
ദുബൈയെയും മുംബൈയെയും ബന്ധിപ്പിക്കാന്‍ 2000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ അണ്ടര്‍വാട്ടര്‍ ട്രെയിന്‍? മഹാനഗരങ്ങളെ ബന്ധിപ്പിക്കുന്ന വമ്പന്‍ പദ്ധതി അണിയറയില്‍

ദുബൈ: ഭാവിയിലെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ പ്രധാന ഭാഗമായി യുഎഇ, ദുബൈ മുംബൈ അണ്ടര്‍സീ ട്രെയിന്‍ പ്രോജക്റ്റ് നടപ്പാക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍.
അടുത്ത കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ ദുബൈയ്ക്കും മുംബൈയ്ക്കും അണ്ടര്‍സീ ട്രെയിന്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ പ്രവര്‍ത്തന പദ്ധതി നാഷണല്‍ അഡ്വൈസര്‍ ബ്യൂറോ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് കണ്‍സള്‍ട്ടന്റുമായ അബ്ദുല്ല അല്‍ഷെഹി വെളിപ്പെടുത്തിയതായി യുഎഇയിലെ ഒരു പ്രധാന മാധ്യമം അടുത്തിടെ റിപ്പോര്‍ട്ടു ചെയ്തിരുന്നു.
ദുബൈ മുംബൈ അണ്ടര്‍വാട്ടര്‍ റെയില്‍ ശൃംഖല യുഎഇക്കും ഇന്ത്യയ്ക്കും മാത്രമല്ല മേഖലയിലെ മറ്റ് രാജ്യങ്ങള്‍ക്കും ഗുണം ചെയ്യുമെന്ന് കണ്‍സള്‍ട്ടന്റ് സ്ഥാപനമായ നാഷണല്‍ അഡ്വൈസ് ബ്യൂറോ ലിമിറ്റഡിന്റെ സ്ഥാപകനായ അല്‍ഷെഹി റിപ്പോര്‍ട്ടില്‍ പറഞ്ഞതായാണ് വിവരം.
'ഇതൊരു പ്രധാനപ്പെട്ട ആശയമാണ്. ഇന്ത്യന്‍ നഗരമായ മുംബൈയെ ഫുജൈറയുമായി അണ്ടര്‍വാട്ടര്‍ അള്‍ട്രാഹൈ സ്പീഡ് റെയില്‍ ശൃംഖലയിലൂടെ ബന്ധിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇത് ഉഭയകക്ഷി വ്യാപാരത്തെയും വര്‍ധിപ്പിക്കും. ഇതുവഴി ഇന്ത്യയിലേക്ക് എണ്ണ കയറ്റുമതി ചെയ്യാനും അധിക വെള്ളം നര്‍മ്മദയില്‍ നിന്ന് ഇറക്കുമതി ചെയ്യാനുമാകും', കണ്‍സള്‍ട്ടന്റ് സ്ഥാപനമായ നാഷണല്‍ അഡ്വൈസ് ബ്യൂറോ ലിമിറ്റഡിന്റെ സ്ഥാപകനായ അല്‍ഷെഹി പറഞ്ഞതായി നവഭാരത് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അടുത്തിടെ ഇന്ത്യ മിഡില്‍ ഈസ്റ്റ് യൂറോപ്പ് സാമ്പത്തിക ഇടനാഴിയെക്കുറിച്ച് ഇന്ത്യയും യുഎഇയും ചര്‍ച്ചകള്‍ നടത്തിയിരുന്നു. 2023 സെപ്റ്റംബറില്‍ ഡല്‍ഹിയില്‍ നടന്ന ജി20 ഉച്ചകോടിയില്‍ ഇന്ത്യ, യുഎഇ, യുഎസ്എ, യൂറോപ്യന്‍ യൂണിയന്, സഊദി അറേബ്യ, ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി എന്നിവയുള്‍പ്പെടെ ഒപ്പുവച്ച ട്രാന്സ്കോണ്ടിനെന്റല് കണക്റ്റിവിറ്റി പദ്ധതി ഇന്ത്യ മിഡില്‍ ഈസ്റ്റ് യൂറോപ്പ് ഇക്കണോമിക് കോറിഡോറിന് ഒരു പുതിയ ഊര്‍ജ്ജം പകരുന്നതായി അബൂദബിയിലെ ഇന്ത്യന്‍ എംബസിയുടെ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
ഷിപ്പിംഗ് ലൈനുകള്‍ ഉള്‍പ്പെടെയുള്ള പങ്കാളികളെക്കുറിച്ച് പ്രതിനിധി സംഘം ചര്‍ച്ചകള്‍ നടത്തി. 'തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം സെക്രട്ടറി ശ്രീ ടി കെ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഒരു പ്രതിനിധി സംഘം അബൂദബി തുറമുഖങ്ങളുടെ സിഇഒ മുഹമ്മദ് ജുമ അല്‍ ഷാമിസിയുമായി ചര്‍ച്ചകള്‍ നടത്തി.
യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സുഞ്ജയ് സുധീര്‍, റൈറ്റ്സ് ലിമിറ്റഡ് സിഎംഡി ശ്രീ രാഹുല്‍ മിത്തല്‍, ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ട് അതോറിറ്റി (ജെഎന്‍പിഎ) ചെയര്മാന് ശ്രീ ഉന്മേഷ് വാഗ് എന്നിവരാണ് സംഘത്തിലെ മറ്റു അംഗങ്ങള്‍. യോഗത്തിന് മുമ്പ്, ടെര്‍മിനല്‍ ഓപ്പറേറ്റര്‍മാര്‍, ഷിപ്പിംഗ് ലൈനുകള്‍, കസ്റ്റംസ് എന്നിവരുള്‍പ്പെടെയുള്ള പങ്കാളികളുമായി ചര്‍ച്ചകള്‍ നടന്നു.
