HOME
DETAILS

ബലൂച് വിമതരുടെ അവകാശവാദം തള്ളി പാകിസ്ഥാൻ; ദൃശ്യങ്ങൾ പുറത്തുവിട്ട് ബി‌എൽ‌എ

  
Abishek
March 17 2025 | 08:03 AM

Pakistan Denies Baloch Rebel Claims BLA Releases Footage

പാകിസ്ഥാൻ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേറാക്രമണത്തിൽ 90 സുരക്ഷാ സേനാംഗങ്ങൾ കൊല്ലപ്പെട്ടുവെന്ന ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബി‌എൽ‌എ)യുടെ അവകാശവാദം നിഷേധിച്ച് പാകിസ്ഥാൻ. നൗഷ്കിയിലെ ആക്രമണത്തിൽ അഞ്ച് പേർ മാത്രമാണ് കൊല്ലപ്പെട്ടതെന്നാണ് പാകിസ്ഥാൻ വ്യക്തമാക്കുന്നത്. 

മൂന്ന് ഫ്രോണ്ടിയർ കോർപ്സ് (എഫ്‌സി) ഉദ്യോഗസ്ഥരും രണ്ട് സാധാരണക്കാരുമാണ് കൊല്ലപ്പെട്ടതെന്ന് അധികൃതർ പറഞ്ഞു. നൗഷ്കി-ഡൽബന്ദിൻ ദേശീയ പാതയിൽ നടന്ന ആക്രമണത്തിൽ മുപ്പത് പേർക്ക് പരുക്കേറ്റു. തെളിവുകളുടെ അടിസ്ഥാനത്തിൽ ഒരു ചാവേർ ആക്രമണകാരി സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം സൈനിക വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് പൊലിസ് വ്യക്തമാക്കി. 

അതേസമയം ആക്രമണത്തിന്റെ ദൃശ്യങ്ങൾ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി എക്സിൽ പങ്കുവച്ചു. ഹക്കൽ മീഡിയ പ്രസന്റേഷൻ നിർമ്മിച്ച ദൃശ്യങ്ങളിൽ ബസ് പൊട്ടിത്തെറിക്കുന്നതും കട്ടിയുള്ള പുക ആകാശത്തേക്ക് ഉയരുന്നതും കാണാം. കൂടാതെ, കത്തിയ ബസിന്റെ അവശിഷ്ടങ്ങൾ വളരെ അടുത്തുനിന്ന് കാണാനാവും. സ്ഫോടനത്തിൽ മറ്റൊരു ബസിനും ഭാഗികമായ കേടുപാടുകൾ സംഭവിച്ചു.

പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ആക്രമണത്തെ അപലപിച്ചു, ഇത്തരം സംഭവങ്ങൾക്ക് "ഭീകരതയ്‌ക്കെതിരായ രാജ്യത്തിന്റെ ദൃഢനിശ്ചയത്തെ തകർക്കാൻ കഴിയില്ല" എന്ന് അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വിയും ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫ്രാസ് ബുഗ്തിയും ആക്രമണത്തെ അപലപിച്ചു.

Pakistan has dismissed the claims made by Baloch rebels, stating that their allegations are false. Meanwhile, the Balochistan Liberation Army (BLA) has released new footage to support their assertions. The situation remains tense as conflicting narratives emerge. Stay updated on the latest developments.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  9 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  9 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  9 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  10 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  10 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  11 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  11 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  11 hours ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  12 hours ago
No Image

ട്യൂഷൻ ക്ലാസിൽ എട്ടാം ക്ലാസുകാരിയോട് അധ്യാപകന്റെ ലൈംഗിക അതിക്രമം; 62-കാരൻ അറസ്റ്റിൽ

Kerala
  •  12 hours ago