HOME
DETAILS

ദുബൈയിലെ അല്‍ ഖൈല്‍ മെട്രോ സ്റ്റേഷന്റെ പേര് മാറ്റുന്നു; ഏപ്രില്‍ മുതല്‍ പുതിയ പേരില്‍

  
Muqthar
March 19 2025 | 08:03 AM

Dubai Al Khail Metro station to be renamed Al Fardan Exchange from April

ദുബൈ: ദുബൈ മെട്രോക്ക് കീഴിലുള്ള അല്‍ ഖൈല്‍ മെട്രോ സ്റ്റേഷന്‍ (Al Khail Metro station) ഇനി അല്‍ ഫര്‍ദാന്‍ എക്‌സ്‌ചേഞ്ച് (Al Fardan Exchange) എന്നറിയപ്പെടും. മെട്രോ സ്റ്റേഷന്റെ പേരിടല്‍ അവകാശങ്ങള്‍ സംബന്ധിച്ച കരാറില്‍ ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ഒപ്പുവച്ചു. ശോഭ റിയാലിറ്റിക്കും ദുബായ് ഇന്റര്‍നെറ്റ് സിറ്റി സ്റ്റേഷനുകള്‍ക്കും ഇടയിലുള്ള റെഡ് ലൈനിലെ ഷെയ്ഖ് സായിദ് റോഡിലാണ് പുനര്‍നാമകരണം ചെയ്യപ്പെട്ട ഏറ്റവും പുതിയ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്.

ഇതുപ്രകാരം അടുത്തമാസം ഏപ്രില്‍ മുതല്‍ ജൂണ്‍ അവസാനം ആവുമ്പോഴേക്കും മെട്രോ സ്‌റ്റേഷനുകള്‍ക്ക് ഉള്ളിലും പുറത്തുമുള്ള നെയിം ബോര്‍ഡുകളിലെ സ്റ്റേഷന്‍ പേരുകള്‍ അപ്‌ഡേറ്റ് ചെയ്യുകയും പുനര്‍നാമകരണം ചെയ്യുകയും ചെയ്യും. ഡിജിറ്റല്‍ സിസ്റ്റങ്ങള്‍, ആര്‍ടിഎയുടെ പൊതുഗതാഗത ആപ്പുകള്‍, ഓണ്‍ബോര്‍ഡ് ഓഡിയോ അറിയിപ്പുകള്‍ എന്നിവയിലും പുതിയ പേര് അപ്‌ഡേറ്റ് ചെയ്യും. കരാറിന്റെ ഭാഗമായി അല്‍ ഫര്‍ദാന്‍ എക്‌സ്‌ചേഞ്ചിന് സ്റ്റേഷനില്‍ എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് പ്രാതിനിധ്യം ലഭിക്കുന്നതാണ്.

ഇരു കക്ഷികളും തമ്മില്‍ ദീര്‍ഘകാല, പരസ്പര പ്രയോജനകരമായ സാമ്പത്തിക പങ്കാളിത്തം സ്ഥാപിക്കുന്നതിനുള്ള നിര്‍ണായകവും ചലനാത്മകവുമായ ചുവടുവയ്പ്പാണെന്നാണ് ആര്‍ടിഎയിലെ റെയില്‍ ഏജന്‍സി സിഇഒ അബ്ദുല്‍ മുഹ്‌സിന്‍ കല്‍ബത്ത് ഈ കരാറിനെ വിശേഷിപ്പിച്ചത്. 

ദുബൈ മെട്രോ നാമകരണ അവകാശ സംരംഭം 2009 മുതല്‍ നിലവിലുണ്ട്. പേരു മാറ്റല്‍ സംരംഭംവഴി 2010 മുതല്‍ 2020 വരെ മാത്രം ആര്‍ടിഎയ്ക്ക് ഏകദേശം 2 ബില്യണ്‍ ദിര്‍ഹം വരുമാനം ആണ് നേടിക്കൊടുത്തത്. സ്റ്റേഷന്റെ സ്ഥാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ നാമകരണ ഫീസ് ഓരോ സ്റ്റേഷനും ആര്‍ടിഎയ്ക്ക് 90 മുതല്‍ 100 മില്യണ്‍ വരെ ദിര്‍ഹം വരുമാനം കൊണ്ടുവന്നതായി റിപ്പോര്‍ട്ടുണ്ട്. 10 വര്‍ഷത്തേക്ക് ഒരു സ്റ്റേഷന്റെ പേരിടല്‍ അവകാശം കമ്പനികള്‍ക്ക് സ്വന്തമാക്കാം.

