HOME
DETAILS

രണ്ടു വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തി മാതാപിതാക്കൾ ആത്മഹത്യ ചെയ്തു; കൊല്ലത്തെ ‍ഞെട്ടിച്ച് വീണ്ടും മരണം

  
Web Desk
March 19 2025 | 07:03 AM

Parents Kill Two-Year-Old Child Before Dying by Suicide in Kollam

കൊല്ലം: മയ്യനാട് താന്നി ബിഎസ്എൻഎൽ ഓഫീസിന് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്ന ഭാസ്‌കരവിലാസം വീട്ടിൽ അജീഷ് (38), സുമ (36) ആദി (2) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞിനെ കൊലപ്പെടുത്തി ദമ്പതികൾ ആത്മഹത്യ ചെയ്യുകയായിരുന്നു. 

രാവിലെ പതിവ് സമയം കഴിഞ്ഞിട്ടും  ഇവർ മുറി തുറക്കാതിരുന്നതിനെ തുടർന്ന് അജീഷിന്റെ മാതാപിതാക്കൾ നോക്കിയപ്പോഴാണ് അപകടം മനസ്സിലായത്. സംഭവ സമയത്ത് അജീഷ് കുമാറിന്റെ മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നു. ഇവരുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയാണ് മുറി ചവിട്ടി തുറന്നത്. കുട്ടിയുടെ ശരീരം കട്ടിലിലും സമീപത്ത് തന്നെ അജീഷും സുമയും തൂങ്ങിമരിച്ച നിലയിലുമായിരുന്നു.

ഗൾഫിൽ ജോലി ചെയ്തിരുന്ന അജീഷ് ഒരു വർഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. ഇതിനിടയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയും അടുത്തിടെ അജീഷിന് അർബുദം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ചികിത്സയ്ക്കും കുഞ്ഞിന്റെ ആരോഗ്യ പ്രശ്നങ്ങൾക്കുമായി കുടുംബം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുകയായിരുന്നു. കടങ്ങൾ ആഴത്തിലായതോടെ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് ബന്ധുക്കളും അയൽവാസികളും പറഞ്ഞു. ഇതെല്ലാമാണ് കുടുംബത്തെ ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് വിവരം. 

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു പാകിസ്ഥാനിയും ഇന്ത്യയിൽ തങ്ങരുത്: സംസ്ഥാനത്തെ മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകി അമിത് ഷാ

National
  •  a day ago
No Image

വനിതാ നടിക്കെതിരെ ലൈംഗിക ചുവയുള്ള പരാമർശം നടത്തിയതിന് സന്തോഷ് വർക്കി എന്നറിയപ്പെടുന്ന 'ആറാട്ടണ്ണൻ' അറസ്റ്റിൽ.

Kerala
  •  a day ago
No Image

കശ്മീർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ. രാമചന്ദ്രന് കൊച്ചിയിൽ സംസ്ഥാന ബഹുമതികളോടെ അന്തിമോപചാരം

Kerala
  •  a day ago
No Image

പഹൽഗാം ഭീകരാക്രമണം: സർവകക്ഷി യോഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ വിമർശനം

National
  •  a day ago
No Image

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ കെ കസ്തൂരിരംഗന്‍ അന്തരിച്ചു

National
  •  a day ago
No Image

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രിം കോടതിയുടെ രൂക്ഷവിമര്‍ശനം; സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കരുതെന്ന്

National
  •  a day ago
No Image

സ്വത്ത് തട്ടിയെടുക്കാൻ 52കാരിയായ ഭാര്യയെ കൊലപ്പെടുത്തി; 28കാരന് ജീവപര്യന്തം കഠിനതടവ്

Kerala
  •  a day ago
No Image

വമ്പൻ തിരിച്ചടി! ബാംഗ്ലൂരിനെതിരെ രാജസ്ഥാന് കിട്ടേണ്ട അഞ്ച് റൺസ് നിഷേധിച്ച് അമ്പയർ

Cricket
  •  a day ago
No Image

താമരശ്ശേരി ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

Kerala
  •  a day ago
No Image

ബന്ദിപ്പോരയില്‍ ഏറ്റുമുട്ടല്‍;  ലഷ്‌കര്‍ കമാന്‍ഡറെ സൈന്യം വധിച്ചു

National
  •  a day ago