
ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ സമയം നടന്ന വനിതയെന്ന റെക്കോര്‍ഡ് സുനിത വില്യംസിന് സ്വന്തം

ഫ്ളോറിഡ: ബഹിരാകാശത്ത് ഏറ്റവും കുടുതല്‍ നടന്ന വനിത സുനിത വില്യംസാണ്. ഒമ്പത് മാസത്തോളം ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിത വില്യംസ് ഏറ്റവും ഒടുവില്‍ ജനുവരി 30ന് 5 മണിക്കൂറും 26 മിനുട്ടും ദൈര്‍ഘ്യമുള്ള ബഹിരാകാശ നടത്തമാണ് കാഴ്ചവച്ചത്. ഇതോടെ ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ സമയം നടന്ന വനിതയെന്ന റെക്കോര്‍ഡ് സുനിത വില്യംസിന് സ്വന്തം. ജനുവരി 16ന് സുനിത വില്യംസ് ആറു മണിക്കൂര്‍ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയിരുന്നു. വിവിധ പരീക്ഷണ-നിരീക്ഷണങ്ങക്കായി ബഹിരാകാശ സഞ്ചാരികള്‍ ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങുന്നതിന് എക്സ്ട്രാ വെഹിക്കുലാര്‍ ആക്റ്റിവിറ്റി (ഇ.വി.എ) എന്നാണ് വിളിക്കപ്പെടുന്നത്.
1965 മാര്‍ച്ച് 18ന് ആദ്യമായി ബഹിരാകാശത്ത് നടന്നത് സോവിയറ്റ് യൂണിയന്റെ അലക്സി ലിയോനോവാണ്. വോസ്‌കോഡ്-2 പേടകത്തിന് പുറത്തുകടന്ന അലക്സി ലിയോനോവ് 12 മിനുട്ടും ഒമ്പത് സെക്കന്‍ഡുമാണ് ബഹിരാകാശത്ത് നടന്നത്. സോവിയറ്റ് യൂണിയന്റെ ബഹിരാകാശ സഞ്ചാരികളിലൊരാള സ്വെറ്റ്ല്വാന സ്വിറ്റ്സ്‌കയാണ് പേടകത്തിന് പുറത്തിറങ്ങി നടന്ന ആദ്യ വനിത.
ബഹിരാകാശത്ത് കൂടുതല്‍ സമയം നടന്നത് റഷ്യക്കാരാനായ അനറ്റൊലി സൊലോവീവാണ്-റഷ്യന്‍ ഫെഡറല്‍ ഏജന്‍സിയുടെ ദൗത്യത്തില്‍ പങ്കാളിയായ അനറ്റൊലി സൊലോവീവ് 82.22 മണിക്കൂറാണ് ആകെ നടന്നത്. തൊട്ടുപിന്നില്‍ നാസയുടെ മൈക്കിള്‍ ലോപസ് അലഗ്രിയ(67.40 മണിക്കൂര്‍) ആണ്. നാസയുടെ തന്നെ സ്റ്റീഫന്‍ ജി ബോവന്‍ 65.57 മണിക്കൂര്‍, ആന്‍ഡ്ര്യൂ ജെ. ഫ്യൂസ്‌റ്റൈല്‍ 61.48 മണിക്കൂര്‍, ബോബ് ബെന്‍കെന്‍ 61.10 മണിക്കൂര്‍ നടന്നിട്ടുണ്ട്.
അനറ്റൊലി സൊലോവീവ്
ബഹിരാകാശ നടത്തം ഏറെ ദുഷ്‌കരവും സാഹസികവുമാണ്. ബഹാരാകാശ നിലയത്തിലെത്തിയ സഞ്ചാരികള്‍ പേടകത്തിന് പുറത്തിറങ്ങി നടക്കണമെങ്കില്‍ അതിനായി സങ്കീര്‍ണമായ മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. ബഹിരാകാശ നടത്തത്തിന് അനുയോജ്യമായ ശാരീരികാവസ്ഥ, ഓക്സിജന്‍ ക്രമീകരണം, ബഹിരാകാശ മര്‍ദവുമായി ക്രമീകരിക്കല്‍ തുടങ്ങിയ കൃത്യമാക്കിയ ശേഷം മാത്രമെ നടത്തം സാധ്യമാവുകയുള്ളൂ. ബഹിരാകാശ നിലയത്തില്‍ നിന്ന് പുറത്തുകടക്കുന്നതിന് മുമ്പുള്ള ശാരീരിക പരിശോധന പോലെ തിരികെ എത്തിയ ശേഷവും യാത്രികനെ വിശദമായി പരിശോധിക്കും. അതേസമയം, പേടകത്തിനുള്ളില്‍ നിന്നുള്ള നിരീക്ഷണം പോലെ തന്നെ സുപ്രധാനമാണ് പുറത്ത് നടന്നുള്ള പഠനവും.
