HOME
DETAILS

മോദിയുടെ ചീറ്റ പദ്ധതി വക്താവ് സഊദിയിലെ ഫ്‌ലാറ്റില്‍ മരിച്ചനിലയില്‍

  
Web Desk
March 20 2025 | 12:03 PM

Modis Cheetah Project Key Figure Found Dead in Saudi

ഭോപ്പാല്‍: പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും ഇന്ത്യയുടെ അഭിമാന പദ്ധതിയായ പ്രോജക്ട് ചീറ്റക്ക് പിന്നിലെ ചാലക ശക്തിയുമായ വിന്‍സെന്റ് വാന്‍ ഡെര്‍ മെര്‍വെയെ (42) റിയാദില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തലക്ക് പരുക്കേറ്റ നിലയിലായിരുന്നു മൃതദേഹം. ഇദ്ദേഹം തറയില്‍ തല ഇടിച്ചു വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായാതാണ് വിവരം. ആഫ്രിക്കയിലെയും ഏഷ്യയിലെയും ചീറ്റ സംരക്ഷണ പുനരവലോകന പദ്ധതികളിലൂടെ അദ്ദേഹം അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധനേടിയിരുന്നു. ഇന്ത്യയിലെ കുനോ നാഷണല്‍ പാര്‍ക്കിലെ (ഷിയോപൂര്‍, മധ്യപ്രദേശ്) പ്രോജക്ട് ചീറ്റയില്‍ പ്രാദേശിക ഉദ്യോഗസ്ഥര്‍ക്കൊപ്പം ഇദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചിരുന്നു.

നാഷണല്‍ ജിയോഗ്രാഫിക് എക്‌സ്‌പ്ലോററായ വിന്‍സെന്റ് ദി മെറ്റാപോപ്പുലേഷന്‍ ഇനിഷ്യേറ്റീവി(TMI)ന്റെയും അതിന്റെ ചീറ്റ മെറ്റാപോപ്പുലേഷന്‍ പ്രോജക്ടിന്റെയും ഡയറക്ടറായിരുന്നു. 50 വര്‍ഷം മുമ്പ് പ്രാദേശിമായി വംശനാശം സംഭവിച്ച ഒരിനം ചീറ്റയെ വീണ്ടും അവതരിപ്പിക്കാനുള്ള ശ്രമങ്ങളുടെ മാനേജരായി സഊദി സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയായിരുന്നു വിന്‍സെന്റ്.

അടുത്തിടെ സഊദി അറേബ്യയില്‍ അദ്ദേഹം തന്റെ കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയിരുന്നു. വിന്‍സെന്റ് ചീറ്റയുടെ ഉറ്റ സുഹൃത്തായിരുന്നു. എന്റെയും ഉറ്റ സുഹൃത്തായിരുന്നു അദ്ദേഹമെന്ന് സഊദി അറേബ്യയില്‍ വിന്‍സെന്റിനൊപ്പം പ്രവര്‍ത്തിച്ച സൊമാലിലാന്‍ഡില്‍ നിന്നുള്ള മൃഗഡോക്ടറും സ്പീഷീസ് വിദഗ്ദ്ധനുമായ ഡോ. നെജാത് ജിമ്മി സെയ്ക് പറഞ്ഞു. 

'മൃഗ സംരക്ഷണത്തില്‍ തനിക്കറിയാവുന്ന എല്ലാവരെയും അദ്ദേഹം എനിക്ക് പരിചയപ്പെടുത്തി, ഞാന്‍ കണ്ടുമുട്ടിയ ആര്‍ക്കുമില്ലാത്ത ഒരു ജീവിതാഭിലാഷവും അഭിനിവേശവും വിന്‍സെന്റിനുണ്ടായിരുന്നു.' ദക്ഷിണാഫ്രിക്കയില്‍ വിന്‍സെന്റിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന വന്യജീവി ഫോട്ടോഗ്രാഫറായ വിക്കി വെസ്റ്റ്  ഓര്‍മ്മിച്ചു.

1983ല്‍ ദക്ഷിണാഫ്രിക്കയില്‍ ജനിച്ച വന്യജീവികളോടുള്ള അഭിനിവേശമാണ് ജീവശാസ്ത്ര മേഖലയിലേക്ക് തിരിയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ടിഎംഐയുടെ ഡയറക്ടര്‍ എന്ന നിലയില്‍, വിഘടിച്ച ആവാസ വ്യവസ്ഥകളിലുടനീളം ചീറ്റകളുടെ എണ്ണം കൈകാര്യം ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ അദ്ദേഹം ഏകോപിപ്പിച്ചു. വിവിധ റിസര്‍വുകളിലേക്ക് ചീറ്റകളെ വിജയകരമായി പുനരവതരിപ്പിക്കുന്നതിലും ജനിതക വൈവിധ്യവും ജീവിവര്‍ഗങ്ങളുടെ നിലനില്‍പ്പും വര്‍ധിപ്പിക്കുന്നതിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ണായകമായിരുന്നു. 

