
അനധികൃതമായി 12 പേര്‍ക്ക് ജോലി നല്‍കി; ഒടുവില്‍ പണി കൊടുത്തവര്‍ക്ക് കിട്ടിയത് മുട്ടന്‍പണി

ദുബൈ: നിയമവിരുദ്ധമായി 12 പേരെ ജോലിക്കു നിയമിച്ച പ്രവാസിയടക്കം രണ്ടു പേര്‍ക്ക് 600,000 ദിര്‍ഹം പിഴ ചുമത്തി യുഎഇ കോടതി. ഫെബ്രുവരിയില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും അറസ്റ്റിലായത്. 12 തൊഴിലാളികള്‍ക്കും 1,000 ദിര്‍ഹം പിഴ ചുമത്തി രാജ്യത്ത് നിന്നും നാടുകടത്തി.
കഴിഞ്ഞ മാസം റെസിഡന്‍സി നിയമ ലംഘകരെ പിടികൂടുന്നതിനായി 252 പരിശോധനകള്‍ നടത്തിയതായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്‌സ് സെക്യൂരിറ്റി (ഐസിപി) വെളിപ്പെടുത്തി. 4,771 സ്ഥാപനങ്ങള്‍ പരിശോധിച്ചപ്പോള്‍ എത്ര പേരെ അറസ്റ്റ് ചെയ്തതായി അതോറിറ്റി പറഞ്ഞു.
നിയമലംഘനങ്ങളില്‍ പെര്‍മിറ്റ് ഇല്ലാതെ തൊഴിലാളികളെ ജോലിയില്‍ നിയമിക്കുക, ഒരേ സമയം രണ്ടു കമ്പനിയില്‍ ജോലി ചെയ്യുക എന്നിവ ഉള്‍പ്പെടുന്നു.
അറസ്റ്റിലായവരെ തുടര്‍ന്നുള്ള നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറിയതായി ഐസിപി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സയീദ് അല്‍ ഖൈലി പറഞ്ഞു. കോടതി വിധികളുടെ അടിസ്ഥാനത്തില്‍, നിയമലംഘകര്‍ക്കും അവരെ ജോലിക്കെടുത്തവര്‍ക്കും പിഴ ചുമത്തുകയും ചിലരെ നാടുകടത്തുകയും ചെയ്തതായും അദ്ദേഹം അറിയിച്ചു.
നിയമവിരുദ്ധമായി ഒരു തൊഴിലാളിയെ ജോലിക്കെടുക്കുകയോ താമസിപ്പിക്കുകയോ ചെയ്താല്‍ 50,000 ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ജോലി നല്‍കാതെയും മറ്റ് കമ്പനികളില്‍ ജോലി ചെയ്യാന്‍ അനുവദിക്കാതെയും തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനും ഇതേ ശിക്ഷ ബാധകമാണ്. ആവര്‍ത്തിച്ചുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഇരട്ടി ശിക്ഷയാണ് നിയമലംഘകരെ കാത്തിരിക്കുന്നത്.
കമ്പനികളും വ്യക്തികളും നിയമനങ്ങള്‍ നടത്തുമ്പോള്‍ റെസിഡന്‍സി നിയമം പാലിക്കണമെന്ന് മേജര്‍ ജനറല്‍ അല്‍ ഖൈലി ആവശ്യപ്പെട്ടു. കരാറില്ലാതെ തൊഴിലാളികളെ നിയമിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ജനുവരിയില്‍ മാത്രം റെസിഡന്‍സി നിയമം ലംഘിച്ച 6,000 പേരെയാണ് ഐസിപി അറസ്റ്റു ചെയ്തത്. ഇവരില്‍ ഭൂരിഭാഗം പേരെയും നാടുകടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള ഗ്രേസ് പിരീഡ് കാലയളവില്‍ നിയമലംഘകര്‍ക്ക് വിലക്ക് കൂടാതെ രാജ്യം വിടാനോ പുതിയ തൊഴില്‍ കരാര്‍ നേടാനോ നിയമപരമായി യുഎഇയില്‍ തുടരാനോ അനുവാദമുണ്ടായിരുന്നു.
