HOME
DETAILS

ആറ് ദിവസത്തെ അവധി? ഷാർജയിൽ പൊതു മേഖലാ ജീവനക്കാർക്കുള്ള ചെറിയ പെരുന്നാൾ അവധി അവധി പ്രഖ്യാപിച്ചു

  
Abishek
March 18 2025 | 12:03 PM

Six-Day Holiday for Public Sector Employees in Sharjah for Eid Al-Fitr

ഷാർജയിൽ പൊതു മേഖലാ ജീവനക്കാർക്കുള്ള ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. ഷാർജ സർക്കാരിന്റെ മാനവ വിഭവശേഷി വകുപ്പ് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം, ശവ്വാൽ 1 മുതൽ ശവ്വാൽ 3 വരെയായിരിക്കും അവധി. ഷിഫ്റ്റടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഒഴികെ ബാക്കി പൊതുമോഖല ജീവനക്കാർക്കെല്ലാം ശവ്വാൽ 4 ന് പ്രവർത്തിദിനങ്ങൾ പുനരാരംഭിക്കും.

ചെറിയ പെരുന്നാൾ മാർച്ച് 30 ഞായറാഴ്ചയാണെങ്കിൽ, ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് ഏപ്രിൽ 28 വെള്ളിയാഴ്ച മുതൽ ഏപ്രിൽ 1 ചൊവ്വാഴ്ച വരെ അഞ്ച് ദിവസത്തെ അവധി ലഭിക്കും. ഇനി അധവാ, മാർച്ച് 31 തിങ്കളാഴ്ചയാണ് പെരുന്നാളെങ്കിൽ, മാർച്ച് 28 വെള്ളിയാഴ്ച മുതൽ ഏപ്രിൽ 2 ബുധനാഴ്ച വരെ ആറ് ദിവസത്തെ അവധി ലഭിക്കും.

അതേസമയം, സഊദിയിലും യുഎഇയിലും നേരത്തെ തന്നെ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചിരുന്നു. സഊദിയില്‍ മാര്‍ച്ച് 29 (റമദാന്‍ 29)ന് തുടങ്ങി ഏപ്രില്‍ രണ്ടുവരെ നീണ്ടുനില്‍ക്കുന്ന അവധിയാണ് സഊദി മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചത്. തൊഴില്‍ നിയമത്തിലെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളിലെ ആര്‍ട്ടിക്കിള്‍ 24 ലെ ഖണ്ഡിക 2 ല്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന കാര്യങ്ങള്‍ തൊഴിലുടമകള്‍ പാലിക്കണമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ രണ്ട് വരെയാണ് അവധിയെങ്കിലും അടുത്ത ദിവസം (ഏപ്രില്‍ 3, വ്യാഴം) മുതല്‍ വാരാന്ത്യ അവധി തുടങ്ങുന്നതിനാല്‍ ഏപ്രില്‍ 3ന് കൂടി പൊതു അവധി കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. ഇതു കൂടി ഉള്‍പ്പെടുകയാണെങ്കില്‍ ആകെ എട്ട് ദിവസം വരെ അവധി ലഭിക്കാന്‍ സാധ്യതയുണ്ട്. വെള്ളിയാഴ്ച മുതല്‍ സാധാരണ അവധി തുടങ്ങുന്നതിനാല്‍ വാരാന്ത്യ ദിനങ്ങളുടെ ആനുകൂല്യം കൂടി കൂട്ടിയാണ് എട്ട് ദിവസത്തം ലീവ് ലഭിക്കുക.

മാര്‍ച്ച് 30 ഞായറാഴ്ച മുതല്‍ ഏപ്രില്‍ 1 ചൊവ്വാഴ്ച വരെയാണ് യുഎഇയിലെ ഈദ് അവധി. അവധിക്ക് മുമ്പുള്ള ശനിയാഴ്ച വാരാന്ത്യവും കൂടി ചേര്‍ക്കുമ്പോള്‍ ഇത് നാല് ദിവസത്തെ ഇടവേളയായി മാറും. മാര്‍ച്ച് 29 ന് മാസം കണ്ടില്ലെങ്കില്‍, വിശുദ്ധ റമദാന്‍ മാസം 30 ദിവസം നീണ്ടുനില്‍ക്കും. ഈ വര്‍ഷം ചെറിയ പെരുന്നാളിന് മൂന്ന് ദിവസങ്ങള്‍ക്ക് പുറമേ റമദാന്‍ 30 നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതായത് മാര്‍ച്ച് 30 ഞായറാഴ്ച (റമദാന്‍ 30) മുതല്‍ ഏപ്രില്‍ 2 ബുധനാഴ്ച വരെയാണ് അവധി. അവധിക്ക് മുമ്പുള്ള ശനിയാഴ്ച വാരാന്ത്യവും കൂടി ചേര്‍ക്കുമ്പോള്‍, അഞ്ച് ദിവസത്തെ അവധി ലഭിക്കും. 

The Sharjah government has announced a six-day holiday for public sector employees in celebration of Eid Al-Fitr. The extended break allows government workers to enjoy the festive occasion with their families.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് നിയമ ഭേദഗതി: ഏകീകൃത പോർട്ടലിന്റെ നടപടികൾ വിജ്ഞാപനം ചെയ്ത് കേന്ദ്രം

National
  •  a day ago
No Image

ഗസ്സ വെടിനിര്‍ത്തൽ അന്തിമഘട്ടത്തിലേക്ക്; ചർച്ച ഉടനെന്നു ഹമാസ് | Gaza Ceasfire Talks

International
  •  a day ago
No Image

ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്റർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകൾക്ക് ആർ.ബി.ഐ മാർഗനിർദേശം

National
  •  a day ago
No Image

ഭിന്നശേഷി കുട്ടികളുടെ അധ്യാപനം: റിസോഴ്സ് ടീച്ചർമാരുടെ സ്ഥിരനിയമനം വൈകുന്നു

Kerala
  •  a day ago
No Image

വിശേഷ ദിനങ്ങള്‍ക്കനുസരിച്ച് പ്രഖ്യാപിത അവധികളിൽ വേണം ക്രമീകരണം

Kerala
  •  a day ago
No Image

ഡി.എൽ.എഡ് ഇളവിൽ വ്യക്തത വരുത്തി ഉത്തരവ് തുണയാവുക ആയിരത്തിലേറെ ഉദ്യോഗാർഥികൾക്ക്

Kerala
  •  a day ago
No Image

തുടർചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു

Kerala
  •  a day ago
No Image

ഡോ. ഹാരിസിന്റെ ആരോപണങ്ങൾ: വിദഗ്ധസമിതി റിപ്പോർട്ട് മന്ത്രിക്ക്, തുടർനടപടികൾ ഉടൻ

Kerala
  •  a day ago
No Image

വാൻ ഹായ് കപ്പലിൽ വീണ്ടും തീ; രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകളാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

Kerala
  •  a day ago
No Image

ഭീകരവാദം മനുഷ്യവംശത്തിന് ഭീഷണിയെന്ന് പ്രധാനമന്ത്രി; പരമോന്നത ബഹുമതി നൽകി ആദരിച്ച് ട്രിനിഡാഡ് ആൻ്റ് ടുബാഗോ

National
  •  a day ago