HOME
DETAILS

വേണ്ടത് വെറും 6 വിക്കറ്റുകൾ; മുംബൈയുടെ ഏകാധിപതിയാവാൻ ബുംറ ഒരുങ്ങുന്നു

  
Sudev
March 16 2025 | 13:03 PM

jasprit bumrah need six wicket to create a new record for Mumbai Indians in ipl

മുംബൈ: ഐപിഎൽ 18ാം പതിപ്പിന് തുടക്കം കുറിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. മാർച്ച് 22ന് ആരംഭിക്കുന്ന ടൂർണമെന്റിൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ഏറ്റുമുട്ടുന്നത്. മാർച്ച് 22ന് നടക്കുന്ന ത്രില്ലർ മത്സരത്തിൽ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലുള്ള പോരാട്ടവും നടക്കും. 

ഈ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയെ കാത്തിരിക്കുന്നത് ഒരു തകർപ്പൻ റെക്കോർഡാണ്. ഈ ഐപിഎല്ലിൽ 6 വിക്കറ്റുകൾ കൂടി നേടാൻ സാധിച്ചാൽ മുംബൈക്ക്‌ വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന താരമായി മാറാൻ ബുംറക്ക്‌ സാധിച്ചു. ഇതിനോടകം തന്നെ 165 വിക്കറ്റുകളാണ് മുംബൈയ്ക്ക് വേണ്ടി ബുംറ നേടിയിട്ടുള്ളത്. 170 വിക്കറ്റുകൾ നേടിയ ശ്രീലങ്കൻ ഇതിഹാസ ബൗളർ ലസിത് മല്ലിംഗയാണ് ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ളത്. അതുകൊണ്ടുതന്നെ ആറ് വിക്കറ്റുകൾ കൂടി നേടിയ ലങ്കൻ ഇതിഹാസത്തെയും മറികടന്ന് മുംബൈയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരൻ ആവാൻ ബുംറക്ക്‌ സാധിക്കും.

ബുംറക്ക്‌ പരുക്ക്‌ കാരണം സീസണിലെ ആദ്യ മത്സരങ്ങൾ നഷ്ടമായേക്കുമെന്ന റിപ്പോർട്ടുകളും നിലനിൽക്കുന്നുണ്ട്. ബുംറ നിലവിൽ പൂർണ ആരോഗ്യവാനല്ലെന്നും അതുകൊണ്ടുതന്നെ ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞാൽ മാത്രമേ ബുംറക്ക്‌ ടീമിനൊപ്പം ചേരാൻ സാധിക്കുകയുള്ളുവെന്നുമാണ്‌ ലഭിക്കുന്ന വിവരങ്ങൾ. നിലവിൽ താരം ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ഉള്ളത്. ഇതുവരെ ബുംറ പൂർണ്ണമായും ഫിറ്റ് ആയിട്ടില്ല. ഐപിഎല്ലിൽ ആദ്യ രണ്ടാഴ്ചകളിൽ ബുംറ കളിച്ചില്ലെങ്കിൽ മുംബൈയുടെ ആദ്യ നാല് മത്സരങ്ങളാവും താരത്തിന് നഷ്ടമാവുക. കഴിഞ്ഞവർഷം നടന്ന ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ആയിരുന്നു ബുംറക്ക്‌ പരുക്ക് പറ്റിയിരുന്നത്. ഇതിന് പിന്നാലെ ബുംറക്ക്‌ ഐസിസി ചാമ്പ്യൻസ് ട്രോഫിയും നഷ്ടമായിരുന്നു.

ബുംറക്ക് മാത്രമല്ല സീസണിലെ ആദ്യ മത്സരത്തിൽ മുംബൈ ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യക്ക് കളിക്കാൻ സാധിക്കില്ല. കഴിഞ്ഞ സീസണിൽ മൂന്ന് മത്സരങ്ങളിൽ നടത്തിയ സ്ലോ ഓവർ റേറ്റിനാണ് ഹർദിക്കിന് ആദ്യ മത്സരത്തിൽ വിലക്ക് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിലെ ആദ്യ രണ്ട മത്സരങ്ങളിൽ സ്ലോ ഓവറേറ്റ് നടത്തിയതിന് 30 ലക്ഷം രൂപ മുംബൈ ക്യാപ്റ്റനെതിരെ പിഴ ചുമത്തിയിരുന്നു. എന്നാൽ മൂന്നാം മത്സരത്തിലും ഇത് ആവർത്തിച്ചതിന് പിന്നാലെയാണ് താരത്തിന് പുതിയ സീസണിലെ ആദ്യ മത്സരം നഷ്ടപ്പെടുന്നത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ആളിക്കത്തി പ്രതിഷേധം; ബിന്ദുവിന്റെ മരണത്തിന് ശേഷം ആദ്യമായി പ്രതികരിച്ച് ആരോഗ്യമന്ത്രി, കുടുംബത്തിന് ഒപ്പമുണ്ടാകുമെന്ന് വീണ ജോർജ്ജ്

Kerala
  •  2 days ago
No Image

സംസ്ഥാനത്തെ ആശുപത്രികളില്‍ അടിയന്തരമായി സുരക്ഷാ പരിശോധന; നാളെ തന്നെ റിപ്പോർട്ട് സമർപ്പിക്കണം

Kerala
  •  3 days ago
No Image

വിജയ് ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥി; ബിജെപി മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന പാർട്ടി, ഒരു സഖ്യത്തിനുമില്ലെന്ന് പ്രഖ്യാപനം

National
  •  3 days ago
No Image

വി.എസിന്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ല; വെന്റിലേറ്ററിൽ തുടരുന്നു

Kerala
  •  3 days ago
No Image

ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വീണ്ടും അമേരിക്കയിലേക്ക് 

Kerala
  •  3 days ago
No Image

താലിബാന്‍ സര്‍ക്കാറിനെ അംഗീകരിക്കുന്ന ആദ്യരാജ്യമായി റഷ്യ; ധീരമായ തീരുമാനമെന്ന് അഫ്ഗാന്‍ 

International
  •  3 days ago
No Image

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില, ഒറ്റയടിക്ക് കുറഞ്ഞത് 440 രൂപ; ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുളി'ല്‍ ചാഞ്ചാടി വിപണി 

Business
  •  3 days ago
No Image

ആഡംബര പ്രോപ്പര്‍ട്ടി വിപണിയുടെ തലസ്ഥാനമായി ദുബൈ; പിന്തള്ളിയത് ഈ ലോക നഗരങ്ങളെ

uae
  •  3 days ago
No Image

വളർത്തു നായയുമായി ഡോക്ടർ ജനറൽ ആശുപത്രിയിൽ; നടപടിയെടുക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

ഇന്ത്യന്‍ രൂപയുടെ മൂല്യം വര്‍ധിക്കുന്നു; യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആനുകൂല്യമോ?

uae
  •  3 days ago