Sunita Williams Sets Spacewalk Record : NASA astronaut Sunita Williams achieves the record for the longest spacewalk by a woman, completing 5 hours 26 minutes in space. Her milestone highlights the challenges and significance of space exploration. SpaceHistory
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കറന്റ് അഫയേഴ്സ്-17-05-2025
PSC/UPSC
• 6 hours ago
ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; എം.ആര്‍. അജിത് കുമാര്‍ തിരിച്ചെത്തി, സായുധ സേന എഡിജിപിയായി നിയമനം
Kerala
• 7 hours ago.png?w=200&q=75)
ഗസ്സയിലെ വംശഹത്യയ്ക്ക് കൃത്രിമ ബുദ്ധി സഹായിച്ചെന്ന വെളിപ്പെടുത്തലുമായി മൈക്രോസോഫ്റ്റ്; എഐയെ യുദ്ധത്തിന്റെ ആയുധമാക്കി ഇസ്റഈൽ
National
• 7 hours ago
ബലൂച് സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് പിന്നാലെ സിന്ധ് ദേശീയവാദികളും രംഗത്ത്; പാകിസ്ഥാന് തലവേദന
International
• 7 hours ago
തുർക്കിക്ക് പിന്നാലെ ബംഗ്ലാദേശിനെതിരെയും ഇന്ത്യയുടെ കടുത്ത വ്യാപാര നിയന്ത്രണം; ഇറക്കുമതി നിയന്ത്രണങ്ങൾ കർശനമാക്കി
National
• 8 hours ago
എനിക്ക് എന്റേതായ മൂല്യമുണ്ട്, എളുപ്പം അപമാനിക്കാനാവില്ല; ഒരു പൗരന്റെ ഉത്തരവാദിത്തം നിറവേറ്റി സർവകക്ഷി പ്രതിനിധി സംഘത്തിന് നേതൃത്വം നൽകും; ശശി തരൂർ
Kerala
• 8 hours ago
കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കണ്ട യമൻ സ്വദേശിക്ക് ശിക്ഷ വിധിച്ച് തിരുവനന്തപുരം അതിവേഗ കോടതി
Kerala
• 9 hours ago.png?w=200&q=75)
ഇന്ത്യയുടെ ആക്രമണം പാകിസ്ഥാനെ മുൻകൂട്ടി അറിയിച്ചോ? എസ്. ജയശങ്കറിനോടു ചോദ്യശരങ്ങളുമായി രാഹുൽ ഗാന്ധി
National
• 9 hours ago
ഓപ്പറേഷൻ ഗോസ്റ്റ് സിം; പാക് ചാര പ്രവർത്തനത്തിന് സഹായം നൽകിയ 7 പേർ പിടിയിൽ; മറ്റൊരു യൂട്യൂബറും അറസ്റ്റിൽ
National
• 9 hours ago
കൊടുവള്ളിയിൽ കാറിലെത്തിയ ആയുധ സംഘം യുവാവിനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി ; കടന്നുകളയുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്
Kerala
• 10 hours ago
രാജധാനി എക്സ്പ്രസിൽ റിസർവ് ചെയ്ത സീറ്റ് മറിച്ചു വിറ്റ ടിടിഇയ്ക്ക് സസ്പെൻഷൻ; ഓൺലൈനിൽ സംഭവം വൈറൽ
National
• 11 hours ago
സിഗരറ്റ് വാങ്ങുന്നതിനെച്ചൊല്ലി തര്‍ക്കം; ബംഗളൂരുവില്‍ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തി
National
• 11 hours ago
ഓപ്പറേഷൻ സിന്ദൂർ: നയതന്ത്ര സംഘത്തിൽ തരൂർ; കോൺഗ്രസിന്റെ എതിർപ്പിനെ വകവയ്ക്കാതെ കേന്ദ്രം
National
• 11 hours ago
110 വർഷം പഴക്കമുള്ള പഴയ കൊച്ചിൻ പാലം പൊളിച്ചു നീക്കുന്നു
Kerala
• 11 hours ago
സംസ്ഥാനത്ത് ഈ മാസം 20 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത, ജാഗ്രതാ നിര്‍ദേശം
Kerala
• 13 hours ago
'മെസ്സി കേരളത്തില്‍ എത്തും, തീയതി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് പിന്നീട് അറിയിക്കും'; ആന്റോ അഗസ്റ്റിന്
Kerala
• 13 hours ago
അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: ബെയ്ലിന് ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച
Kerala
• 14 hours ago
കെജ്രിവാളിനും ആംആദ്മി പാര്‍ട്ടിക്കും കനത്ത തിരിച്ചടി; ഡല്‍ഹിയില്‍ 13 പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ രാജിവച്ചു
National
• 14 hours ago
ഗസ്സയിൽ പട്ടിണിയും മരണവും: ഇസ്റഈലിന്റെ ക്രൂര ആക്രമണത്തിൽ 48 മണിക്കൂറിനുള്ളിൽ 250-ലേറെ ഫലസ്തീനികൾ കൊല്ലപ്പെട്ടു
International
• 11 hours ago
മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ തൊട്ടാല്‍ നിങ്ങള്‍ക്ക് കറണ്ടടിക്കുമോ?... കെഎസ്ഇബി പറയുന്നതിങ്ങനെ
Kerala
• 12 hours ago
ഉക്രെയ്നിൽ സിവിലിയൻ ബസിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം: 9 പേർ കൊല്ലപ്പെട്ടു
International
• 12 hours ago