HOME
DETAILS

ഗസ്സയുണര്‍ന്നത് മരണം പെയ്ത അത്താഴപ്പുലരിയിലേക്ക്, തെരുവുകള്‍ രക്തക്കളം; ഇന്നും തുടരുന്ന ഇസ്‌റാഈലിന്റെ വംശഹത്യാ ആക്രമണത്തിലെ മരണം 420 കവിഞ്ഞു

  
Web Desk
March 19, 2025 | 2:30 AM

Israels Sudden Attack on Gaza Kills 420 Amid Ramadan Ceasefire Hopes

ഗസ്സ: റമദാനില്‍ ഗസ്സയെ ആക്രമിക്കരുതെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യം ഇസ്‌റാഈല്‍ അംഗീകരിച്ചതോടെ പൊടുന്നനെയുള്ള ഒരു ആക്രമണം ഗസ്സക്കാര്‍ പ്രതീക്ഷിച്ചിരുന്നില്ല. മുന്നറിയിപ്പൊന്നുമില്ലാതെയാണ് കഴിഞ്ഞ ദിവസം രാത്രി ഗസ്സയില്‍ ഇസ്‌റാഈല്‍ വംശഹത്യ നടത്തിയത്. സമാധാനത്തിന്റെ അത്താഴപ്പുലരിയിലേക്ക് ഉണരാനായി കിടന്നവരിലേക്കാണ് മരണം തിമിര്‍ത്തു പെയ്തത്. പട്ടിണിയാല്‍ തളര്‍ന്നുപോയി ആ തളര്‍ച്ചയുടെ ഭാരിച്ച ഉറക്കത്തിലാണ്ടു പോയ ശരീരങ്ങള്‍ തകര്‍ന്നടിഞ്ഞ കോണ്‍ക്രീറ്റ് ചിളുകള്‍ക്ക് മേല്‍ ഒരിക്കല്‍ ചിതറിത്തെറിച്ചു. തെരുവുകള്‍ ചോരക്കളങ്ങളായി. ആക്രമണത്തില്‍ 420  പേര്‍ കൊല്ലപ്പെട്ടതായും 562 പേര്‍ക്ക് പരുക്കേറ്റതുമായാണ് റിപ്പോര്‍ട്ടുകള്‍.

ALSO READ: ഇസ്‌റാഈലിന്റെ ഗസ്സ കൂട്ടക്കുരുതി അമേരിക്കയുമായി കൂടിയാലോചിച്ച്; മരണം 350 കവിഞ്ഞു

വെടിനിര്‍ത്തലിനെ തുടര്‍ന്ന് തകര്‍ന്ന വീടുകളിലേക്ക് ഫലസ്തീനികള്‍ മടങ്ങിയിരുന്നു. സെക്കന്റുകള്‍ക്കുള്ളില്‍ രൂക്ഷമായ ബോംബ് വര്‍ഷത്തില്‍ കുടുംബത്തിലെ അംഗങ്ങളെല്ലാം കൊല്ലപ്പെട്ടു. ഗസ്സയില്‍ രാത്രി മുഴുവന്‍ ആക്രമണം നടന്നെന്ന് തന്റെ കുടുംബത്തിലെ 26 പേരെ നഷ്ടപ്പെട്ട മുഅ്മിന്‍ ഖ്വറൈഖ് പറയുന്നു.

തങ്ങള്‍ താമസിക്കുന്ന കെട്ടിടത്തില്‍ ആക്രമണം നടക്കുമ്പോള്‍ കുടുംബത്തിനൊപ്പമായിരുന്നു താന്‍. കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടു. പലരുടെയും മൃതദേഹങ്ങള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെടുക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹങ്ങളും പരുക്കേറ്റവരെയും കുതിര വണ്ടികളിലാണ് ആശുപത്രിയിലെത്തിക്കുന്നത്. കുതിര വണ്ടി അപകടത്തില്‍പ്പെട്ടും നിരവധി പേര്‍ക്ക് പരുക്കേറ്റു.