New 2000 km long underwater train to connect Dubai and Mumbai; Reports
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'വ്യക്തമായ തെളിവില്ലാതെ വാഹനങ്ങൾക്ക് എതിരെ കേസ് എടുക്കരുത്'; ഗതാഗത കമ്മീഷണറുടെ ഉത്തരവ്
Kerala
• a day ago
സാറ്റ്ലൈറ്റ് ടോൾ അടുത്ത മാസം മുതൽ; സഞ്ചരിച്ച ദൂരത്തിന് അനുസരിച്ച് മാത്രമാകും പണം; മറ്റു നേട്ടങ്ങൾ അറിയാം
National
• a day ago
മഞ്ഞൾ വ്യവസായത്തിൽ വിപ്ലവം; ഇളം നിറമുള്ള 'സൂര്യ' മഞ്ഞൾ ഇനം വികസിപ്പിച്ചു
Kerala
• a day ago
വിന്‍സി അലോഷ്യസിന് പിന്തുണയുമായി 'അമ്മ'; "പരാതി ലഭിച്ചാൽ നടപടി എടുക്കും" – താരസംഘടനയുടെ പ്രസ്താവന
Kerala
• a day ago
കക്കാടംപൊയിൽ ഇക്കോ ടൂറിസം കേന്ദ്രമാകുന്നു: 19 ഹെക്ടറിൽ ബൃഹദ് വിനോദസഞ്ചാര പദ്ധതി
Kerala
• a day ago
സുപ്രീംകോടതി മതേതരമാണ്; ജഡ്ജിമാർക്ക് മതമില്ലെന്ന് ചീഫ് ജസ്റ്റിസ്
latest
• 2 days ago
മുത്തൂറ്റ് ഇൻഷുറൻസ് തട്ടിപ്പ്; മുൻ സിഇഒയെയും സിജിഎമ്മിനെയും ചോദ്യം ചെയ്തു
Kerala
• 2 days ago
വഖ്ഫ് നിയമ ഭേദഗതി ജനാധിപത്യത്തിനെതിരായ പരീക്ഷണം: സാദിഖലി തങ്ങള്‍
Kerala
• 2 days ago
എഐ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് ഐഎഎസ് ഉദ്യോഗസ്ഥക്ക് പൊലീസ് നോട്ടീസ്; ഹൈദരാബാദിൽ വിവാദം
latest
• 2 days ago
വഖ്ഫ് നിയമഭേദഗതിക്കെതിരേ പ്രതിഷേധ സാഗരമായി മുസ്ലിം ലീഗ് മഹാറാലി
Kerala
• 2 days ago
'ഓപ്പറേഷന് സ്പോട്ട് ട്രാപ്പ്'; സംസ്ഥാനത്ത് 700ഓളം കൈക്കൂലി കേസുകള്‍; കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി
Kerala
• 2 days ago
ഹൈക്കോടതി അഭിഭാഷകൻ പി.ജി. മനുവിന്റെ ആത്മഹത്യ: ലൈംഗികാരോപണം ഉന്നയിച്ച യുവതിയുടെ ഭർത്താവ് പൊലിസ് കസ്റ്റഡിയിൽ
Kerala
• 2 days ago
ഫിസിക്കല്‍ എമിറേറ്റ്സ് ഐഡി കാര്‍ഡുകള്‍ക്ക് പകരം ബയോമെട്രിക് സംവിധാനം വികസിപ്പിക്കാന്‍ യുഎഇ
uae
• 2 days ago
വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ കേസ്; സുപ്രീം കോടതിയുടെ നിലപാട് പ്രതീക്ഷക്ക് വക നൽകുന്നത്: സമസ്ത
Kerala
• 2 days ago
ലോകബാങ്കിലെ സിറിയയുടെ കടങ്ങളെല്ലാം സഊദി ഏറ്റെടുത്തു
latest
• 2 days ago
വഖ്ഫ് കേസില്‍ നിര്‍ണായക ഇടപെടലുമായി സമസ്തയുടെ അഭിഭാഷകന് അഭിഷേക് സിങ്വി; കേസില്‍ നാളെയും വാദം തുടരും
latest
• 2 days ago
വഖ്ഫ് സ്വത്തുക്കള്‍ ഡിനോട്ടിഫൈ ചെയ്യരുത്; നിര്‍ദേശവുമായി സുപ്രീം കോടതി
National
• 2 days ago
ദുബൈയില്‍ ബിസിനസ് ലൈസന്‍സ് നേടാന്‍ എന്തു ചിലവു വരുമെന്നറിയണോ? ഇതാ ഒരു സൗജന്യ ഉപകരണം
uae
• 2 days ago
ആന്റി-ഫ്രോഡ് പൊലിസ് ഓഫീസറായി ചമഞ്ഞ് യുവാവ് വൃദ്ധനില്‍ നിന്ന് 120,000 ഡോളര്‍ തട്ടി
Kuwait
• 2 days ago
ഇന്ത്യയിലെ ആദ്യ ട്രെയിൻ എടിഎം: പഞ്ചവടി എക്സ്പ്രസിൽ യാത്രക്കാർക്ക് പണം പിൻവലിക്കാം
National
• 2 days ago
കുവൈത്തില്‍ സ്ത്രീകളെ സൈന്യത്തില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലേക്ക്
Kuwait
• 2 days ago