രുചികളുടെ കലവറയായി ഫുഡ്‌കോര്‍ട്ട്
കൊല്ലം: ഗ്രാമീണ ഉല്‍പന്നങ്ങളുടെ വിസ്മയലോകമായ സരസ് മേളക്ക് എത്തുന്നവര്‍ക്കായി ഇന്ത്യയുടെ രുചിവൈവിധ്യത്തിന്റെ കലവറയും. മേളയോടനുബന്ധിച്ചുള്ള ഫുഡ്‌കോര്‍ട്ടില്‍ കേരളം ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളുടെ തനതു വിഭവങ്ങളാണ് 11 സ്റ്റാളുകളില്‍ ഒരുക്കിയിട്ടുള്ളത്. അതത് സംസ്ഥാനങ്ങളില്‍നിന്നെത്തിയ സ്ത്രീകള്‍തന്നെയാണ് ഇവ പാകംചെയ്ത് വിളമ്പുന്നതും.രാജസ്ഥാന്‍, ഝാര്‍ഘണ്ഡ്, മഹാരാഷ്ട്ര, കര്‍ണാടക, സിക്കിം എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള ഭക്ഷ്യവിഭവങ്ങള്‍ക്ക് മേളയുടെ ആദ്യദിവസംമുതല്‍ വന്‍ ഡിമാന്റാണ്. ആശ്രാമം മൈതാനത്ത് വിവിധ സംസ്ഥാനങ്ങളിലെ ഉത്പന്നങ്ങള്‍ കാണാനും സ്വന്തമാക്കാനും എത്തുന്നവര്‍ക്കായി സിക്കിമിന്റെ വിഭവമായ മാമോസ്, ഝാര്‍ഘണ്ഡില്‍ന്റെ ലിട്ടി ചോക്ക, മൈസൂര്‍ സ്‌പെഷ്യല്‍ ബിരിയാണി, മഹാരാഷ്ട്ര താലി തുടങ്ങിയ അനേകം വിഭവങ്ങള്‍ ഇവിടെ ഒരുക്കിയിരിക്കുന്നു.
ഇതിനു പുറമേ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആറ് കുടുംബശ്രീ യൂനിറ്റുകളുടെ സ്റ്റാളുകളുമുണ്ട്. കാസര്‍കോട്ടെ കുടുംബശ്രീ യൂനിറ്റിന്റെ സ്റ്റാളില്‍ ചിക്കന്‍ സുക്ക, കുട്ടി ദോശ, നെയ്പത്തിരി തുടങ്ങിയ ഇനങ്ങള്‍ വിളമ്പുമ്പോള്‍ തലശേരിക്കാര്‍ ബിരിയാണിയുടെയും ആലപ്പുഴക്കാര്‍ മത്സ്യത്തിന്റെയും രുചിവൈവിധ്യങ്ങള്‍ പരിചയപ്പെടുത്തുന്നു. വയനാട് ജില്ലയുടെ സ്റ്റാളില്‍ മുളയരിപ്പായസം, അടപ്രഥമന്‍, പാല്‍പ്പായസം തുടങ്ങിയവയാണ് പ്രത്യേതകള്‍.
പത്തനംതിട്ടക്കാര്‍ വിവിധ ജ്യൂസുകളുടെ മധുരവും ആതിഥേയരായ കൊല്ലം ജില്ലക്കാര്‍ ഇലയട, കിണ്ണത്തപ്പം, ഉണ്ണിയപ്പം, തിരളി തുടങ്ങിയവയാണ് സന്ദര്‍ശകര്‍ക്ക് നല്‍കുന്നത്. രാവിലെ 11 മുതല്‍ രാത്രി പത്തു വരെ പ്രവര്‍ത്തിക്കുന്ന ഫുഡ് കോര്‍ട്ടില്‍ കൂപ്പണ്‍ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്റ്റാളുകളില്‍ പോയി ഭക്ഷണ വിഭവം കണ്‍ു മനസ്സിലാക്കിയശേഷം കൂപ്പണ്‍ വാങ്ങാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."