ദക്ഷിണാഫ്രിക്കയിലെ 41 വന്യജീവി റിസര്‍വുകളിലെ 217 ചീറ്റകളില്‍ നിന്ന് ആരംഭിച്ച വിന്‍സെന്റിന്റെ ചീറ്റ മെറ്റാപോപ്പുലേഷന്‍ പ്രോജകട്്, ദക്ഷിണാഫ്രിക്കയിലെ 75 റിസര്‍വുകളിലായി വ്യാപിച്ചുകിടക്കുന്ന 537 ചീറ്റകളിലേക്ക് വളര്‍ന്നു. കൂടാതെ മലാവി, സാംബിയ, സിംബാബ്‌വെ, മൊസാംബിക്ക്, ഇന്ത്യ എന്നീ രാജ്യങ്ങളിലേക്കും ഈ പദ്ധതി വളര്‍ന്നുപന്തലിച്ചു.

സ്ഥലംമാറ്റിയ ചീറ്റകളുടെ മരണം ഉള്‍പ്പെടെ ഇന്ത്യയില്‍ തിരിച്ചടികള്‍ ഉണ്ടായിരുന്നിട്ടും പദ്ധതിയുടെ വിജയത്തെക്കുറിച്ച് അദ്ദേഹത്തിന് ശുഭാപ്തിവിശ്വാസം ഉണ്ടായിരുന്നു.

'ചീറ്റയുടെ സംരക്ഷണ ശ്രമങ്ങളില്‍ ഇന്ത്യയ്ക്ക് ഒരു ലോക ശക്തിയാകാന്‍ കഴിയുമെന്ന് വിന്‍സെന്റ് വിശ്വസിച്ചു. അദ്ദേഹം തന്റെ പ്രൊഫഷണല്‍ പ്രശസ്തി അതിനായി പണയം വച്ചു,' ദി മെറ്റാപോപ്പുലേഷന്‍ ഇനിഷ്യേറ്റീവിന്റെ സ്ട്രാറ്റജി ആന്‍ഡ് ഫണ്ട്‌റൈസിംഗ് ഡയറക്ടര്‍ സൂസന്‍ യാനറ്റി പറഞ്ഞു. 

A crucial figure in Modi’s Cheetah Project was found dead in a Saudi flat. Authorities are investigating the cause of death. 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോസ്കോയിൽ കാർ ബോംബ് ആക്രമണം; റഷ്യൻ ജനറൽ കൊല്ലപ്പെട്ടു, ഭീകരാക്രമണമെന്നാണ് സംശയം

International
  •  19 hours ago
No Image

സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേരുടെ വധശിക്ഷ നടപ്പാക്കാന്‍ കുവൈത്ത്

latest
  •  19 hours ago
No Image

പത്തനംതിട്ടയില്‍ 17കാരന്‍ മൂന്ന് സഹോദരിമാരെ ബലാത്സംഗം ചെയ്തു; പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി

Kerala
  •  20 hours ago
No Image

എന്തിനീ ക്രൂരത; കോടതി ഉത്തരവുണ്ടായിട്ടും വീട്ടില്‍ കയറാനാകാതെ ഹൃദ്രോഗിയായ യുവതി

Kerala
  •  20 hours ago
No Image

കസ്തൂരിരംഗൻ റിപ്പോർട്ട്; ഇനിയും തീരാത്ത വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയ പരിസ്ഥിതി രേഖ

Kerala
  •  20 hours ago
No Image

ഉത്തര്‍ പ്രദേശില്‍ ശസ്ത്രക്രിയക്കിടെ തുണി മറന്നുവെച്ച് തുന്നി; യുവതി വേദന സഹിച്ചത് രണ്ടുവര്‍ഷം

National
  •  21 hours ago
No Image

'പാകിസ്ഥാന് ഒരു തുള്ളിവെള്ളം നല്‍കില്ല'; കടുത്ത നടപടികളുമായി കേന്ദ്രം

latest
  •  21 hours ago
No Image

പുതിയ രീതിയിലുള്ള വാട്സാപ്പ് ഗ്രൂപ്പ് തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്

Kerala
  •  21 hours ago
No Image

വ്യാജ ഹജ്ജ് പരസ്യങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുമായി സഊദി അറേബ്യ

Saudi-arabia
  •  21 hours ago
No Image

ഗൂഗിൾ മാപ്പ് കൊടുത്ത വഴി പണിയായി; കൂട്ടനാട്ടിൽ യുവാക്കളുടെ കാർ തോട്ടിൽ വീണു

Kerala
  •  21 hours ago