നേരത്തെയുള്ള പേര് മാറ്റങ്ങള്‍:

2024: മഷ്‌റെഖ് മെട്രോ സ്റ്റേഷനെ, ഇന്‍ഷുറന്‍സ് മാര്‍ക്കറ്റ് മെട്രോ സ്റ്റേഷന്‍ എന്ന് പുനര്‍നാമകരണം ചെയ്തു. 
2023: അല്‍ സഫ മെട്രോ സ്റ്റേഷനെ ഓണ്‍പാസീവ് മെട്രോ സ്റ്റേഷന്‍ എന്നും പേര് മാറ്റി. 
2021: ദുബായ് മറീന മെട്രോ സ്റ്റേഷന്‍, ശോഭ റിയാലിറ്റി മെട്രോ സ്റ്റേഷന്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. ഇതേവര്‍ഷം അല്‍ ജാഫ്‌ലിയ സ്റ്റേഷന്‍ 'മാക്‌സ് ഫാഷന്‍' എന്നും അല്‍ റാഷ്ദിയ സ്റ്റേഷന്‍ 'സെന്റര്‍പോയിന്റ്' എന്നും പുനര്‍നാമകരണം ചെയ്യപ്പെട്ടു.

Dubai Al Khail Metro station to be renamed Al Fardan Exchange from April



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാംഗഡ് കൽക്കരി ഖനി തകർന്ന് ഒരാൾ മരിച്ചു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

National
  •  3 days ago
No Image

തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ അറ്റകുറ്റപ്പണികൾ; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ട്രെയിൻ സർവിസുകളിൽ നിയന്ത്രണം

Kerala
  •  3 days ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: മന്ത്രിമാരുടെ പ്രസ്താവനകളാണ് രക്ഷാപ്രവർത്തനത്തെ വൈകിച്ചത്: വി ഡി സതീശൻ

Kerala
  •  3 days ago
No Image

'ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണ്': ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല; രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

Kerala
  •  3 days ago
No Image

കോമിക് ബുക്കിലെ അന്ധവിശ്വാസം വായിച്ചു സുനാമി പ്രവചനഭീതിയിൽ ജപ്പാൻ, ടൂറിസ്റ്റുകൾ യാത്ര റദാക്കി, വിമാന സർവീസ് നിർത്തി, കോടികളുടെ നഷ്ടം; എല്ലാം വെറുതെയായി

International
  •  3 days ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: വീണാ ജോർജിനെ വേട്ടയാടാൻ ഒരുത്തനും വിട്ടുകൊടുക്കില്ല; കെ.യു. ജനീഷ് കുമാർ എം.എൽ.എ

Kerala
  •  3 days ago
No Image

അപകടം പതിയിരിക്കുന്ന കോട്ടയം മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടം: മുറികള്‍ പലതും ചോര്‍ന്നൊലിക്കുന്നു

Kerala
  •  3 days ago
No Image

യുഎഇയിലെ അടുത്ത അവധി എപ്പോൾ, അത് ഒരു നീണ്ട വാരാന്ത്യമായിരിക്കുമോ? കൂടുതൽ അറിയാം

uae
  •  3 days ago
No Image

അമേരിക്കയിലെ ടെക്സസിൽ വെള്ളപ്പൊക്കം: 24 മരണം, നിരവധി കുട്ടികളെ കാണാതായി

International
  •  3 days ago
No Image

കോട്ടയം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയകള്‍ പുനരാരംഭിക്കാന്‍ വൈകും

Kerala
  •  3 days ago