിച്ചു
Kerala
• 2 days ago
ആയുധങ്ങൾ വാങ്ങാനും ഗവേഷണത്തിനുമായി ഇന്ത്യൻ സൈന്യത്തിന് 50,000 കോടി നൽകുമെന്ന് റിപ്പോർട്ട്
National
• 2 days ago
അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: ബെയ്ലിന് ദാസ് റിമാന്‍ഡില്‍; ജാമ്യാപേക്ഷയില്‍ വിധി നാളെ
Kerala
• 2 days ago
2026 ൽ പാസഞ്ചർ സർവിസ് ആരംഭിക്കാനൊരുങ്ങി ഇത്തിഹാദ് റെയിൽ
uae
• 2 days ago
തുര്‍ക്കിക്കെതിരായ നിലപാട് കടുപ്പിച്ച് ഇന്ത്യ; താലിബാനുമായി കൈക്കോർക്കുന്നു; രാഷ്ട്രപതി ഭവനിൽ അപ്രതീക്ഷിത നീക്കം, എര്ദോഗന് മൗനം തുടരുന്നു
International
• 2 days ago
സിവിൽ സർവീസ് കോച്ചിംഗ് പ്രവേശന പരീക്ഷ ജൂൺ 1ന്; മെയ് 27 വരെ അപേക്ഷിക്കാം
latest
• 2 days ago
മുംബൈ ഡബിൾ സ്ട്രോങ്ങ്, പ്ലേ ഓഫിൽ ടീമിന്റെ രക്ഷകനാവാൻ സൂപ്പർതാരമെത്തും; റിപ്പോർട്ട്
Cricket
• 2 days ago