Two have been fined Dh600,000 for illegally employing 12 workers in the UAE
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിവാഹസംഘം സഞ്ചരിച്ച വാഹനം മതിലിൽ ഇടിച്ച് എട്ട് മരണം; മരിച്ചവരിൽ വരനും കുട്ടികളും
National
• 9 hours ago
രാംഗഡ് കൽക്കരി ഖനി തകർന്ന് ഒരാൾ മരിച്ചു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം
National
• 9 hours ago
തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ അറ്റകുറ്റപ്പണികൾ; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ട്രെയിൻ സർവിസുകളിൽ നിയന്ത്രണം
Kerala
• 9 hours ago
കോട്ടയം മെഡിക്കൽ കോളേജ് അപകടം: മന്ത്രിമാരുടെ പ്രസ്താവനകളാണ് രക്ഷാപ്രവർത്തനത്തെ വൈകിച്ചത്: വി ഡി സതീശൻ
Kerala
• 9 hours ago
'ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണ്': ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല; രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്
Kerala
• 9 hours ago.jpeg?w=200&q=75)
കോമിക് ബുക്കിലെ അന്ധവിശ്വാസം വായിച്ചു സുനാമി പ്രവചനഭീതിയിൽ ജപ്പാൻ, ടൂറിസ്റ്റുകൾ യാത്ര റദാക്കി, വിമാന സർവീസ് നിർത്തി, കോടികളുടെ നഷ്ടം; എല്ലാം വെറുതെയായി
International
• 10 hours ago.png?w=200&q=75)
കോട്ടയം മെഡിക്കൽ കോളേജ് അപകടം: വീണാ ജോർജിനെ വേട്ടയാടാൻ ഒരുത്തനും വിട്ടുകൊടുക്കില്ല; കെ.യു. ജനീഷ് കുമാർ എം.എൽ.എ
Kerala
• 10 hours ago
അപകടം പതിയിരിക്കുന്ന കോട്ടയം മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടം: മുറികള്‍ പലതും ചോര്‍ന്നൊലിക്കുന്നു
Kerala
• 10 hours ago
യുഎഇയിലെ അടുത്ത അവധി എപ്പോൾ, അത് ഒരു നീണ്ട വാരാന്ത്യമായിരിക്കുമോ? കൂടുതൽ അറിയാം
uae
• 10 hours ago
അമേരിക്കയിലെ ടെക്സസിൽ വെള്ളപ്പൊക്കം: 24 മരണം, നിരവധി കുട്ടികളെ കാണാതായി
International
• 10 hours ago
കേരളത്തിൽ പേവിഷബാധ മരണങ്ങൾ ഞെട്ടിക്കുന്നു: രോഗം സ്ഥിരീകരിക്കുന്ന എല്ലാവരും മരിക്കുന്നതിൽ ആശങ്ക; ഈ വർഷം 19 പേർക്ക് ജീവൻ നഷ്ടം
Kerala
• 11 hours ago
വേനൽക്കാല പ്രചാരണ പരിപാടികൾ ആരംഭിച്ച് ദുബൈ ഡെസ്റ്റിനേഷൻസ്
uae
• 11 hours ago
ബഹ്റൈനിൽ ആശൂറ ദിനത്തിൽ സൗജന്യ ബസ്, ഗോള്‍ഫ് കാര്‍ട്ട് സേവനങ്ങൾ തുടങ്ങി; ബസ് സ്റ്റേഷനുകൾ അറിയാം
bahrain
• 11 hours ago
റോമിലെ ഗ്യാസ് സ്റ്റേഷനിൽ ഉണ്ടായ സ്ഫോടനത്തിൽ നിരവധി പേർക്ക് പരുക്കേറ്റ സംഭവം; ഇറ്റലിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് യുഎഇ
uae
• 11 hours ago
39 വര്‍ഷം മുമ്പ് കൂടരഞ്ഞിയില്‍ ഒരാളെ കൊലപ്പെടുത്തി, കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് മറ്റൊരാളെയും കൊലപ്പെടുത്തിയെന്ന് 54കാരന്റെ വെളിപ്പെടുത്തല്‍: അന്വേഷണം
Kerala
• 13 hours ago
21 ഇൻസാസ് റൈഫിളുകൾ, 11 AK-സീരീസ് റൈഫിളുകൾ, 10 ഹാൻഡ് ഗ്രനേഡുകൾ, 9 പോമ്പി ഷെല്ലുകൾ; മണിപ്പൂരിൽ സുരക്ഷാ സേനകൾ നടത്തിയ ഓപ്പറേഷനിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു.
National
• 13 hours ago
കോട്ടയം മെഡിക്കല്‍ കോളജ് അപകടം; വിവാദങ്ങള്‍ക്കിടെ ആരോഗ്യമന്ത്രി ഇന്ന് ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ചേക്കും
Kerala
• 13 hours ago
മഞ്ചേരിയിലേക്ക് ഒരു കണ്ണുവേണം..! മെഡിക്കൽ കോളജ് ആശുപത്രിയിൽ 40 വർഷത്തോളം പഴക്കമുള്ള നാലുനില കെട്ടിടം വാർഡുകളിൽ കഴിയുന്നത് 368 രോഗികൾ
Kerala
• 14 hours ago
ബേപ്പൂർ സുൽത്താന്റെ ഓർമകൾക്ക് 31 വർഷം; മലയാള സാഹിത്യത്തിന്റെ നിത്യയൗവനം
Kerala
• 11 hours ago
ഫിഫ ക്ലബ് വേൾഡ് കപ്പിൽ ഇന്ന് ഗ്ലാമർ പോരാട്ടങ്ങൾ; പിഎസ്ജി ബയേണിനെയും, റയൽ ഡോർട്മുണ്ടിനെയും നേരിടും
Football
• 12 hours ago
നിപ; മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം, പാലക്കാട്ടെ രോഗ ബാധിതയുടെ ബന്ധുവായ കുട്ടിക്കും പനി
Kerala
• 12 hours ago