HOME
DETAILS

രോഹിത്തല്ല, ചെന്നൈക്കെതിരെ പട നയിക്കാൻ മുംബൈക്ക് പുതിയ നായകൻ

  
March 19 2025 | 08:03 AM

Suryakumar yadav lead mumbai indians the opening match against chennai super kings in ipl 2025

2025 ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ സൂര്യകുമാർ യാദവ് നയിക്കും. സസ്പെൻഷനിലായ ഹർദിക് പാണ്ഡ്യക്ക് പകരക്കാരനായണ് ആദ്യ മത്സരത്തിൽ മുംബൈയെ നയിക്കാൻ സൂര്യകുമാർ എത്തുന്നത്. മാർച്ച് 23ന് ചെന്നൈ സൂപ്പർകിങ്സിനെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം. ഇന്ന് നടന്ന പത്രസമ്മേളനത്തിൽ ഹർദിക് ആണ് ഇക്കാര്യം സ്ഥിതീകരിച്ചത്. 

കഴിഞ്ഞ സീസണിൽ മൂന്ന് മത്സരങ്ങളിൽ നടത്തിയ സ്ലോ ഓവർ റേറ്റിനാണ് ഹർദിക്കിന് ആദ്യ മത്സരത്തിൽ വിലക്ക് ലഭിച്ചത്. കഴിഞ്ഞ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിൽ സ്ലോ ഓവറേറ്റ് നടത്തിയതിന് 30 ലക്ഷം രൂപ മുംബൈ ക്യാപ്റ്റനെതിരെ പിഴ ചുമത്തിയിരുന്നു. എന്നാൽ മൂന്നാം മത്സരത്തിലും ഇത് ആവർത്തിച്ചതിന് പിന്നാലെയാണ് താരത്തിന് പുതിയ സീസണിലെ ആദ്യ മത്സരം നഷ്ടപ്പെടുന്നത്. 

സ്റ്റാർ പേസർ ബുംറക്കും പരുക്ക്‌ കാരണം സീസണിലെ ആദ്യ മത്സരങ്ങൾ നഷ്ടമായേക്കുമെന്ന റിപ്പോർട്ടുകളും നിലനിൽക്കുന്നുണ്ട്. ബുംറ നിലവിൽ പൂർണ ആരോഗ്യവാനല്ലെന്നും അതുകൊണ്ടുതന്നെ ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞാൽ മാത്രമേ ബുംറക്ക്‌ ടീമിനൊപ്പം ചേരാൻ സാധിക്കുകയുള്ളുവെന്നുമാണ്‌ ലഭിക്കുന്ന വിവരങ്ങൾ. നിലവിൽ താരം ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ഉള്ളത്. ഇതുവരെ ബുംറ പൂർണ്ണമായും ഫിറ്റ് ആയിട്ടില്ല. ഐപിഎല്ലിൽ ആദ്യ രണ്ടാഴ്ചകളിൽ ബുംറ കളിച്ചില്ലെങ്കിൽ മുംബൈയുടെ ആദ്യ നാല് മത്സരങ്ങളാവും താരത്തിന് നഷ്ടമാവുക. 

കഴിഞ്ഞ സീസണിൽ ഹർദിക്കിന്റെ കീഴിൽ നിരാശജനകമായ പ്രകടനമായിരുന്നു മുംബൈ നടത്തിയിരുന്നത്. 2024 ഐപിഎല്ലിന്റെ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തായിരുന്നു മുംബൈ ഇന്ത്യൻസ് ഫിനിഷ് ചെയ്തിരുന്നത്. 14 മത്സരങ്ങളിൽ വെറും നാല് മത്സരങ്ങളിൽ മാത്രമായിരുന്നു മുംബൈയ്ക്ക് വിജയിക്കാൻ സാധിച്ചത്. ഇതിൽ 10 മത്സരങ്ങളിൽ പരാജയപ്പെടുകയും ചെയ്തു. പുതിയ സീസണിൽ ശക്തമായി തിരിച്ചുവരാൻ തന്നെയായിരിക്കും മുംബൈ ഇന്ത്യൻസ് ലക്ഷ്യം വെക്കുക. 

Suryakumar yadav lead mumbai indians the opening match against chennai super kings in ipl 2025



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അർജന്റീനയും ബ്രസീലും ഒരുമിച്ച് വീണു; ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ വമ്പൻമാർക്ക് തോൽവി

Football
  •  8 days ago
No Image

തിരുവനന്തപുരം സ്വദേശിയായ യുവാവ് ഒമാനില്‍ മരിച്ചു

oman
  •  8 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ബൂത്തിലെ വോട്ടർമാരുടെ എണ്ണം വീണ്ടും പുനഃക്രമീകരിക്കുന്നു; ഗ്രാമപഞ്ചായത്തിൽ 1,200; നഗരസഭയിൽ 1,500

Kerala
  •  8 days ago
No Image

ആലപ്പുഴ സ്വദേശിനിയായ യുവതി ഒമാനില്‍ മരിച്ചു

oman
  •  8 days ago
No Image

ഇടിമുറി മർദനം; കണ്ടില്ലെന്ന് നടിച്ച് ഇന്റലിജൻസ്

Kerala
  •  8 days ago
No Image

ലക്ഷ്യംവച്ചത് ഹമാസിന്റെ ഏറ്റവും ഉന്നതരെ; ഖലീല്‍ ഹയ്യയും ജബാരീനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

qatar
  •  8 days ago
No Image

നേപ്പാളിലെ ജെൻസി പ്രക്ഷോഭം; സമാധാന ശ്രമങ്ങളോട് സഹകരിക്കണമെന്ന ആവശ്യവുമായി നേപ്പാൾ സൈന്യം

International
  •  8 days ago
No Image

ആക്രമണ ഭീതിയിലും അമ്പരപ്പില്ലാതെ ഖത്തറിലെ പ്രവാസികള്‍; എല്ലാം സാധാരണനിലയില്‍

qatar
  •  8 days ago
No Image

യുഎഇയിലെ ഇന്റർനെറ്റ് തടസ്സത്തിന് കാരണം ചെങ്കടലിലെ കപ്പൽ ​ഗതാ​ഗതമാണെന്ന് വിദ​ഗ്ധർ; എങ്ങനെയെന്നല്ലേ?

uae
  •  9 days ago
No Image

'നേപ്പാളിലെ കലാപം ഏത് രാജ്യത്തും സംഭവിക്കാം'; മോദിയെയും ബിജെപിയെയും ടാഗ് ചെയ്ത് ശിവസേന നേതാവിന്റെ പോസ്റ്റ്

National
  •  9 days ago