HOME
DETAILS

ഓപ്പറേഷൻ ഡി-ഹണ്ട്; സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 212 പേർ പിടിയിൽ

  
March 18, 2025 | 3:46 PM

Operation D-Hunt 212 Arrested in State-Wide Drug Crackdown

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് വിൽപ്പനക്കും ഉപയോഗത്തിനുമെതിരായ ഓപ്പറേഷൻ "ഡി-ഹണ്ട്" സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ നടത്തിയതിൽ 212 പേർ പിടിയിലായി. മാർച്ച് 17-ന് നടന്ന പ്രത്യേക റെയ്ഡിൽ 2994 പേർ പരിശോധനയ്ക്ക് വിധേയരാവുകയും 203 കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുകയും ചെയ്തു.

പിടികൂടിയ മയക്കുമരുന്നുകൾ:

- എംഡിഎംഎ - 36.857 ഗ്രാം
- കഞ്ചാവ് - 6.975 കിലോ
- കഞ്ചാവ് ബീഡി - 148 എണ്ണം

മയക്കുമരുന്ന് വിൽപനയും ഉപയോ​ഗവും തടയാൻ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിൻ്റെ നിർദ്ദേശപ്രകാരമാണ് ഓപ്പറേഷൻ നടപ്പാക്കിയത്.സംസ്ഥാന ആന്‍റി നര്‍ക്കോട്ടിക്സ് ടാസ്ക് ഫോഴ്സ് തലവനും ക്രമസമാധാന വിഭാഗം എഡിജിപിയുമായ മനോജ് എബ്രഹാം നേതൃത്വം നൽകുന്ന ആൻറി-നർക്കോട്ടിക്സ് ടാസ്ക് ഫോഴ്‌സിന്റെ മേൽനോട്ടത്തിലാണ് റെയ്ഡ് നടന്നത്.

പൊതുജനങ്ങളിൽ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച രഹസ്യ വിവരങ്ങൾ സ്വീകരിക്കാൻ 9497927797 എന്ന 24x7 കൺട്രോൾ റൂം നമ്പർ പ്രവർത്തനക്ഷമമാണ്. സ്റ്റേറ്റ് ലെവൽ എൻഡിപിഎസ് കോർഡിനേഷൻ സെൽ, ആൻറി-നർക്കോട്ടിക്സ് ഇൻറലിജൻസ് സെൽ എന്നിവയുടെ നിരന്തരമായ നിരീക്ഷണത്തിൽ ഓപ്പറേഷൻ ഡി-ഹണ്ട് തുടരുന്നതായും പൊലീസ് അറിയിച്ചു.

In a state-wide special drive against drug trafficking, 212 people were arrested, and 203 cases were registered. Police seized 36.857g of MDMA, 6.975kg of cannabis, and 148 cannabis beedis. The operation, led by ADGP Manoj Abraham, will continue in the coming days.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‍'ഒമാൻ ഒഡീസി' പ്രകാശനം ചെയ്തു: ഒമാന്റെ ചരിത്രവും സംസ്കാരവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ പുതിയ പുസ്തകം

oman
  •  7 days ago
No Image

തക്കാളി വില കുതിക്കുന്നു; കിലോ 80 രൂപ, 100 രൂപ കടന്നേക്കും

Kerala
  •  7 days ago
No Image

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാഹനം ഇനി ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കുള്ള മൊബൈല്‍ ഹെല്‍ത്ത് ക്ലിനിക്

International
  •  7 days ago
No Image

സഊദിയിൽ ജിമ്മുകളിലും സ്പോർട്സ് സെന്ററുകളിലും സ്വദേശിവത്കരണം: കൂടുതൽ തസ്തികകളിൽ സ്വദേശികളെ നിയമിക്കും; നിയമനം അടുത്ത വർഷം മുതൽ

Saudi-arabia
  •  7 days ago
No Image

ശബരിമല സ്വര്‍ണപ്പാളി കേസിലെ പരാമര്‍ശം; കെ.എം ഷാജഹാനെതിരെ കേസ്

Kerala
  •  7 days ago
No Image

ചെങ്കടലില്‍ കേബിള്‍ പ്രവര്‍ത്തനങ്ങള്‍ വൈകുന്നു; യുഎഇയുടെ ഇന്റര്‍നെറ്റ് സംവിധാനം തടസപ്പെടില്ല

uae
  •  7 days ago
No Image

യുഎഇ പെട്രോൾ, ഡീസൽ വില: നവംബറിലെ കുറവ് ഡിസംബറിലും തുടരുമോ എന്ന് ഉടൻ അറിയാം

uae
  •  7 days ago
No Image

ഡി.കെ ശിവകുമാര്‍ വൈകാതെ മുഖ്യമന്ത്രിയാവും, 200 ശതമാനം ഉറപ്പെന്ന് കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ ഇഖ്ബാല്‍ ഹുസൈന്‍

National
  •  7 days ago
No Image

മലാക്ക കടലിടുക്കില്‍ തീവ്രന്യൂനമര്‍ദ്ദം 'സെന്‍ യാര്‍' ചുഴലിക്കാറ്റായി; പേരിട്ടത് യു.എ.ഇ

National
  •  7 days ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; വിമാനത്താവളത്തിലെ കാലതാമസം ഒഴിവാക്കാൻ ഈ 5 കാര്യങ്ങൾ പാലിച്ചാൽ മതി; നിർദ്ദേശങ്ങളുമായി എമിറേറ്റ്‌സ്

uae
  •  7 days ago