ALSO READ: ഒടുവിൽ ഭൂമിയിൽ; ഒമ്പത് മാസത്തിനു ശേഷം സുനിത വില്യംസും വിൽമോറും തിരിച്ചെത്തി; പേടകത്തിൽനിന്ന് കപ്പലിലേക്ക് മാറ്റിയത് സ്‌ട്രെച്ചറിൽ

കുട്ടികളുമായി ആശുപത്രിയിലേക്ക് ഓടുന്നവരെയാണ് എവിടെയും കാണാന്‍ കഴിഞ്ഞതെന്ന് പ്രദേശവാസി അബൂ റിസ്ഖ് പറയുന്നു.

പരുക്കേറ്റവരെ കൊണ്ട് അല്‍ അഹ്്ലില്‍ ആശുപത്രി നിറഞ്ഞു കവിഞ്ഞു. ഓരോ മിനുട്ടിലും പരുക്കേറ്റവരെ കൊണ്ട് ആശുപത്രി നിറയുകയാണെന്ന് ഗസ്സ സിറ്റിയിലെ അല്‍ ശിഫ ആശുപത്രി ഡയരക്ടര്‍ മുഹമ്മദ് അബു സല്‍മിയ പറയുന്നു. 

ഖബറടക്കം കാത്തു കിടക്കുന്ന മയ്യിത്തുകളാണ് ചുറ്റിലും. അല്‍ശിഫ ആശുപത്രിക്കുള്ളില്‍ നിറയെ മയ്യിത്തുകളാണ്. പലരേയും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഖബറടക്കാനാവാതെ കിടത്തിയിരിക്കുകയാണ്. 

 

Despite calls from former U.S. President Donald Trump to halt attacks during Ramadan, Israel launched a devastating assault on Gaza, killing 404 people and injuring 562. The unexpected attack turned streets into blood-soaked battlefields, shattering hopes for peace.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസ്സിയുടെ ഹൃദയസ്പർശിയായ വാഗ്ദാനം: 'ബാഴ്സയിലേക്ക് തിരിച്ചുവരും, അത് എന്റെ വീട്'; കരിയറിന്റെ അവസാനം കൂടാരത്തിലേക്ക്

Football
  •  13 minutes ago
No Image

യുഎഇക്ക് പിന്നാലെ സഊദിയിലും പറക്കും ടാക്സി; പ്രഖ്യാപനവുമായി ആർച്ചർ ഏവിയേഷൻ സർവീസ്

Saudi-arabia
  •  13 minutes ago
No Image

രാഷ്ട്രപതി റഫറന്‍സ്:ബില്ലുകള്‍ അനിശ്ചിതകാലത്തേക്ക് പിടിച്ചുവെക്കാനുള്ള വിവേചന അധികാരമില്ല; ബില്ലുകള്‍ ഒപ്പിടാനുള്ള സമയപരിധി തള്ളി ഭരണഘടന ബെഞ്ച്

National
  •  25 minutes ago
No Image

റാസൽഖൈമയിലെ ഓൾഡ് കോർണിഷിൽ രണ്ട് കുട്ടികൾ കടലിൽ മുങ്ങിമരിച്ചു

uae
  •  38 minutes ago
No Image

ബെംഗളൂരു കവർച്ച: 7 കോടിയും ഡിവിആറും കൊണ്ടുപോയി, കൊള്ളക്കാർ സംസാരിച്ചത് കന്നഡ; ജീവനക്കാർക്ക് പങ്കില്ലെന്ന് സൂചന

crime
  •  an hour ago
No Image

മുന്‍ എം.എല്‍.എ അനില്‍ അക്കര പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കും; അടാട്ട് നിന്ന് ജനവിധി തേടും

Kerala
  •  an hour ago
No Image

30,000 ദിർഹം മുതൽ യുഎഇയിൽ ഒറ്റമുറി അപ്പാർട്മെന്റുകൾ ലഭ്യം; ഏറ്റവും കുറവ് വാടകനിരക്ക് ഈ എമിറേറ്റിൽ

uae
  •  an hour ago
No Image

പത്താമൂഴം; ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

National
  •  an hour ago
No Image

ആസ്മ മരുന്നിന്റെ വ്യാജൻ വ്യാപകം; രണ്ടര ലക്ഷം രൂപയുടെ മരുന്ന് പിടികൂടി, രണ്ട് സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി

Kerala
  •  an hour ago
No Image

ബില്ലുകളിലെ സമയപരിധി; രാഷ്ട്രപതിയുടെ റഫറന്‍സില്‍ സുപ്രിംകോടതി നിലപാട് ഇന്ന്

National
  •  an hour ago