HOME
DETAILS

അവൻ എന്നെപോലെയാണ്, ഭാവിയിൽ അവൻ ബാലൺ ഡി ഓർ നേടും: ഹാമിഷ് റോഡ്രിഗസ്

  
March 19, 2025 | 7:34 AM

James Rodrigues Praises Jude Bellingham Performance for Real Madrid

നിലവിൽ ഫുട്ബോളിൽ താൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന താരമാരാണെന്ന് പറഞ്ഞിരിക്കുകയാണ് കൊളംബിയൻ താര ഹാമിഷ് റോഡ്രിഗസ്. റയൽ മാഡ്രിഡിന്റെ ഇംഗ്ലണ്ട് സൂപ്പർതാരം ജൂഡ് ബെല്ലിങ്‌ഹാമിനെയാണ് റോഡ്രിഗസ് പ്രിയപ്പെട്ട താരമായി തെരഞ്ഞെടുത്തത്. ലോസ് അമിഗോസ് ഡി എഡു എന്ന പരിപാടിയിലാണ് ഹാമിഷ് ഇക്കാര്യം പറഞ്ഞത്. 

'ഞാൻ ആദ്യ സീസണിൽ 14 ഗോളുകളും 15 അസിസ്റ്റുകളുമാണ് നേടിയത്. ജൂഡ് ബെല്ലിങ്‌ഹാമും റയലിൽ എന്നെപോലെ തന്നെ സമാനമായ പ്രകടനമാണ് ആദ്യ സീസണിൽ നേടിയത്. അവന്റെ ആദ്യ സീസൺ എനിക്ക് വളരെ ഇഷ്ടമായി. അദ്ദേഹത്തിന്റെ കളി രീതി എനിക്ക് വളരെ ഇഷ്‍ടമാണ്. വരാനിരിക്കുന്ന വർഷങ്ങളിൽ അവന് ബാലൺ ഡി ഓർ നേടാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ബാലൺ ഡി ഓർ റാങ്കിൽ എനിക്ക് 2014ൽ എട്ടാം സ്ഥാനമാണ് ലഭിച്ചത്. മെസി, റൊണാൾഡോ, ഇനിയേസ്റ്റ, സാവി, സുവാരസ്, നെയ്മർ തുടങ്ങിയ മികച്ച താരങ്ങൾ എന്റെ മുന്നിലുണ്ടായിരുന്നു. ബാലൺ ഡി ഓർ നേടാൻ ഞാൻ ആഗ്രഹിച്ചിരുന്നു. ഞാൻ വളരെ അടുത്ത് വരെ എത്തിയിരുന്നു'' ഹാമിഷ് റോഡ്രിഗസ് പറഞ്ഞു. 

ജർമൻ വമ്പന്മാരായ ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നുമാണ് ജൂഡ് സ്പാനിഷ് വമ്പന്മാരുടെ തട്ടകത്തിലെത്തിയത്. റയലിനൊപ്പം തന്റെ അരങ്ങേറ്റ സീസണിൽ തന്നെ സ്വപ്ന തുല്യമായ പ്രകടനമായിരുന്നു ജൂഡ് നടത്തിയിരുന്നത്. ഈ സീസണിലും കാർലോ ആൻസലോട്ടിയുടെ കീഴിലെ നിർണയകമായ താരമാണ് ജൂഡ്. ഭാവിയിൽ ഇംഗ്ലണ്ട് സൂപ്പർതാരത്തിന് ബാലൺ ഡി ഓർ നേടാൻ സാധിക്കുമോയെന്ന് കണ്ടുതന്നെ അറിയണം. 

അതേസമയം 2014ലെ ബ്രസീലിയൻ ലോകകപ്പിൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ താരമാണ് ഹാമിഷ് റോഡ്രിഗസ്. ലോകകപ്പിലെ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെയാണ് താരത്തെ റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. റയലിനായി 125 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ താരം 37 ഗോളുകളും 42 അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്. എന്നാൽ റയലിന്റെ മുന്നേറ്റ നിരയിൽ ഹാമിഷിന് വേണ്ടത്ര അവസരങ്ങൾ ലഭിക്കാതെ പോവുകയായിരുന്നു. 

എന്നാൽ നീണ്ട 10 വർഷങ്ങൾക്ക് ശേഷം ഹാമിഷ് ഫുട്ബോളിൽ വീണ്ടും തന്റെ പ്രതാപ കാലഘട്ടത്തെ ഓർമിപ്പിക്കുന്ന രീതിയിലുള്ള പ്രകടനങ്ങൾ നടത്തിയിരുന്നു. കഴിഞ്ഞ കോപ്പ അമേരിക്ക ടൂർണ്ണമെന്റിലാണ് ഹാമിഷ് തിളങ്ങിയിരുന്നത്. ടൂർണമെന്റിൽ കൊളംബിയയെ ഫൈനൽ വരെ എത്തിക്കുന്നതിൽ നിർണായകമായ പങ്കായിരുന്നു റോഡ്രിഗസ് വഹിച്ചത്. ടൂർണമെന്റിൽ ഒരു ഗോളും ആറ് അസിസ്റ്റുകളും ആയിരുന്നു റോഡ്രിഗസ് സ്വന്തമാക്കിയിരുന്നത്. ടൂർണമെന്റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതും റോഡ്രിഗസ് തന്നെയാണ്. എന്നാൽ ഫൈനലിൽ അർജന്റീനയയോട് പരാജയപ്പെട്ട റോഡ്രിഗസിനും സംഘത്തിനും കിരീടം നഷ്ടമാവുകയായിരുന്നു.  ഫൈനലിൽ നിശ്ചിത സമയത്തിനുള്ളിൽ ഇരു ടീമുകൾക്കും ഗോളുകൾ നേടാൻ സാധിച്ചിരുന്നില്ല. ഒടുവിൽ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു. എക്സ്ട്രാ ടൈമിൽ ലൗട്ടാറോ മാർട്ടിനസാണ് അർജന്റീനയുടെ വിജയഗോൾ നേടിയത്.

 

James Rodrigues Praises Jude Bellingham Performance for Real Madrid 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം കടലില്‍?'; കാസര്‍കോട് തീരത്തെ തലയില്ലാ മൃതദേഹത്തില്‍ ദുരൂഹത കനക്കുന്നു

Kerala
  •  7 days ago
No Image

സഊദിഅറേബ്യക്ക് വൻ ആയുധ കൈമാറ്റത്തിന് യു എസ് അംഗീകാരം, നൽകുന്നത് 2 ബില്യൻ ഡോളർ ആയുധങ്ങൾ

Saudi-arabia
  •  7 days ago
No Image

എ.ഐ ഉപയോഗിച്ച് പിരിച്ചുവിടല്‍; മെറ്റയ്‌ക്കെതിരേ 26 ജീവനക്കാര്‍ കോടതിയില്‍

International
  •  7 days ago
No Image

ലാമിൻ യമാലിന്റെ ആഡംബര വില്ലയിൽ മോഷണശ്രമം; സുരക്ഷാ ജീവനക്കാരെ കണ്ട് മുഖംമൂടിസംഘം ഓടിരക്ഷപ്പെട്ടു

Football
  •  7 days ago
No Image

പി.എസ്.സി നിയമന വിവാദം; രേഖകള്‍ നല്‍കാനാകില്ല, വിവരാവകാശ കമ്മീഷന്‍ ഉത്തരവിനെതിരേ പി.എസ്.സി

Kerala
  •  7 days ago
No Image

സഊദിയില്‍ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റുമാര്‍ക്കും അക്കൗണ്ടന്റുമാര്‍ക്കും സോക്പ യോഗ്യത നിര്‍ബന്ധം; 

Saudi-arabia
  •  7 days ago
No Image

'വൈദ്യുതി പ്രതിസന്ധി എപ്പോള്‍ തീരുമെന്ന് പറയാനാകില്ല'; ജലനിരപ്പ് 28% മാത്രം: മന്ത്രി സണ്ണി ജോസഫ്

Kerala
  •  7 days ago
No Image

ഫ്‌ളെമിംഗിന് പകരക്കാരനായി ഇതിഹാസം താരം വരണമെന്ന് ആർ. അശ്വിൻ; സിഎസ്‌കെയിൽ പുതിയ യുഗത്തിന് സമയമായെന്ന് താരം

Football
  •  7 days ago
No Image

ഹെഡ്മാസ്റ്റര്‍ നിയമനം മരവിച്ചു; സര്‍ക്കാര്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

Kerala
  •  7 days ago
No Image

മൈതാനത്ത് കൈയാങ്കളി; അർജന്റീനൻ താരത്തിന്റെ തലയ്ക്കടിച്ച് ബെല്ലിങ്ഹാം, ലോകകപ്പ് സെമിക്ക് പിന്നാലെ നാടകീയ രംഗങ്ങൾ

Football
  •  7 days ago